main

പ്രണയ ദിനം | ആതിര എം കുമാർ


6377-1676046161-1


ആതിര എം കുമാർ

കെട്ടു കഴിഞ്ഞ പെൺപിള്ളേർക്ക് എന്ത് വാലെന്റൈൻസ് ഡേ... അവർക്ക് ഒക്കെ ഈ ഒരു ദിവസം സാധാരണ ഒരു ദിവസം പോലെ തന്നെ കടന്നു പോകും... അതാണ്‌ എന്റെ അവസ്‌ഥ...

കോളേജിൽ പഠിക്കുന്ന ആ സമയം അന്നത്ത വാലെന്റൈൻസ് ദിവസം എന്നു പറഞ്ഞാൽ അതൊരു ആഘോഷം തന്നെ ആണ്...ആ കൊല്ലത്തെ കലണ്ടർ കിട്ടിയാൽ ആദ്യം നോക്കാ എന്റെ പിറന്നാൾ എപ്പോളാന്നാണ്..അത് കഴിഞ്ഞാൽ പിന്നെ നോക്കാ വാലെന്റൈൻസ് ഡേ അവധി ദിവസത്തിൽ മറ്റോ ആണോ വരുന്നേ എന്നാണ്..
ഞായറാഴ്ച ഒക്കെ ആണ് ഈ ദിവസം വന്നെങ്കിൽ പിന്നെ ഒരു രസവും ഉണ്ടാവില്ല...

അങ്ങനെ ഈ ഒരു ദിവസത്തിന് പ്രാധാന്യം നൽകുന്ന എനിക്ക് ഇപ്പോ എല്ലാ ദിവസവും പോലെ തന്നെ ഈ ഒരു പ്രണയ ദിനവും കടന്നു പോകുന്നു....

ആദ്യമായിട്ട് ഒരാളോട് ഇഷ്ട്ടം തോന്നിയത് പറയാൻ പറ്റിയ ദിവസം ഫെബ്രുവരി പതിനാലു ആണെന്ന് പറഞ്ഞു എന്നെ ഊതി വിട്ട ഒരു കൂട്ടുകാരി എനിക്ക് ഉണ്ടായിരുന്നു. അന്നത്തെ ദിവസം അറിയാതെ ആണേൽ പോലും നമ്മൾ ഇഷ്ട്ടപ്പെടുന്ന ആളും നമ്മളും ഒരേ കളർ ഡ്രെസ്സ് ഇട്ടാൽ അവനു നിന്നെ പെരുത്തു ഇഷ്ട്ടം ആവും എന്നും കൂടെ പറഞ്ഞു എന്നെ സുഖിപ്പിച്ചു .. അങ്ങനെ ഞാൻ എന്റെ മനസ്സിലെ പ്രണയം പറയാൻ തന്നെ തീരുമാനിച്ചു...

എന്റെ ഉള്ളിലെ ആദ്യപ്രണയം...ഞാൻ ആണേൽ അവനുമായിട്ടു അധികം സംസാരിക്കാറോന്നും ഇല്ല... അവൻ ആണേൽ എല്ലാവരും ആയിട്ട് നല്ല സംസാരവും.എന്നെ കണ്ടാൽ ഒരു പുശ്ച്ച ഭാവം മുഖത്തു വരുത്തി ഒരു പോക്കാണ്... അതു കാണുമ്പോൾ എന്തോ എന്റെ പ്രണയം അവിടെ തന്നെ കുഴിച്ചു മൂടാൻ തോന്നും...


എന്നാലും വേണ്ടില്ല, ഞാൻ എന്റെ പ്രണയം തുറന്ന് പറയാൻ തന്നെ തീരുമാനിച്ചു. അന്ന് ഫെബ്രുവരി പതിനാല്.. ആ ദിവസ്സവും ഒത്തു വന്നു.. ഞാൻ ആണേൽ അന്ന് നല്ല പവറിൽ ഒക്കെ നേരത്തെ പുറപ്പെട്ട് ക്ലാസ്സിൽ പോയി.. അവനെ നോക്കിയപ്പോൾ അവൻ ആണേൽ വന്നിട്ടും ഇല്ല.. എനിയ്ക്കു എന്റെ ഹൃദയമിടിപ്പ് കൂടി വരുന്ന പോലെ തോന്നാ.. ഇടക്ക് ഒരു തലചുറ്റുന്ന പോലെ ഉള്ള പ്രതീതിയും.. എന്റെ കളി കണ്ട് എന്റെ കൂട്ടുകാരി കൈ ഒക്കെ പിടിച്ചു നന്നായി തിരുമ്മി തരുന്നുണ്ട്..

അവൾ എന്റെ അടുത്ത് തന്നെ ഇരുന്ന് ഓരോന്നു പറഞ്ഞു തരുന്നുണ്ടായിരുന്നു... " അവൻ വരുമ്പോൾ തന്നെ അവന്റെ മുഖത്തു നോക്കി ഒന്നു ചിരിക്കണം.. പിന്നെ അവനെ അടുത്തേക്ക് വരുമോ എന്നു ചോദിച്ചു വിളിക്കണം.. പിന്നെ പറയാൻ പേടി ആണേൽ കണ്ണടച്ചു നിന്നു വേണം പറയാൻ...." അങ്ങനെ അവളുടെ ക്ലാസ്സും കേട്ടു ഞാൻ ക്ലാസ്സിന്റെ വാതിൽക്കൽ തന്നെ നോക്കി ഇരിക്കാൻ തുടങ്ങിയിട്ടും അവൻ വരുന്നില്ല.

പക്ഷെ അവന്റെ കൂടെ വരുന്നവൻ ഉണ്ട് ക്ലാസിലേക്ക് കേറി വരുന്നു... "എടാ... നിന്റെ വാല് എവിടെ പോയി...അവൻ ഇന്ന് ലീവാണോ...?? കൂടെ ഉള്ള ചങ്കത്തി അവനോടു വിളിച്ചു ചോദിച്ചു...

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


" ഇല്ല... അവൻ വന്നോളും..നിനക്കു എന്താ അവനെ കാണാഞ്ഞിട്ടു ഇത്ര വിഷമം... എന്തേലും കൊടുക്കാൻ ആണോ.... ??? " അവൻ അവളെ നോക്കി ആക്കി ഒന്നു ചിരിച്ചു...

"ഏയ്..എനിക്ക് അല്ല... വേറെ ഒരാൾക്കാ... "അവൾ എന്നെ നോക്കി ആക്കിയ ഒരു ചിരി പാസ്സാക്കി...

കുറച്ചു നേരത്തെ ഇടവേളയ്ക്ക് ശേഷം അതാ നമ്മുടെ കഥാനായകൻ കയറി വന്നു...എനിക്ക് ആണേൽ ഹൃദയമിടിപ്പ് കൂടി കൂടി വന്നു.. പരീക്ഷാ പേപ്പർ കിട്ടുമ്പോൾ ഉണ്ടാവുന്ന ഒരു പ്രതീതി പോലെ....അവൻ നേരെ എന്നെ നോക്കി ചിരിക്കുണ്ട്.. എന്റെ മുഖത്തു പോലും നോക്കാത്ത അവൻ എന്നെ നോക്കി ചിരിച്ചപ്പോൾ എനിക്ക് മനസ്സിൽ ലഡു പൊട്ടാൻ തുടങ്ങി.അവൻ എന്റെ അടുത്തു തന്നെ വന്നു ഡസ്കിൽ ഇരുന്നു..

" എടോ ഒന്നു മാറി നിക്കോ.... കുറച്ചു നേരം മതി." ഞാൻ അവൻ പറഞ്ഞ പോലെ അനുസരിച്ചു...എന്റെ മുന്നിൽ നിന്നു കൊണ്ട് അവൻ എന്റെ ചങ്കത്തി ക്കു അവന്റെ കയ്യിലെ റോസാ പൂവ് കൊടുത്തത് കണ്ടു എന്റെ നെഞ്ചു പൊട്ടി പോയി... അവൾ ആണേൽ ആദ്യം ഒന്നു അമ്പരന്നു പോയെങ്കിലും അതു നാണത്തോടെ രണ്ടു കയ്യും നീട്ടി വാങ്ങുകയും ചെയ്തതോടെ എന്റെ തലചുറ്റൽ കൂടി വരുന്ന പോലെ തോന്നി...

അതോടു കൂടി ഞാൻ എന്റെ പ്രണയം അവിടെ കുഴിച്ചു മൂടി.. പിന്നെ പിന്നെ അവരുടെ ഹംസമായി മാറി...... എന്റെ കണ്ണു തട്ടിയത് കൊണ്ടാണോ അറിയില്ല ഒരു രണ്ടു മാസത്തോളം മാത്രം അവരുടെ ആ പ്രണയം തുടർന്ന് പോയി...പിന്നെ എപ്പോളോ അവരു അടിച്ചു പിരിഞ്ഞു... "നീ അവനെ നോക്കാഞ്ഞത് നന്നായി മോളെ... അവന്റെ സ്വഭാവം കടുവയെ പോലെയാ.. "എന്നൊക്കെ പറഞ്ഞു അവൾ എന്നെ സമാധാനിപ്പിച്ചു... എന്നാലും അവനോടുള്ള ആ ഇഷ്ട്ടം ഉള്ളിൽ തന്നെ ഉണ്ടായിരുന്നു.. അവസാന വർഷ പരീക്ഷ കഴിഞ്ഞു എല്ലാവരും പിരിയാൻ നേരം ആരെയും കൂടാതെ ഒരു പേടി പോലും ഇല്ലാതെ ഞാൻ അവനോടു അതു പറഞ്ഞു...

" എടാ നിന്നെ എനിക്ക് ഇഷ്ട്ടയിരുന്നു ട്ടോ..." ഒരു ചിരിയാലെ അവൻ അതു സ്വീകരിച്ചു.. പ്രണയിക്കാനും പ്രണയം തുറന്നു പറയാനും അങ്ങനെ പ്രത്യേക ദിവസം ഒന്നും വേണ്ടെന്നു ഞാൻ തിരിച്ചറിഞ്ഞു.....

വർഷങ്ങൾ കഴിഞ്ഞു എങ്കിലും ഈ രസമുള്ള പ്രണയം ഓർക്കുമ്പോൾ ഇപ്പോൾ ചിരി വന്നു പോകുന്നു..ഇന്ന് ഞാൻ എന്റെ കേട്ട്യോനെ പ്രണയിക്കുന്നു... എല്ലാ കൊല്ലവും ഗിഫ്റ്റ് പ്രതീക്ഷിക്കുമ്പോൾ പറയുന്ന സ്ഥിരം ഡയലോഗ് അടിച്ചു എന്നെ ഫ്ലാറ്റ് ആക്കും...

" നമ്മുക്ക് എല്ലാ ദിവസവും പ്രണയദിനങ്ങൾ അല്ലേ... പിന്നെ എന്തിനു ഈ ഒരു ദിവസത്തിന് പ്രാധാന്യം കൊടുക്കണം...." ആ ഒരു ഒറ്റ വാക്കിൽ ഞാൻ വീണു പോകും....... പിന്നെ എന്ത് ഗിഫ്റ്റ്..

ഈ ഒരു ഡയലോഗ് തന്നെ പോരെ എന്നെ ഈ ഒരു ദിവസം സന്തോഷ പുളകിതയാക്കുവാൻ....

valentine's Day


Also Read » ബഹ്റൈൻ പ്രതിഭ നാടകവേദി ലോക നാടക ദിനം ആചരിച്ചു


Also Read » ജിബിൻ ആന്റണിയുടെ മ്യൂസിക്കൽ ഷോർട്ട് ഫിലിം 'ഒരു ജിം പ്രണയം '



RELATED

English Summary : Valentine S Day Athira M Kumar in Story


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0246 seconds.