main

ഇന്നത്തെ അവസ്ഥയിൽ കേരളത്തിൽ സ്‌കൂളുകളും കോളേജുകളും പൂട്ടേണ്ടി വരുമെന്ന് മുരളി തുമ്മാരുകുടി

കഴിഞ്ഞദിവസം വളരെ വിപുലമായ പരിപാടികളുടെ സംസ്ഥാനത്തെ അധ്യായന വർഷം ആരംഭിച്ചു

പ്രവേശനോത്സവ പരിപാടികളിൽ മുഖ്യമന്ത്രി അടക്കം നിരവധി ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തത് വലിയ വാർത്തകൾ ആയിരുന്നു

9295-1685698230-images

പ്രവേശനോത്സവത്തിന്റെ സാഹചര്യത്തിൽ കേരളത്തിലെ സ്കൂളുകളും കോളേജുകളും ഭൂരിപക്ഷവും അടച്ചു പൂട്ടേണ്ട സാഹചര്യം ഉണ്ടാകുമെന്ന് വ്യക്തമാക്കുകയാണ് പ്രമുഖ ദുരന്തനിവാരണ വിദഗ്ധൻ മുരളി തുമ്മാരുക്കുടി.

ഈ സ്‌കൂളുകൾ ഒക്കെ നിലനിർത്തുക എന്നത് സാമ്പത്തികമായി സാധിച്ചാൽ പോലും ഒരു ക്‌ളാസിൽ ഒരു കുട്ടിയായി പഠിക്കുന്ന കുട്ടിക്ക് എങ്ങനെയാണ് സ്‌കൂൾ അനുഭവം ഉണ്ടാകുന്നതെന്നാണ് അദ്ദേഹം ചോദിക്കുന്നത്

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂർണമായും വായിക്കാം

ഒരു ക്‌ളാസ്സിൽ ഒരു കുട്ടി

കേരളത്തിൽ സ്‌കൂളുകളും കോളേജുകളും പൂട്ടേണ്ടി വരുമെന്നത് ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഒന്നാണ്.

കേരളത്തിൽ ഓരോ വർഷവും ഉണ്ടാവുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയാണ്. തൊള്ളായിരത്തി തൊണ്ണൂറുകളിൽ ഒരു വർഷം ആറു ലക്ഷം കുട്ടികൾ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ശരാശരി അഞ്ചു ലക്ഷത്തിന് താഴെ ആയി.

കോവിഡ് കാലമായ 2020-21 ഇൽ ഇത് മൂന്നു ലക്ഷത്തിന് താഴെ പോയി. ഇനി അഞ്ചു വർഷം കഴിഞ്ഞു 2026 അധ്യയന വർഷം വരുമ്പോൾ ഒന്നും രണ്ടും കുട്ടികൾ ഉള്ളതും അതുപോലും ഇല്ലാത്തതും ആയ സ്‌കൂളുകളുടെ എണ്ണം എത്രയോ വർദ്ധിക്കും.

ഈ സ്‌കൂളുകൾ ഒക്കെ നിലനിർത്തുക എന്നത് സാമ്പത്തികമായി സാധിച്ചാൽ പോലും ഒരു ക്‌ളാസിൽ ഒരു കുട്ടിയായി പഠിക്കുന്ന കുട്ടിക്ക് എങ്ങനെയാണ് സ്‌കൂൾ അനുഭവം ഉണ്ടാകുന്നത്.

വിദ്യ അഭ്യസിക്കുന്നത് മാത്രമല്ല സമൂഹത്തിൽ മറ്റുളളവരുമായി ഇടപെടാനുള്ള പരിചയവും അറിവും ഉണ്ടാക്കേണ്ടതും വിദ്യാഭ്യാസത്തിന്റെ ഭാഗമാണ്.


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഇത്തരത്തിൽ ഒരു ക്‌ളാസിൽ ഒരു കുട്ടിയും ഒരു സ്‌കൂളിൽ ഇരുപത്തി അഞ്ചു വിദ്യാർത്ഥികളും ഒക്കെയായി സ്‌കൂളുകൾ നിലനിർത്തുന്നത് നല്ല നയമല്ല.

എൻ്റെ അഭിപ്രായത്തിൽ കേരളത്തിൽ വേണ്ടത് വീടിന് ഏറ്റവും അടുത്തുള്ള സ്‌കൂളിൽ കുട്ടികൾ പോകുന്ന സംവിധാനം ആണ് (neighbourhood schooling).

ആലുവയിൽ ഉള്ള കുട്ടികൾ എറണാകുളത്തും എറണാകുളത്തെ കുട്ടികൾ തൃപ്പൂണിത്തുറയിലെ തൃപ്പൂണിത്തുറയിലെ കുട്ടികൾ കോലഞ്ചേരിയിലും കോലഞ്ചേരിയിലെ കുട്ടികൾ പെരുമ്പാവൂരും പെരുമ്പാവൂരിലെ കുട്ടികൾ ആലുവയിലും ഒക്കെ വന്നു പഠിക്കുന്നത് പല തരത്തിൽ ഉള്ള കുഴപ്പങ്ങൾ ഉണ്ടാക്കുന്നുണ്ട്.

ഇതിൽ ഏറ്റവും പ്രധാനം ഒരേ തരം സാമ്പത്തിക സാമൂഹ്യ സാഹചര്യങ്ങൾ ഉള്ള കുട്ടികൾ മാത്രം ഒരു ക്‌ളാസിൽ വരുന്നു എന്നതാണ്.

അതൊരു വലിയ സോഷ്യൽ എഞ്ചിനീയറിങ്ങ് ആണ്, ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്.

കേരളത്തിലെ ഓരോ നഗരത്തിലും ഗ്രാമത്തിലും ഉള്ള വിദ്യാർത്ഥികൾക്ക് ഒരു നിശ്ചിത ദൂരത്തിനുള്ളിൽ ഒരു സ്‌കൂൾ ലഭ്യമാകുമെന്നും (ഈ ദൂരം നഗരത്തിലും ഗ്രാമത്തിലും വ്യത്യസ്തമാക്കാം), ഇത്തരം സ്‌കൂളുകൾക്ക് ഒരു മിനിമം സ്റ്റാൻഡേർഡ് ഉണ്ടാകുമെന്നും സർക്കാർ ഉറപ്പാക്കണം.

ഓരോ നഗരത്തിലെയും ഗ്രാമത്തിലെയും ഇനി പ്രതീക്ഷിക്കുന്ന ജനസംഖ്യക്ക് അനുസരിച്ച് എത്ര സ്‌കൂളുകൾ വേണം എന്ന് തീരുമാനിക്കുക.

ഇത്തരം മിനിമം സ്റ്റാൻഡേർഡ് ഉറപ്പാക്കാൻ സാധിക്കാൻ ഏറ്റവും എളുപ്പമുള്ള സ്‌കൂളുകളിൽ ആവശ്യത്തിന് സീറ്റ് ഉണ്ടെന്ന് ഉറപ്പാക്കി നിലനിർത്തുക.

ഈ തീരുമാനം എടുക്കുന്നതിൽ സർക്കാർ സ്‌കൂൾ ആണോ സ്വകാര്യ സ്‌കൂൾ ആണോ എന്ന് വിചാരിക്കേണ്ട കാര്യമില്ല. സ്‌കൂളുകൾക്ക് നിലവാരം ഉറപ്പാക്കാൻ സർക്കാർ സഹായം നൽകുക.

ആത്യന്തികമായി കേരളത്തിലെ എല്ലാ സ്‌കൂളുകൾക്കും നല്ല നിലവാരം ഉണ്ടാക്കുകയും വിദ്യാഭ്യാസം സൗജന്യമാക്കുകയും ചെയ്യുക എന്നതായിരിക്കണം സർക്കാരിന്റെ ലക്‌ഷ്യം.

ഇതൊന്നും രണ്ടായിരത്തി ഇരുപത്തി അഞ്ചിൽ ചിന്തിക്കേണ്ട കാര്യമല്ല. സ്‌കൂളിങ്ങ് രംഗത്ത് അടിസ്ഥാനമായ മാറ്റങ്ങൾ ഉണ്ടാക്കാൻ പറ്റിയ സമയമാണ്.

മുരളി തുമ്മാരുകുടി


Also Read » ഇന്നത്തെ ചിത്രം


Also Read » ഇന്നത്തെ വില നിലവാരം 21/09/2023


RELATED

English Summary : Schools And Colleges In Kerala Will Have To Be Closed In Today S Situation Murali Thummarukudi in Story

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0012 seconds.