ഗൾഫ് ഡെസ്ക് | | 1 minute Read
പി.ആർ.സുമേരൻ.
ഇന്ന്
"അനുജത്തിയുടെ ചരമദിനം
ജനനത്തിനും ജീവിതത്തിനുമിടയിലുള്ള
മരണമാകുന്ന ഒറ്റയടിപ്പാതയിലൂടെയവള്‍
അനന്തതയിലേക്ക് നടന്നുപോയി.....
മനസ്സിന്‍റെ ചില്ലയില്‍ നിന്നും കൂടെപ്പിറന്നൊരാപക്ഷി
പറന്നുപോയി" ....
അനുജത്തി,
നിന്‍റെ ജീവിതമാകുന്ന പകലുകള്‍ക്കുമീതെ
പറക്കാന്‍ കഴിയാത്ത കൊഴിഞ്ഞ തൂവല്‍ പക്ഷിയാമൊരു
ഫീനിക്സാണു ഞാന്‍ -
ചുമരില്‍ നിന്‍റെ ഭൂതകാല പുസ്തകം പോലെ
കലണ്ടര്‍ ഒരു പെന്‍ഡുലമായി ആടി നില്‍ക്കുന്നു
നിന്‍റെ മന്ദസ്മിതം പോല്‍ ഇന്നും
മുറ്റത്ത് നാലുമണികള്‍ വിരിയുന്നുണ്ട്
നീ നട്ടുപോയൊരാ നിശാഗന്ധിയിലൊരു പൂവ്
നമ്രശിരസ്കയായ് അടര്‍ന്നു നില്‍ക്കുന്നു
നിശാഗന്ധിച്ചെടിയില്‍ നിന്നും വേര്‍പാടിന്‍റെ
വേദനയറിഞ്ഞു.
ഇനിയിവിടെ കൊഴിയുന്നതാര്?
അപൂര്‍ണ്ണയുത്തരമാകുന്നയച്ഛനോ?
എന്നോ കൊഴിഞ്ഞോരെന്‍ അമ്മതന്‍ സ്മൃതിയോ?
അതോ നിശാഗന്ധി ചെടിയോ?
അനുഭവിക്കാത്ത പ്രഹേളി പരമ്പര
ഉച്ചരിക്കാന്‍ കഴിയാത്തവാക്കിന്‍റെ അക്ഷരങ്ങള്‍
മനസ്സിന്‍റെ പുസ്തകത്താളില്‍
കുറിക്കാന്‍ കഴിയാത്ത തോന്ന്യാക്ഷരങ്ങള്‍ ....
Also Read » അച്ഛൻ | കവിത
Also Read » അമ്മ | കവിത
English Summary : Poem in Story