| 2 minutes Read
സോഷ്യൽ മീഡിയയിൽ തരംഗമായി ആകാശമായവളേ " ! പാട്ട് പാടിയ മിലൻ എന്ന എട്ടാം ക്ലാസ് വിദ്യാർത്ഥി ..
തൃശൂർ മറ്റത്തൂർ ശ്രീകൃഷ്ണ സ്കൂളിലെ സാമൂഹിക ശാസ്ത്ര അധ്യാപകനും ഗാനരചയിതാവും എഴുത്തുകാരനുമായ പ്രവീൺ എം കുമാർ ക്ലാസിനൊടുവിൽ ചോദിച്ച ഒരു സാധാരണ ചോദ്യം എട്ടാം ക്ലാസ് വിദ്യാർത്ഥിയായ മിലൻ എ.എസ് ന്റെ ജീവിതം മാറ്റിമറിച്ചു. ക്ലാസ് തീരാൻ ഇനി അഞ്ച് മിനിറ്റ് മാത്രം. കുട്ടികളിലാരെങ്കിലും ഒരു പാട്ട് പാടാമോ എന്നായി മാഷ്. കൂട്ടുകാരുടെ നിർബന്ധം മൂലം മുന്നോട്ട് വന്ന്
ഉത്സാഹത്തോടെ മനസ്സു തുറന്ന് പാടിത്തുടങ്ങിയ എട്ടാം ക്ലാസ്സ് വിദ്യാർത്ഥി മിലൻ ആലപിച്ച ആകാശമായവളേ എന്ന പാട്ടാണ് ഇപ്പോൾ രണ്ടു ദിവസം കൊണ്ട് സോഷ്യൽ മീഡിയ ഏറ്റെടുതിരിക്കുന്നത്. വെള്ളം എന്ന സിനിമയിലേതാണ് ഈ മെലഡി .
പ്രവീൺ മാഷ് സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച വിഡിയോയ്ക്ക് സംഗീത സംവിധായകൻ ബിജിബാൽ, ഈ ഗാനം ആലപിച്ച ഷഹബാസ് അമൻ എന്നിവരടക്കം നിരവധി പ്രമുഖരാണ് ആശംസകളുമായ് രംഗത്ത് എത്തിയത്. " പാട്ടു കേട്ടപാടേ അത് മൊബൈലിൽ പകർത്താൻ തോന്നിയത് മഹാഭാഗ്യം " പ്രവീൺ മാഷ് പറഞ്ഞു.
കാലമെത്ര കഴിഞ്ഞാലും, പ്രേമ ഗംഗാനദി തീരം,ഋതുനന്ദനേ എന്നീ സംഗീത ആൽബങ്ങളും ഹരിചരൻ ആലപിച്ച യാത്ര എന്ന ആൽബം, സിയാവുൽ ഹഖ് ആലപിച്ച സാരംഗിയിൽ എന്ന ആൽബം ഭദ്ര റെജിൻ ആലപിച്ച വർണ്ണം എന്ന ആൽബം തുടങ്ങിയവയ്ക്ക് വേണ്ടി ഗാനങ്ങൾ രചിച്ച പ്രവീൺ മാഷിൻറെ കോഴിക്കോട് നഗരത്തെ കുറിച്ചുള്ള ഗാനം സോഷ്യൽ മീഡിയയിലെ സമീപകാല മെഗാ ഹിറ്റുകളിൽ ഒന്നായിരുന്നു.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ മലയാളം വിഭാഗം മുൻ അധ്യക്ഷനും പ്രവീൺ എം കുമാറിന്റെ പ്രിയ അധ്യാപകനുമായ ഡോ.സെബാസ്റ്റ്യൻ ജോസഫ് തന്റെ ശിഷ്യനെ അഭിനന്ദിച്ചു കൊണ്ട് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയാണ്
പ്രിയ പ്രവീൺ Praveen M Kumar മനസ്സ് നിറഞ്ഞു .ഇങ്ങനെയാണ് രാമനാഥൻ മാഷ് ജയൻ കുട്ടനെ ജയചന്ദ്രനാക്കിയത്.
മികച്ച അധ്യാപകർ പതിഭയുള്ള വിദ്യാർത്ഥികൾക്ക് വഴികാട്ടികളാകുന്നതിന് പുതിയകാലത്തെ മികച്ച വിദ്യാലയ അനുഭവമായി പ്രവീൺ മാഷിന്റെയും മിലന്റെയും ചങ്ങാത്തത്തെ സോഷ്യൽ മീഡിയ കൊണ്ടാടുകയാണിപ്പോൾ.
ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ യൂണിയൻ ചെയർമാനായിരുന്ന പ്രവീൺകുമാർ ഇപ്പോൾ സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലും സജീവ സാന്നിധ്യമാണ്.
Also Read » വൈറലായി "ബർമുഡ"യിലെ ലാലേട്ടൻ പാടിയ പാട്ട്;ഒപ്പം താരമായി ഒന്നാം ക്ലാസുകാരൻ അജ്മൽ ഷായും!!
English Summary : The Sky Is Making Waves On Social Media Milan A Student Who Sang The Song in Story