main

വീട്(വാടക).... കഥ : എൽ. കെ ജാനു

| 5 minutes Read

2322-1658674548-20220724-194458

LK.Janu

വീട്(വാടക)

അത്താഴം കഴിഞ്ഞ് കുറച്ചു നേരം വാട്ട്സ് ആപ്പും,ഫേസ് ബുക്കും നോക്കി ആനന്ദ്‌ സോഫയില്‍ ഇരുന്നു.ഇളയ മകന്‍ ഉണ്ണി മടിയില്‍ കിടക്കുന്നു.

മൂത്ത മകന്‍ അപ്പു കാര്‍ട്ടൂണ്‍ ചാനല്‍ കാണുന്നു.ഭാര്യ രേണു പത്രങ്ങളെല്ലാം കഴുകിയശേഷം അടുക്കള ഒതുക്കുന്നു.

നാളെ ഞായര്‍, നേരം വൈകി എഴുന്നേറ്റു വരുമ്പോള്‍ പാത്രങ്ങള്‍ സിങ്കില്‍ കുമിഞ്ഞു കിടക്കുന്നത് കണ്ടാലെ ദേഷ്യം വരും.പണികളെല്ലാം തീര്‍ത്തശേഷംരേണു ഭര്‍ത്താവിന്‍റെ അടുത്ത് വന്നിരുന്നു.

“ചേട്ടാ ഇന്നും ആ കുറുപ്പ് വന്നിരുന്നു വാടക ചോദിച്ച്,ഈ മാസം 30നു വീട് ഒഴിഞ്ഞു തരണം എന്നും പറഞ്ഞു,1-ാം തിയതി മുതല്‍ പുതിയ വാടകക്കാര്‍ വരുന്നുവെത്രെ,31ന് ക്ലീനിങ്ങും,പെയിന്‍റെിഗും ചെയ്യും.കുറച്ചു ദേഷ്യത്തിലായിരുന്നു സംസാരം.

“ചേട്ടാ നാളെ വീട് നോക്കാന്‍ പോകാം.ഇന്ന്22 ആയില്ലേ ഇനി 8 ദിവസം കൂടെയല്ലേ ഉള്ളു”.

“ശരി നാളെ കാലത്തെ കാപ്പികുടി കഴിഞ്ഞു പോകാം”അപ്പു,ഉണ്ണി പോയി കിടക്കു എന്ന് പറഞ്ഞ് ആനന്ദ് TV ഓഫാക്കി.

അപ്പോഴേക്കും രേണു താഴെ പായ വിരിച്ചു.രണ്ടുപേരെയും വലതും ഇടതും കൈതണ്ടയില്‍ കിടത്തി.

“അമ്മാ നാളെ നമ്മുക്ക് നെഹ്‌റു പാര്‍ക്കില്‍ പോകാം അപ്പു ചോദിച്ചു.’

“നാളെ പുതിയ വീട് നോക്കാന്‍ പോകണം.സമയം കിട്ടിയാല്‍ പോകാം.”

“ഇത് എത്രാമത്തെ വീടാ അമ്മേ നമ്മള്‍ മാറുന്നത്?എന്നാ നമ്മുക്ക് സ്വന്തമായി ഒരു വീടുണ്ടാകുക?

ആ ചോദ്യം രേണുവിന്‍റെ ഉള്ളില്‍ ഒരു നീറ്റലുണ്ടാക്കി.

“അതൊക്കെ ദൈവം തരും.നിങ്ങള്‍ നന്നായി പ്രാര്‍ത്ഥിക്കു.’

“ഞങ്ങള്‍ നന്നായി പ്രാര്‍ത്ഥിക്കുന്നുണ്ട്.എപ്പോള്‍ അമ്പലത്തില്‍ പോയാലും ഞങ്ങള്‍ ആദ്യം ദൈവത്തിനോട് ചോദിക്കുന്നത് ഞങ്ങള്‍ക്കൊരു വീട് സ്വന്തമായി തരണമേ എന്നാണ്,ഉണ്ണി പറഞ്ഞു.”

ഞായറാഴ്ച രാവിലെ ദോശയും ചട്ണിയും ഉണ്ടാക്കുന്നതിനിടയില്‍ രേണുവിന്‍റെ മനസ്സില്‍ പല ചിന്തകളും കടന്നു വന്നു.

ഇന്ന് തന്നെ ഒരു വീട് കണ്ടു കിട്ടിയാല്‍ മതിയായിരുന്നു.കിട്ടിയാല്‍ തന്നെ കുറഞ്ഞത്‌ 4 മാസത്തെ വാടക അഡ്വാന്‍സ്‌ ആയി ചോദിക്കും,എവിടെ നിന്നും കടം വേടിക്കും.പണ്ട് 4 ലക്ഷം രൂപ കടം വാങ്ങിച്ചതിന്‍റെ പലിശ മാത്രം 8000 രൂപ മാസാമാസം കൊടുക്കണം(24% പലിശ)ഇതു വരെ മുതലിലേക്ക് ഒന്നും കൊടുക്കാന്‍ സാധിച്ചിട്ടില്ല.

കൊറോണ കാലത്ത് ശമ്പളം ഇല്ലാതിരുന്നതിനാല്‍ പിന്നേയും പല സ്ഥലത്തു നിന്നും കടം വങ്ങേണ്ടി വന്നു.

എന്‍റെ 2 വളകളും പണയത്തിലാണ്‌,ഇനി ഈ കുഞ്ഞു താലി മാല മാത്രമേ ഉള്ളു.ദൈവം എന്തെങ്കിലും വഴി കാണിച്ച് തരുമായിരിക്കും.

രാവിലത്തെ നടത്തത്തിനു പോയ ആനന്ദ് ഒരു ന്യൂസ്‌പേപ്പറുമയാണ്‌ തിരിച്ച് വന്നത്.ഞായര്‍ മാത്രം പ്രസിദ്ധീകരിക്കുന്ന ഒരു ലോക്കല്‍ പേപ്പര്‍.

കുറച്ചു നാട്ടുവിശേഷങ്ങളും,കുറേ പരസ്യങ്ങളും(വീട് വാടകയ്ക്ക്,ടുഷ്യന്‍ ക്ലാസുകള്‍,ഡേ കെയര്‍ സെന്‍റെര്‍,പ്ലംബര്‍,കാര്പെന്‍റെര്‍,പെയിന്റിംഗ് എന്നീ ജോലികള്‍ ചെയ്യാന്‍ സന്നദ്ധതരായവര്‍,റിയല്‍എസ്റ്റേറ്റ്‌,പിന്നെ ചില രാഷ്ട്രിയക്കാരുടെ ജനസേവന ഫോട്ടോകള്‍ -അവര്‍ തന്നെ പൈസ കൊടുത്തും,ഭീഷണിപ്പെടുത്തിയും ഇടുന്നത്)

രേണു പേപ്പറിലൂടെ കണ്ണോടിച്ചു. യോജിക്കുമെന്നു തോന്നിയവ ടിക്ക്ഇട്ട് വെച്ചു.

ഇപ്പോള്‍ താമസിക്കുന്ന വീടിനു6500 രൂപയാണ് വാടക,പക്ഷേ 1BHK ആണ്,1ബാത്ത്റൂം മാത്രമേയുള്ളൂ.എന്‍റെ അച്ഛനും അമ്മയും ഇടയ്ക്കു വരുമ്പോള്‍ വല്ലാത്ത ബുദ്ധിമുട്ടാണ്.2BHK ഇനി വേണം.8000 രൂപ വാടക വരും.അടുത്ത വര്‍ഷം എനിക്ക് റോസിലി സ്കൂളില്‍ ജോലി കിട്ടാന്‍ സാധ്യതയുണ്ട്.

കാപ്പികുടി കഴിഞ്ഞ് ഭാര്യയും ഭര്‍ത്താവും കൂടി ബൈക്കില്‍ പുറപ്പെട്ടു.MGR തെരുവിലെ വീടായിരുന്നു ആദ്യം കാണാന്‍ പോയത്.

വീട്ടുടമ താഴെതാമസിക്കുന്നു.അയാള്‍ താക്കോലുമായി വന്നു,വീട് മുഴുവനായും കാണിച്ചു,വാടക 8000,6 മാസത്തെ വാടക അഡ്വാന്‍സ്‌,വെള്ളത്തിന്‌ ക്ഷാമം ഇല്ല,അടുക്കളയില്‍ മോട്ടോര്‍ സ്വിച്ച് ഉണ്ട്,പുതിയതായി പെയിന്റിംഗ് ചെയ്തിടുണ്ട്,തുണികള്‍ ടെറസ്സില്‍ ഉണക്കാം,ബസ്സ് സ്റ്റോപ്പ്‌ വളരെ അടുത്താണ്,വാടക 5ന് തരണം,ചുവരില്‍ കുട്ടികള്‍ വരക്കാനോ പേപ്പര്‍ ഒട്ടിക്കനോ പാടില്ല,ഗസ്റ്റ് വന്നാല്‍2 ദിവസത്തില്‍ക്കൂടുതല്‍ തങ്ങാന്‍ പാടില്ല,വീടിന്‍റെ ഉള്ളില്‍ കുട്ടികള്‍ ശബ്ദത്തോടെ ഓടികളിക്കാന്‍ പാടില്ല,എന്‍റെ ഭാര്യ ഒരു ഹാര്‍ട്ട്‌ പേഷ്യന്‍റെ് ആണ്,ഡും ഡും എന്ന്ശബ്ദം കേള്‍ക്കുന്നത് അവള്‍ക്കു ടെന്‍ഷന്‍ കൂട്ടും,വേനല്‍കാലത്ത് ലോറി വെള്ളം വങ്ങേണ്ടി വന്നാല്‍ പൈസ ഷെയര്‍ ചെയ്യണം.

ആനന്ദ് രേണുവിന്‍റെ മുഖതേക്കു നോക്കി, നാളെ മറുപടി പറയാം സര്‍,എന്ന് പറഞ്ഞു 2പേരും പുറത്തേക്ക് ഇറങ്ങി.

വീട് ഇഷ്ടപെട്ടെങ്കിലും നിബന്ധനകള്‍ അസഹനീയമായിരുന്നു.
അടുത്ത്കണ്ടത് ഒരു ഫ്ലാറ്റ് ആയിരുന്നു,പക്ഷേ മെയിന്‍ന്‍റെന്‍സ് കൂടുതല്‍,30000 രൂപ മാത്രം ശമ്പളം ഉള്ള ഞാന്‍ എന്തു ചെയ്യും,വാടക,പെട്രോള്‍,പലിശ,ഭക്ഷണം,സ്കൂള്‍ ഫീസ്‌,അതിനിടയില്‍ വെല്ല അസുഖം കൂടെ വന്നാല്‍ പറയേ വേണ്ട,ഹോ” ഓര്‍ക്കുമ്പോള്‍ തല കറങ്ങുന്നു.

3 മണിക്കുള്ളില്‍ 8 വീടുകള്‍ കണ്ട് കഴിഞ്ഞു,പല വിധ കാരണങ്ങളാല്‍ ഒരു വീട്പോലും യോജിച്ചതായി കിട്ടിയില്ല.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ബൈക്കില്‍ വെയിലത്ത് വീടും തേടിയുള്ള യാത്ര ഇരുവരെയും മാനസികമായും,ശാരീരികമായും തളര്‍ത്തി.ഒരു ലോവെര്‍ മിഡില്‍ ക്ലാസ്സ്‌ കുടുംബത്തിന്‍റെ എല്ലാകഷ്ടങ്ങളും അവര്‍ക്കും ഉണ്ടായിരുന്നു.എന്ന് ഇതിനെല്ലാം ഒരു പരിഹാരം ഉണ്ടാകും എന്നത്, ഒരു സ്വപ്നം മാത്രം ആകുമോ എന്ന ചിന്ത ആനന്ദിനെ ഇടക്കെല്ലാം ഭയപെടുത്തിയിരുന്നു.

എങ്കിലും പ്രതീക്ഷകള്‍ ഒരിക്കലും കൈവെടിയരുത് എന്നും,ഞാന്‍എന്നും എന്‍റെ മക്കള്‍ക്ക്‌ ഒരു മാതൃകയാകണം എന്നുമുള്ള ഉറച്ച തീരുമാനം ആ 40 കാരെന്‍റെ മനസ്സില്‍ ഒരു പാറക്കല്ലുപോലെ ഉറഞ്ഞു കിടന്നിരുന്നു.

ഉച്ച മയക്കത്തിന് ശേഷം രേണു കുട്ടികളെയും കൂട്ടി നെഹ്‌റു പാര്‍ക്കിലേക്ക് പോയി.അവിടെ രേണുവിന്‍റെ ഒരു കൂട്ടുകാരി ദീപയും അവരുടെ 2 കുട്ടികളും ഉണ്ടായിരുന്നു.കുട്ടികള്‍ 4 പേരും മതിവരുവോളം കളിച്ചു.അമ്മമ്മാര്‍ 2 പേരും അവരവരുടെ ജീവിത പ്രാരാബ്ധങ്ങളും കൊച്ചു കൊച്ചു സന്തോഷങ്ങളും പങ്കുവെച്ചു

.(തമിഴിലെ പഴന്‍ജൊല്ല് ഇ തരുണത്തില്‍ ഓര്‍മ്മ വരുന്നു “വീട്ടുക്ക് വീട്ടുക്ക് വാസപടി”,എല്ലാ വീട്ടിലും കട്ട്ലപടി ഉള്ളതുപോലെ എല്ലാ വീട്ടിലും പ്രശ്നങ്ങളും ഉണ്ട് എന്ന്‍ സാരം)

ഇതേ സമയം ആനന്ദ് ബൈക്കുമെടുത്ത് Tolet ബോര്‍ഡ് തൂക്കിയ വീടുകള്‍ പോയി കണ്ടു നോക്കാം എന്ന് കരുതി പുറപ്പെട്ടു.7 മണിയോടെ എല്ലാവരും വീട്ടിലേക്ക് തിരിച്ചു വന്നു.

ഭര്‍ത്താവിന്‍റെ മുഖം കണ്ട മാത്രയില്‍ രേണുവിനു കാര്യം പിടിക്കിട്ടി.സാരമില്ല ഇനിയും ഒരാഴ്ചയില്ലേ നമ്മുക്ക് അതിനുള്ളില്‍ കണ്ടുപിടിക്കാം രേണു ആശ്വസിപ്പിച്ചു.

തിങ്കളും ചൊവ്വയും ആനന്ദിന് വളരെ തിരക്കായിരുന്നു. .കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ ആ ആഴ്ചയില്‍ ചെയ്തു തീര്‍ക്കേണ്ട ജോലികളുടെ പ്ലാനിങ്ങും,സുപ്രവൈസര്‍മാരെ ജോലികള്‍ എല്‍പ്പിക്കലും,സിമന്‍റ്,ഇഷ്ടിക,മറ്റു മെറ്റീരിയലുകളുടെ കണക്കുകള്‍ എന്നിങ്ങനെ നൂറു കൂട്ടം ജോലികള്‍ തീര്‍ക്കാനുണ്ടായിരുന്നു.

ബുധന്‍ രാത്രി, രേണു, ആനന്ദ് വന്നപ്പോള്‍ വീട്ടുടമ കുറുപ്പ് വിളിച്ചകാര്യം സൂചിപിച്ചു.അയാള്‍ വളരെ ദേഷ്യത്തിലാണ് സംസാരിച്ചത് എന്നും,ശനിയാഴ്ചക്കുള്ളില്‍ വീട് ഒഴിഞ്ഞു തരണം എന്നും ഞായര്‍ രാവിലെ ക്ലീനിങ്ങിനും,പെയിന്‍റെിങ്ങിനും പണിക്കാര്‍ വരുമെന്നും പറഞ്ഞു.

“ചേട്ടാ നാളെ കാലത്ത് 1 മണിക്കൂര്‍ അനുവാദം വാങ്ങിക്കൂടെ,കാലത്ത് ഒരു7 മണി മുതല്‍ വീടുകള്‍ നോക്കാന്‍ പോയാലോ?”

“അതും ശരിയാ,ഞാന്‍ മാനേജറിനോട്‌ ചോദിക്കാം,അദ്ദേഹം സമ്മതിക്കും”.

വ്യാഴം രാവിലെ ആനന്ദ് പുറപ്പെട്ടു.ഇന്ന് എന്തായാലും ഒരു വീട്കണ്ടുപിടിക്കുക തന്നെ.ഒന്നും പറ്റിയില്ലെങ്കില്‍ ഒരു 3 മാസം പുതിയ വീട്ടില്‍ താമസിച്ചിട്ട് വേറെ വീട് അതിനുള്ളില്‍ നോക്കാം.4 വീട് കണ്ടെങ്കിലും തൃപ്തിയായില്ല.

സമയം 9.30, തന്‍റെ എതിര്‍വശത്തു നിന്നും ഐശ്വര്യപൂര്‍ണമായി ചിരിച്ച മുഖത്തോടെ നടന്നു വരുന്ന ഒരമ്മയെ കണ്ടപ്പോള്‍ ആനന്ദിനു പെട്ടെന്ന് തന്‍റെ അമ്മയെ ഓര്‍മ്മ വന്നു.

“അമ്മ ഇവിടെ അടുത്തതാണോ താമസിക്കുന്നത്? ആനന്ദ് അവരോടു ചോദിച്ചു

“അതെ മോനേ എന്താ കാര്യം”

“ഇവിടെ അടുത്ത് വീടെതെങ്കിലും വാടകക്കുണ്ടോ എന്നറിയാനായിരുന്നു”

“ഉണ്ട്,എന്‍റെ തൊട്ടയല്‍പക്കത്തെ വീടുണ്ട്,ഈ വളവു തിരിയുമ്പോള്‍ സുഭാഷ്‌ നഗര്‍ Ist സ്സ്ട്രീടിലെ 5-ാംമത്തെ വീട്.പോയി നോക്കു.”

“താങ്ക്സ് അമ്മാ” എന്നു പറഞ്ഞു ആനന്ദ് ബൈക്ക് മുന്നോട്ടെടുത്തു.അല്പം ദൂരം പോയി തിരിഞ്ഞു നോക്കിയപ്പോള്‍ ആ അമ്മയെ കണ്ടില്ല.ഇത്ര പെട്ടെന്ന് അവര്‍ എങ്ങോട്ടുപോയി? ആ ഭാഗത്ത്‌ വീടുകള്‍ ഇല്ലല്ലോ,അവിടെ ആള്‍താമസമില്ലാത്ത ചുറ്റുമതിലോട്കൂടിയ ഒരു പറമ്പല്ലേ ഉള്ളു എന്ന് ചിന്തിച്ചു തീരുന്നതിനു മുന്‍പ് വലതുവശത്തെ 5-ാം നമ്പര്‍ വീടിന്‍റെ മുന്‍പിലെത്തി.

വരാന്തയില്‍ കയറി ആനന്ദ് കാളിഗ് ബെല്‍ അമര്‍ത്തി.2 മിനിറ്റിനു ശേഷം 65 വയസ്സ് തോന്നിക്കുന്ന ഒരാള്‍ പുറത്തേക്ക് വന്നു.ആ മുഖതേക്കു ആനന്ദ് സൂക്ഷിച്ചു നോക്കി.

”ഭാസ്കരന്‍ സാര്‍”

“സാര്‍ എന്നെ മനസ്സിലായില്ലേ?ആനന്ദാണ്,20 വര്‍ഷം മുന്‍പ് സാറിന്‍റെ ഫോട്ടോസ്റ്റാററ് കടയില്‍ ജോലി ചെയ്തിരുന്നില്ലേ,ഓര്‍ക്കുന്നുവോ”?.

“ഓ ആനന്ദ് മനസ്സിലായി.വരൂ അകത്തെക്കിരിക്കാം. “എങ്ങിനെ എന്‍റെ വീട് മനസ്സിലായി”?

ഒരു പ്രായമായ അമ്മയാണ് ഇവിടെ 5-ാം നമ്പര്‍ വീട് വാടകക്ക് ഉണ്ട് എന്ന് പറഞ്ഞത്.

“ആരാണത്?ഞങ്ങള്‍ ആരോടും ഇതേ പറ്റി പറഞ്ഞിട്ടില്ലല്ലോ.2 ദിവസം മുന്‍പാണ്‌ മുകളിലത്തെ നില വാടകയ്ക്ക് കൊടുക്കാം എന്ന്‍ ഞാനും ഭാര്യയും തീരുമാനിച്ചത്.

ആനന്ദിന് അറിയാമല്ലോ എനിക്ക് 2 പെണ്‍കുട്ടികളാണ്,അവര്‍ 2 പേരും മുംബൈയില്‍ IT കമ്പനിയില്‍ നല്ല ജോലിയിലാണ്.അവര്‍ക്ക് ഇടക്കിടെ ഇവിടെ വരാന്‍ സാധിക്കുന്നില്ല,കുറേ കാലമായി ഞങ്ങളെ അങ്ങോട്ട്‌ വിളിക്കുന്നു,എനിക്കും അവരുടെ ഫ്ലാറ്റിന്‍റെ തൊട്ടുതന്നെ ഒരുഫ്ലാറ്റ് ഉണ്ട്.ശാരീരിക ബുദ്ധിമുട്ടുകള്‍ ഞങ്ങള്‍ 2 പേര്‍ക്കും കൂടികൂടി വരുന്നു.അതുകൊണ്ട് ചിങ്ങമാസം മുതല്‍ അവിടേക്ക് മാറാം എന്ന് തീരുമാനിച്ചു.വരൂ മുകളിലത്തെ നില കാണാം”.

മുകളിലത്തെ വീട് കണ്ട ആനന്ദ് ഞെട്ടിപ്പോയി.നല്ല ഗ്രാനെയ്ററ് പാകിയ തറ,3 ബെഡ്റൂം, അറ്റാച്ച്ട് ബാത്ത്റൂം,വലിയ ഹാള്‍,കിച്ചന്‍,2ബാല്‍കണി.

“ഞാന്‍ മക്കള്‍ റിട്ടയര്‍ ആകുന്ന കാലത്ത് ഇവിടെ വന്നു താമസിക്കും എന്ന്കരുതി പണിതതാണ്.ഓരോ നില ഓരോരുത്തര്‍ക്ക്”
സാര്‍ വീട് എനിക്ക് ഇഷ്ടമായി,ഈ വീടിനു 15000 രൂപയെങ്കിലും വാടക ഉണ്ടാകില്ലേ? എന്‍റെ ബജറ്റ് 8000 രൂപ മാത്രമാണ്.

നീ പറഞ്ഞത് ശരിയാണ്.15000 വാടകകിട്ടും,പക്ഷേ വിശ്വസ്തനായ ഒരു വാടകക്കാരനെ കിട്ടില്ല.എനിക്ക് വേണ്ടത് താഴത്തെ വീടും,ചുറ്റിനുമുള്ള സ്ഥലവും സ്വന്തം പോലെ നോക്കി നടത്തുന്ന ഒരാളെയാണ്.നീ ആകുമ്പോള്‍ എനിക്ക് വിശ്വാസമാണ്,8 വര്‍ഷം നീ എന്‍റെ കൂടെ ഉണ്ടായിരുന്നതല്ലേ. 5000 രൂപ വാടക തന്നാല്‍ മതി.അഡ്വാന്‍സ്‌ ഒന്നും വേണ്ട.
ആനന്ദിന് സന്തോഷം കൊണ്ട് തുള്ളിചാടാന്‍ തോന്നി.

സാറിനോട്‌ എങ്ങിനെ നന്ദി പറയണം എന്ന് എനിക്കറിയില്ല,ഞാന്‍ ഇപ്പോള്‍ അത്രക്കും കഷ്ടത്തിലാണ്,കൊറോണ കാരണം എന്‍റെ എല്ലാ പ്ലാന്നുകളും തകിടം മറിഞ്ഞു.ദൈവമായിട്ടാണ് എന്നെ ഇവിടെ എത്തിച്ചത്. സാറിന്‍റെ വീട് ഞാന്‍ പൊന്നുപോലെ നോക്കും,ഇത്രയും സൌകര്യമുള്ള ഒരു വീട്ടില്‍ ഞാന്‍ ഇതുവരെ ജീവിച്ചിട്ടില്ല.നാളെ തന്നെ ഞങ്ങള്‍ ഇവിടേക്ക് ഷിഫ്റ്റ്‌ ചെയ്യാം.ഒരിക്കല്‍ കൂടിസാറിനോട് നന്ദി പറഞ്ഞുകൊണ്ട് നിറഞ്ഞ മനസ്സോടെ ആനന്ദ് രേണുവിന്‍റെ അടുത്തേക്ക് പുറപ്പെട്ടു.


Also Read » തൃക്കൊടിത്താനം ഗ്രാമപഞ്ചായത്തിൽ പകൽവീട് വയോജനങ്ങൾക്കായി തുറന്നു നൽകി


Also Read » വെള്ളപ്പൊക്കത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് ധനസഹായം പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി


RELATED

English Summary : House Rent in Story

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.78 MB / This page was generated in 0.0018 seconds.