ദിനൂപ് ചേലേമ്പ്ര | | 2 minutes Read
തിരുവനന്തപുരം : തിരുവനന്തപുരത്ത് രണ്ട് ദിവസമായി നടക്കുന്ന അനന്തപുരി ദേശീയ നൃത്തോത്സവത്തിൽ ചേലേമ്പ്രയ്ക്ക് അഭിമാനമായി ചേലേമ്പ്ര ചിലങ്കധ്വനി നൃത്തവിദ്യാലയത്തിലെ വിദ്യാർത്ഥികൾ പങ്കെടുത്തു.
സൌത്ത് സോൺ കൾച്ചറൽ സെൻ്റർ തഞ്ചാവൂരും തിരുവനന്തപുരം ശ്രീ മൂകാംബിക ഡാൻസ് അക്കാഡമിയും സംയുക്തമായി സംഘടിപ്പിക്കുന്ന അനന്തപുരി ദേശീയ നൃത്തോത്സവം നവംബർ 18, 19 തിയ്യതികളിലായി തൈക്കാട് ഭാരത് ഭവനിൽ വച്ചാണ് നടന്നത്.
ചേലേമ്പ്രയിലേയും തൊട്ടടുത്ത പ്രദേശങ്ങളിലേയും കലാസാംസ്കാരിക വേദികളിലും സ്കൂൾ കലോൽസവ വേദികളിലും മികവ് പുലർത്തുന്ന ചിലങ്കധ്വനി നൃത്തവിദ്യാലയത്തിലെ ആരാധ്യ സുരേഷ് , ജാൻവി മനോജ് , അനന്യ മനോജ്, ദേവിക എന്നിവരാണ് നിരവധി പ്രമുഖരെ സാക്ഷി നിർത്തി ചിലങ്ക കെട്ടി ആടിയത്.
ആരാധ്യ സുരേഷ് ഫറൂഖ് കോളേജ് സ്വദേശിയും വെനർനി സ്കൂൾ വിദ്യാർത്ഥിനിയുമാണ്. സ്കൂൾ ജീവനക്കാരനായ സുരേഷാണ് പിതാവ് . അതേ സ്കൂളിൽ കണക്ക് അധ്യാപികയായ ദീപ്തിയാണ് അമ്മ. ചിത്രകാരി കൂടിയായ ആദിത്യ സഹോദരിയാണ്
പരപ്പനങ്ങാടി ഉപജില്ലാ കലോൽസവത്തിൽ നാടോടി നൃത്തത്തിൽ എ ഗ്രേഡ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയ അനന്യ മനോജ് ചേലൂപ്പാടം യു പി സ്കൂൾ വിദ്യാർത്ഥിയാണ്. കഴിഞ്ഞ വർഷത്തെ ജില്ലാ കലോൽസവ ജേതാവ് കൂടിയാണ് അനന്യ. ഭരതനാട്യം , കുച്ചുപ്പിടി എന്നീ ഇനങ്ങളിൽ മികച്ച പ്രകടനമാണ് വിവിധ വേദികളിൽ പ്രകടിപ്പിച്ചു വരുന്നത്.
വിബിത, പ്രത്യുഷ് ദമ്പതികളുടെ മകളാണ് ദേവിക. മനോജ് ജിഷ ദമ്പതികളുടെ മകളാണ് ജാൻവി
കലോൽസവ വേദികളിലും സ്കൂൾ കലോൽസവ വേദികളിലും നിറസാനിധ്യമായ കലാകാരികൾക്ക് പരിശീലനം നൽകുന്നത് ബിനിജയാണ്.
Also Read » അനന്തപുരി കൾച്ചറൽ ആൻറ് ചാരിറ്റബിൾ തിയേറ്റർ ( ആക്റ്റ്) പ്രൊഫഷണൽ നാടക മത്സരം സമാപിച്ചു
Also Read » അനന്തപുരി കൾച്ചറൽ ആൻറ് ചാരിറ്റബിൾ തിയേറ്റർ പ്രൊഫഷണൽ നാടക മത്സരം ആരംഭിച്ചു
English Summary : Ananthapuri Nritholsavam in Story