| 1 minute Read
ഫാതൻ ഒമർ
ഒരു പുതിയ ട്രെൻഡ് അടുത്തിടെ വൈറലായിട്ടുണ്ട്, അവിവാഹിതരെ തിരിച്ചറിയുന്നതിനായി അവരുടെ സോഷ്യൽ മീഡിയ ബയോയിൽ ഒരു പിയർ ഇമോജി ഇടുന്ന രീതി വൈറലാവുകയാണ്.
വിവിധ സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിൽ നൂറുകണക്കിന് ഉപയോക്താക്കൾ ഇത് സ്വീകരിച്ചതോടെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ച കനക്കുകയാണ് .
അവിവാഹിതരെ അവരുടെ പ്രണയ ജീവിതത്തിൽ എങ്ങനെ സഹായിക്കുമെന്നതിനെക്കുറിച്ചായിരുന്നു ട്വിറ്ററിലെയും ഇൻസ്റ്റാഗ്രാമിലെയും ചർച്ച കൊഴുക്കുന്നത് .
ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പിയർ ഇമോജി പ്രതിഭാസത്തെ "പരിഹാസ്യം" എന്ന് വിളിച്ചു, മറ്റുള്ളവർ ജനങ്ങളുടെ ജീവിതത്തിൽ സോഷ്യൽ മീഡിയയുടെ അമിത ഇടപെടലുകളെ അപലപിച്ചു.
ആളുകളുടെ വൈകാരികാവസ്ഥ പ്രകടിപ്പിക്കാൻ ഇത്തരം പ്രവണതകൾ പടരുന്നത് ഇതാദ്യമല്ല. ആരോടെങ്കിലും പ്രണയം തോന്നിയാൽ അത് പ്രകടിപ്പിക്കാനായി ഒരു പ്രത്യേക ഗണിത പ്രക്രിയ മാർഗമായി ഉപയോഗിച്ചിരുന്നതായി അഹ്മദ് ഖത്താബ് പറഞ്ഞു.
901 മുതൽ 926 വരെയുള്ള സംഖ്യകളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പ്രവണത, ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങളുടെ എണ്ണമാണ് ഇതിൻ്റെ അടിസ്ഥാനം
ഇവിടെ 9 എന്ന സംഖ്യ 'ഐ ലവ്' എന്ന് പ്രകടിപ്പിക്കുന്നു, കൂടാതെ 1 മുതൽ 26 വരെയുള്ള അക്കങ്ങൾ പേരിന്റെ ആദ്യ അക്ഷരമാണ്. അതേസമയം, ഈ പ്രവണത യാഥാസ്ഥിതിക വിഭാഗങ്ങൾക്കിടയിൽ വലിയ വിമർശനം ഉയർന്നിരുന്നു.
Also Read » അശരണര്‍ക്ക് സൗജന്യ ഭക്ഷണം നൽകാനൊരുങ്ങി ആരാധകർ ; വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം വീണ്ടും ചർച്ചയാകുന്നു
English Summary : The Method Of Putting A Peer Emoji On Their Social Media Bio To Identify Unmarried People Is Going Viral in Story