ഗൾഫ് ഡെസ്ക് | | 1 minute Read
ബെഞ്ചമിൻ കൂർഗ്
ജന്മ നാടുവിട്ട് വേദനയോടെ ഓടിപ്പോരേണ്ടി വന്ന ഒരു ജനത... ആരോടും പരാതികളില്ലാതെ ... പരിഭവങ്ങളില്ലാതെ തങ്ങളുടെ വിശ്വാസവും സംസ്കാരവും മുറുകെപ്പിടിച്ച് ആർക്കും ഭാരമാകാതെ നിശബ്ദരായി അവർ അരനൂറ്റാണ്ടായി നമുക്കൊപ്പമുണ്ട്. .....
ആത്മീയ വിശ്വാസവും ജീവിതമൂല്യങ്ങളും അച്ചടക്കവും ഇഴ ചേർത്ത് രൂപപ്പെടുത്തിയ തനത് സാമൂഹ്യഘടനയാണ് ടിബറ്റൻ ജനതയുടെ സവിശേഷത..
അര നൂറ്റാണ്ട് മുൻപ് ഇന്ത്യയിലെത്തിയ ഇവർ കഠിനാദ്ധ്വാനവും പരസ്പര സഹകരണവും മാത്രം കൈമുതലാക്കി വളർന്ന് വന്നവരാണ്. കർണാടക സർക്കാർ മൈസൂർ ജില്ലയുടെ പടിഞ്ഞാറ് ഭാഗത്ത് ബൈലക്കുപ്പയിൽ പാട്ടത്തിന് നല്കിയ ഭൂമിയിൽ കൃഷി ചെയ്ത് വരുമാനം കണ്ടെത്തിയ ടിബറ്റൻ ജനത അവരുടെ ജീവിത നിലവാരം ഏറെ മികച്ചതാക്കി മാറ്റിയിട്ടുണ്ട് ...
16 ടിബറ്റൻ ഗ്രാമങ്ങളുണ്ട് ബൈലക്കുപ്പയിലും സമീപ പ്രദേശങ്ങളിലുമായി .. എല്ലാ ഗ്രാമങ്ങളും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളും , വൃത്തിയും വെടുപ്പും അടുക്കും ചിട്ടയുമുള്ളവയാണ്..
ഇവയുടെ തൊട്ടടുത്ത കന്നട ഗ്രാമങ്ങളാകട്ടെ താരതമ്യേന വൃത്തിഹീനമായ ദരിദ്ര മേഖലകളായിത്തന്നെ തുടരുന്നു...
ഇത് കാണുമ്പോൾ ഒരു കാര്യം ഓർമ്മ വരും നമ്മൾ ഇന്ത്യാക്കാരുടെ കാഴ്ചപ്പാടുകളാണ് മാറേണ്ടത് ...
ടിബറ്റൻ ഗ്രാമീണ മേഖലയിലൂടെ സഞ്ചരിക്കുമ്പോൾ നാം മറ്റൊരു നാട്ടിലെത്തിയപോലെ തോന്നും...
മാലിന്യം വലിച്ചെറിയാത്ത വൃത്തിയുള്ള പാതയോരങ്ങൾ, ഭംഗിയായി നിർമ്മിച്ചിരിക്കുന്ന വീടുകൾ, വൃത്തിയുള്ള വസ്ത്രം ധരിച്ച അച്ചടക്കമുള്ള ജനങ്ങൾ ......
ടിബറ്റൻ ഭക്ഷണശാലകളിൽ നിന്ന് തനത് ടിബറ്റൻ ഭക്ഷണം കിട്ടും. ...
കാര്യമായ രാസ വസ്തു കറിക്കൂട്ടുകൾ ചേർക്കാത്ത നാടൻ മുളക് ചേർത്തുണ്ടാക്കുന്ന ചിക്കൻ ഐറ്റംസ്, മോമോസ്, മഷ്റൂം സൂപ്പ് ......
ടിബറ്റൻ ജനതക്ക് ഇപ്പോഴും ഇന്ത്യൻ പൗരത്വം ലഭിച്ചിട്ടില്ല.....
പക്ഷെ അവർ ഹാപ്പിയാണ് .... കിട്ടാത്തതിനെക്കുറിച്ചുള്ള നിരാശയല്ല കയ്യിലുള്ളതിനെക്കുറിച്ചുള്ള സന്തോഷമാണ് അവരെ നയിക്കുന്നത്.....
Also Read » മണിപ്പൂരിൽ വീണ്ടും സംഘർഷം; 2 പേർ കൊല്ലപ്പെട്ടു, 50 പേർക്ക് പരിക്ക്
English Summary : The Tibetan People Who Are Not Afraid Of The Exodus in Story