സ്പോർട്സ് ഡെസ്ക് | | 1 minute Read
സച്ചിന്‍ ടെന്‍ഡുല്‍ക്കറെയും ഭാര്യ അനുഷ്‌ക ശര്‍മയേയും സാക്ഷിയാക്കി ഏകദിന ക്രിക്കറ്റിലെ 50ാം സെഞ്ചറി തികച്ച് വിരാട് കോലി.
ന്യൂസീലന്‍ഡിനെതിരായ സെമി ഫൈനലില്‍ 106 പന്തുകളില്‍നിന്നാണ് താരം ശതകം തികച്ചത്. ഇതോടൊപ്പം സച്ചിന്റെ സ്വന്തം വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ച് മറ്റൊരു റെക്കോഡും താരം മറികടന്നു. ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് നേടുന്ന താരമെന്ന സച്ചിന്റെ റെക്കോഡാണ് കോലി പഴങ്കഥയാക്കിയത്.
ലോകകപ്പ് ചരിത്രത്തില്‍ ഒരു എഡിഷനില്‍ തന്നെ 700ന് മുകളില്‍ റണ്‍സ് നേടുന്ന ആദ്യ താരമെന്ന നേട്ടവും വിരാട് കോലി സ്വന്തമാക്കി.
നേരത്തെ ന്യൂസിലന്‍ഡിനെതിരെ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 397 റണ്‍സ് നേടി. കോലി(117)ക്ക് പുറമെ ശ്രേയസ് അയ്യറും (105) സെഞ്ച്വറി തികച്ചു. ശുഭ്മാന്‍ ഗില്‍ 80 റണ്‍സ് നേടി.
പതിവ് പോലെ രോഹിത് ശര്‍മ മികച്ച തുടക്കമാണ് ഇന്ത്യക്ക് നല്‍കിയത്. 29 പന്തില്‍ 47 റണ്‍സെടുത്താണ് താരം മടങ്ങിയത്. കെഎല്‍ രാഹുല്‍ 39 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കിവീസിന് വേണ്ടി ടിം സൗത്തി മൂന്ന് വിക്കറ്റ് വീഴ്ത്തി.
Also Read » വൈക്കം സത്യാഗ്രഹത്തിന്റെ നൂറാം വാർഷികം ചെന്നൈ മലയാളി ക്ലബ്ബിൽ
Also Read » നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്‍റെ തൊപ്പി ലേലത്തിൽ നേടിയത് പതിനേഴ് കോടി രൂപയ്ക്ക്
English Summary : Virat Kohli Breaks Sachin Tendulkar Record 50th Century in Sports