main

മെയ് 17 : വില്യം ലോഗൻ ജന്മദിനം

| 2 minutes Read

പ്രഗത്ഭനായ ഭരണാധികാരി, ന്യായാധിപൻ, മലബാർ കളക്ടർ, മലബാർ മാനുവലിൻ്റെ ഗ്രന്ഥകർത്താവ് തുടങ്ങി സമസ്ത മേഖലകളിലും വ്യക്തി മുദ്ര പതിപ്പിച്ച സ്ക്കോട്ലണ്ട്കാരനായ വില്യം ലോഗൻ ജന്മദിനമാണിന്ന്.

8882-1684308137-images-1

1841 മെയ് 17ന് ഡേവിഡ് ലോഗൻ്റെയും എലിസബത്ത് ഫേസ്റ്റിയുടെയും മകനായിട്ടായിരുന്നു വില്യമിൻ്റെ ജനനം.'

പഠനത്തിൽ അതിസമർത്ഥനായിരുന്ന വില്യം ബുദ്ധിയുളള വിദ്യാർത്ഥിക്കുള്ള ഡ്യൂക്‌സ് മെഡൽ സ്വന്തമാക്കി. എഡിൻബർഗ് സർവകലാശാലയിലും മദ്രാസ് സിവിൽ സർവീസ് പരീക്ഷയിലും പങ്കെടുത്തു.

ആദ്യം ആർക്കാട് ജില്ലയിൽ അസിസ്റ്ററ്റ് കളക്ടറായും ജോയിൻ്റ് മജിസ്ട്രേറ്റായും വടക്കേ മലബാറിൽ സബ് കളക്ടറായും ജോലി ചെയ്തു.

തലശ്ശേരി വടക്കേ മലബാർ ആക്ടിംഗ് ജില്ലാ സെഷൻസ് ജഡ്ജി, മലബാർ കളക്ടർ, മലബാർ ആക്ടിംഗ് ജില്ലാ സെഷൻസ് ജഡ്ജി എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു.

വില്യം ലോഗനെ ഇന്നറിയുന്നത് മലബാർ മാന്വൽ എന്ന പുസ്തകത്തിൻ്റെ ഗ്രന്ഥകർത്താവ് എന്ന നിലയിലാണ് ' മലബാർ ജില്ലയുടെ ചരിത്രവും ഭൂമിശാസ്ത്രവും വികസന സാധ്യതകളും പ്രശ്നങ്ങളുമെല്ലാം വിശകലനം ചെയ്യുന്ന ഗ്രന്ഥമാണ് മലബാർ മാന്വൽ' ''


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

1887ൽ ഒന്നാം വാല്യം പുറത്തിറങ്ങി.. 20 വർഷത്തോളം മലബാറിൽ ജോലി ചെയ്ത വില്യം നൽകിയ സംഭാവനകൾ ചെറുതല്ല.

കാപ്പി, കൊക്കോ, വാനില, റബ്ബർ എന്നീ തോട്ടവിളകൾ വ്യാപിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. സൈലൻ്റ്വാലി സ്വകാര്യ ലോബികൾ കയ്യടക്കാൻ ശ്രമിച്ചതിനെ പ്രതിരോധിച്ചത് വില്യമായിരുന്നു.

മാപ്പിള സ്ക്കൂളുകൾ ആരംഭിക്കാൻ മുൻ കൈ എടുത്തതും വില്യമായിരുന്നു.

കോഴിക്കോട് തുറമുഖ വികസനം,മലബാറിലെ മരുമക്കത്തായം നിർത്തലാക്കൽ തുടങ്ങീ ഒട്ടേറെ ചരിത്രത്തിൽ നിർണായകമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ
ലോഗനായി.

യാത്രകളും പഠനങ്ങളും വിവരങ്ങളും അനുമാനങ്ങളും ചേർത്ത് വില്യം രചിച്ച മലബാർ മാന്വൽ എന്ന ഗ്രന്ഥം ഇന്ന് ഗവേഷകർക്കും ചരിത്ര വിദ്യാർത്ഥികൾക്കും ഉപകാരപ്പെടുന്നു..

മലബാർ മാനുവൽ, എ കലക്ഷൻ ഓഫ്‌ ട്രറ്റീസ് ,എൻഗേജ്മെൻ്റ് സ് ആൻഡ് അദർ പേപ്പർസ് ഓഫ് ഇംപോർട്ടൻസ് റിലേറ്റിങ്ങ് ടു ബ്രിട്ടീഷ് അഫയേർസ് ഇൻ മലബാർ, മിസ്റ്റർ ഗ്രയിംസ് ഗ്ലോസറി ഓഫ് മലയാളം വേർഡ്സ് ആൻഡ് ഫ്രേയസസ് എന്നിവയാണ് വില്യമിൻ്റെ പ്രധാന കൃതികൾ..

1872 ൽ ആനി സെൽബി
ബുറലിനെ വിവാഹം ചെയ്തു.1887 ൽ ഇന്ത്യ വിട്ട് ജന്മനാടായ ഇംഗ്ലണ്ടിലേക്ക് കുടിയേറി. 1919 ഏപ്രിൽ 3 ന് വില്യം ലോഗൻ വിടവാങ്ങി..

മണി മൈലാടി


Also Read » ഇന്ന് (മെയ് 11) വൈലോപ്പിള്ളിയുടെ 112 ആം ജന്മദിനം


Also Read » ഇന്ന് ടാഗോർ ജന്മദിനം


RELATED

English Summary : May 17 William Logan S Birthday in Story

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / ⏱️ 0.0196 seconds.