main

കലോത്സവ വേദികളില്‍ ആനന്ദനൃത്തമാടി പ്രമുഖ നര്‍ത്തകി വി.പി മന്‍സിയയുടെ ശിഷ്യ ആരഭി


4531-1669983208-eir4mpx80884


ജയത്തില്‍ കുറഞ്ഞൊന്നും ഒരു മത്സരാര്‍ത്ഥിയുടെയും വേണ്ടപ്പെട്ടവരുടെയും മനസിലുണ്ടായിരിക്കില്ല, പ്രത്യേകിച്ചും കലോത്സവ വേദികളില്‍. എന്നാല്‍ മത്സരത്തിനുമപ്പുറം സ്വന്തം മനസിനെയും ശരീരത്തേയും ആസ്വാദകരെയും തൃപ്തിപ്പെടുത്തണമെന്ന പാഠമാണ് വള്ളുവമ്പ്രം സ്വദേശിനി ആരഭിക്ക് അവരുടെ ഗുരു ചൊല്ലിക്കൊടുത്തിട്ടുള്ളത്. അതിനാല്‍ തന്നെ ജില്ലാ കലോത്സവ വേദിയില്‍ ഹൈസ്‌കൂള്‍ വിഭാഗം കുച്ചിപ്പുടിയില്‍ നിറഞ്ഞാടിയ മൊറയൂര്‍ എച്ച്.എസ്.എസിലെ എട്ടാം ക്ലാസുകാരിക്ക് ഉപ ജില്ലാ കലോത്സവത്തിനോളം പോലും ടെന്‍ഷന്‍ ഉണ്ടായിരുന്നില്ല.

4531-1669983262-fb-img-1669980809662

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


പ്രമുഖ നര്‍ത്തകി വി.പി മന്‍സിയയുടെ ശിഷ്യയാണ് ടി. ആരഭി എന്ന ഈ കൊച്ചു മിടുക്കി. ഓട്ടോ ഡ്രൈവറായ അയ്യപ്പുവിന്റെയും ഭാര്യ മുത്തുവിന്റെയും മകളായ ആരഭി കുഞ്ഞുനാള്‍ മുതല്‍ നൃത്തം അഭ്യസിക്കുന്നുണ്ട്.

നര്‍ത്തകി മന്‍സിയയുടെ ആഘ്‌നേയ ഡാന്‍സ് ക്ലാസില്‍ നിന്നാണ് ശരീര ചലത്തിന് യോജിക്കും വിധം കുച്ചിപ്പുടിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ചിട്ടയായ പരിശീലനം നല്‍കുക എന്നതല്ലാതെ ഏതെങ്കിലും മത്സരങ്ങള്‍ക്കായി താന്‍ പരിശീലിപ്പിക്കാറില്ലെന്ന് മന്‍സിയ പറയുന്നു.

ആരഭിയുടെ സഹോദരിയും നഴ്‌സുമായ ആതിര കുഞ്ഞനുജത്തിക്ക് പ്രോത്സാഹനവുമായി കൂടെയുണ്ടായിരുന്നു. ആരഭിയെ കൂടാതെ ഭരതനാട്യത്തില്‍ ദേവനന്ദയും കേരള നടനത്തില്‍ ദില്‍നദാസും കലോത്സവ വേദിയില്‍ മന്‍സിയയുടെ ശിഷ്യരായി ഉണ്ടായിരുന്നു.


Also Read » കാക്കയുടെ നിറമുള്ളവർ മോഹിനിയാട്ടത്തിന് കൊള്ളില്ല ; ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപവുമായി നർത്തകി


Also Read » These foods that can reduce the chances of getting Alzheimers Disease?



RELATED

English Summary : Aarbhi A Disciple Of Noted Dancer V P Mansiya in Story


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.83 MB / ⏱️ 0.0567 seconds.