വെബ് ഡെസ്ക്ക് | | 1 minute Read
ഫ്രൂട്ട് സാലഡ്, മിൽക്ക് ഷേക്ക്, ഹൽവാ തുടങ്ങി മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട വിഭവങ്ങളിലെ പ്രധാന ഘടകമാണ് സപ്പോട്ട. വിളയാത്ത കായ്കളിൽ നിന്നു വേർതിരിച്ചെടുക്കുന്ന സപ്പോട്ടാനിൽ എന്ന കയ്പ്പുള്ള രാസവസ്തു ഔഷധനിർമാണാണത്തിനും ഉപയോഗിക്കുന്നുണ്ട്
വിലക്കുറവുള്ള നല്ല ഒരു ഫലമായതിനാൽ പഴം മാർക്കറ്റിലും സപ്പോട്ടയ്ക്ക് ആവശ്യക്കാരേറെയാണ്.
ഊർജം ധാരാളം നൽകുന്ന പഴമാണ് സപ്പോട്ട.സപ്പോട്ടയിൽ 73 ശതമാനവും ജലാംശമാണ് ; ബാക്കി 27 ശതമാനത്തിൽ 21.4 ശതമാനം അന്നജവും ഉൾക്കൊള്ളുന്നു ; അന്നജത്തിന്റെ പകുതിയിലധികം (12-14 ഗ്രാം) പഞ്ചസാരയുള്ളതിനാൽ പ്രമേഹം പോലുള്ള രോഗങ്ങളിൽ സപ്പോട്ട ഒരു സാധാരണ ഭക്ഷണയിനമായി ശുപാർശ ചെയ്യാൻ തീരെ നിവർത്തിയില്ല.
ഏതാണ്ട് 100 ഗ്രാം ഉരുളക്കിഴങ്ങിലടങ്ങിയിരിക്കുന്നത്രയും അന്നജവും ഊർജവും ഭക്ഷ്യയോഗ്യമായ 100 ഗ്രാം സപ്പോട്ടയിലടങ്ങിയിട്ടുണ്ട്.
കൂടാതെ ഇതിലടങ്ങിയിരിക്കുന്ന അന്നജത്തിന്റെ പകുതിയലധികവും സ്വതന്ത്ര പഞ്ചസാരകളാണെന്നും രക്തത്തിലെ ഗ്ലൂക്കോസ് നില പെട്ടെന്ന് ഉയർത്തുമെന്നും നമ്മൾ ഓർക്കുക.
എന്നാൽ, സോഡിയത്തിന്റെ അംശം കുറവായിരിക്കുകയും, പൊട്ടാസ്യത്തിന്റെ അളവ് കൂടിയിരിക്കുകയും ചെയ്യുന്നതിനാൽ രക്തസമ്മർദ്ദം കൂടുതലുള്ള രോഗികൾക്ക് ഇത് നിർദേശിക്കാവുന്നതാണ്. നാരിന്റെ അംശവും ഇതിൽ താരതമ്യേന കൂടുതലുണ്ട്.
ഗന്ധകത്തിന്റെ അംശം കുറവാകയാൽ വായു ക്ഷോഭമുണ്ടാകുമെന്ന ഭയം കൂടാതെ തന്നെ സപ്പോട്ട കഴിക്കാം. ജീവകം എയും ജീവകം സിയും ഈ ഫലത്തിൽ താരതമ്യേന കുറവാണെങ്കിലും തേനിന്റെ സ്വഭാവമുള്ള, വായിൽ അലിഞ്ഞു ചേരുന്ന ചെറുതരികളുള്ള ഈ ഫലം ആർക്കാണു നിഷേധിക്കാനാവുക.
Also Read » പോഷകസമ്പുഷ്ടമായ ഈന്തപ്പഴത്തിൻ്റെ ഗുണമറിഞ്ഞ് കഴിക്കാം..
Also Read » അടിയന്തരമായി രക്ത പ്ലാസ്മ ദാനം നൽകണമെന്ന അഭ്യർത്ഥനയുമായി ഒമാൻ ബ്ലഡ് ബാങ്ക്സ് സർവീസസ്
English Summary : Sappotta Is Best For People Having Blood Pressure Health Tips in Story