main

മരീചികയെ വാൾ കൊണ്ട് സംരക്ഷിക്കുന്നവർ...ജിമ്മി മാത്യു എഴുതുന്നു

| 2 minutes Read

2385-1659238348-20220731-085816

ജിമ്മി മാത്യു

മതം എന്താണ്? വാട്ട് ഈസ് ദി സൈക്കോളജി ഓഫ് മതം?

ഇതിനെപ്പറ്റി റീഡേക്ഷിയോ മലയാളം എന്ന ട്യൂബ് ചാനലിന് വേണ്ടി 'മതം, ദൈവം, പരിണാമം' എന്ന ഒരു ടോക് ഷോയിൽ പങ്കെടുക്കുകയുണ്ടായി. (ഇത് എന്റ്റെ ഡോക് ജിമ്മിച്ചൻ എന്ന ചാനലിൽ ഇട്ടിട്ടുമുണ്ട്).

അതിൽ മതം എന്നത് മനുഷ്യസമൂഹങ്ങളുടെ ശരി തെറ്റുകളെ തൂക്കാൻ ഉപയോഗിക്കുന്ന ഗ്രൂപ് ഐഡന്റിറ്റിയുടെ പ്രതീകം ആണവ എന്നും, അതിനാൽ തന്നെ ഒരു പരിധി വരെ മനുഷ്യന്റ്റെ ജൈവികമായ ഒരു പ്രത്യേകത കൂടി ആവാം എന്നും തെളിവുകളോടെ വാദിക്കുകയുണ്ടായി.

എന്നിരിക്കിലും ഒരു ചോദ്യത്തിന് ഉത്തരമായി നിശിത മത വിമർശനത്തെ പോലും ഞാൻ എതിർക്കില്ല എന്ന് പറഞ്ഞിരുന്നു. അതെന്ത് കൊണ്ടാണ് എന്ന് ഒരാൾ എന്നോട് പിന്നീട് നേരിട്ട് ചോദിച്ചിരുന്നു.

പേഴ്സണലായി പറഞ്ഞാൽ ഒരു മതത്തെയും വിരോധം തോന്നുന്ന വിധത്തിൽ അവഹേളിക്കാൻ എനിക്കിഷ്ടമില്ല. എന്നാൽ പോലും എന്ത് കൊണ്ട് അങ്ങനെ പറഞ്ഞു?

ചരിത്രം, മന ശാസ്ത്രം തുടങ്ങിയവ അക്കാഡമിക് ആയി പഠിക്കുന്നത് കൊണ്ട് മാത്രമല്ല ആളുകൾ നേരിട്ടും അനുഭവിച്ചും കണ്ടും അറിയുന്ന കാര്യങ്ങൾ കൊണ്ട് കൂടി ആണ് മനോഭാവങ്ങൾ ഉണ്ടാവുന്നത്.

മതങ്ങളെ പറ്റി കൂടുതൽ പഠിക്കാനും ചിന്തിക്കാനും എനിക്ക് ത്വര ഉണ്ടാക്കിയ ഒരു സംഭവമാണ് ജോസെഫ് മാഷിന്റെ കൈവെട്ടും തുടർന്നുണ്ടായ സംഭവ വികാസങ്ങളും.

ഇത് പുതിയത് ഒന്നുമല്ലല്ലോ. സിറിയയിലും അഫ്ഘാനിസ്ഥാനിലുമൊക്കെ 'ശുദ്ധ മതവാദം' എന്തൊക്കെ ചെയ്യുന്നു എന്ന് നമ്മൾ കണ്ടതാണല്ലോ. പാകിസ്ഥാനും മറ്റും കോഞ്ഞാട്ട ആയിക്കൊണ്ടിരിക്കുന്നതും നമ്മൾ കാണുന്നുണ്ട്.

ജോസെഫ് മാഷിന്റെ കേസിൽ, സ്വന്തം തടിയിൽ ക്ഷീണം ഉണ്ടാക്കി എന്നുള്ള വിശ്വാസത്തിന്റെ പുറത്തായിരിക്കണം, ആ മനുഷ്യനെയും കുടുംബത്തെയും ആജീവനാന്തം വേട്ടയാടിയ കത്തോലിക്കാ സഭയുടെ ചരിതവും കൺ തുറപ്പിക്കുന്നതായിരുന്നു. ആയിരത്തഞ്ഞൂറു കൊല്ലം യൂറോപ്പിനെ അന്ധകാരത്തിൽ തളച്ചിട്ടു നിർത്തിയ ഭീകര വാഴ്ചയുടെ ബാക്കി പത്രം തീർച്ചയായും കാണാം.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഒരു കാര്യം ഞാൻ പറയട്ടെ. 1947 ൽ ബ്രിടീഷുകാർ കെട്ടു കെട്ടിയപ്പോ ഇന്ത്യയിലെ ഭൂരിപക്ഷവും അബ്രഹാമിക് മതങ്ങളുടെ അതേ പോലുള്ള ചട്ടക്കൂടുള്ള ഒന്നിൽ ആണ് ഉണ്ടായിരുന്നതെങ്കിൽ ഇന്ത്യ ഇന്നത്തെ പോലുള്ള ഒരു ജനാധിപത്യം ആകുമായിരുന്നോ?

ഇല്ല എന്നാണ് എനിക്ക് തീർച്ചയായും തോന്നുന്നത്.

അപ്പൊ ഉദിക്കുന്ന വേറൊരു ചോദ്യമുണ്ട്. അബ്രഹാമിക് മതങ്ങളുടെ അതെ പൊളിറ്റിക്കൽ ചട്ടക്കൂടിലേക്ക് ഇവിടുള്ള മിക്ക ആളുകളുടെയും വിശ്വാസത്തെ മാറ്റാൻ കഴിഞ്ഞാൽ ഈ ജനാധിപത്യം ഇത് പോലെ നിൽക്കുമോ?

ഇല്ല എന്ന് തന്നെയാണ് ഉത്തരം. അത് നമുക്ക് ഇപ്പോൾ മനസിലായി വരുന്നുണ്ടല്ലോ.

അതായത്, എല്ലാ മതങ്ങളും പൊളിറ്റിക്കൽ ആണ്. 'നമ്മടെ ആളുകളെ' അതൊന്നിച്ച് നിർത്തുമ്പോൾ 'അവമ്മാരെ' അഥവാ 'കുലം കുത്തികളെ' എത്രയും നികൃഷ്ടമായി വേട്ടയാടാൻ സാദാ മനുഷ്യരെ പ്രാപ്തരാക്കുന്ന യുദ്ധ മെഷീനറി ആണവ.

ഇതിന് മരുന്ന് ഒന്നേ ഉള്ളു. എന്റ്റെ വിശ്വാസം എന്റ്റെ വീട്ടി മതി. അതും മനസ്സിനകത്ത്.

പുറത്ത് ഭരണഘടനയും രാജ്യ നിയമങ്ങളും ഉണ്ടല്ലോ. പിന്നെ കഴിഞ്ഞ എഴുപത്തഞ്ചു കൊല്ലമായി ഉണ്ടായി വന്ന ജനാധിപത്യ മര്യാദകൾ ഉണ്ട്. കാലാനുസൃതമായി അവ പുതുക്കാനുള്ള വിധങ്ങളുമുണ്ട്.
തൽക്കാലം 'പൊളിറ്റിക്കൽ' ആയി രാജ്യത്ത് ഇതൊക്കെ മതി. അതി പുരാതന ഫോസിലുകൾ മനസിനുള്ളിൽ വെയ്ക്കണം.

എന്തിനെയും നിശിതമായി വിമർശിക്കാനും കളിയാക്കാനും ആർക്കും അവകാശം ഉണ്ട്. വ്യക്തികളെ ദ്രോഹിക്കുന്ന രീതിയിൽ ആവരുത് എന്ന് മാത്രം.

കുരു പൊട്ടിയവർ വെറുതെ മാന്തിക്കൊണ്ട് ഇരിക്കുന്നതാണ് നല്ലത്. തിരിച്ചും വിമർശിക്കാമല്ലോ. വെട്ടാനും കൊല്ലാനും ഒക്കെ നടക്കുന്നവരോട് സ്റ്റേറ്റിന് ഒരു വിട്ടുവീഴ്ചയും പാടില്ല. എന്നാലേ നമ്മൾ ഗതി പിടിക്കു. ഇല്ലേൽ മതത്തെ കയറൂരി വിട്ട എല്ലാ രാജ്യങ്ങളുടെയും ഗതി നമുക്കും വരും. യാതൊരു സംശയവുമില്ല.

അത്രേം നമ്മൾ ഒരു ജനത എന്ന നിലയിൽ ആയിട്ടുണ്ടോ?

കണ്ടറിയണം കോശി.
(ജിമ്മി മാത്യു)


Also Read » ഭാവിയിൽ റോഡിൽ ഒരുപക്ഷേ വഴി ചോദിച്ചാൽ പോലും അതിന് കമ്മീഷൻ മേടിക്കുന്ന രീതി വന്നേക്കാം!!...റോബിൻ കെ മാത്യു എഴുതുന്നു


Also Read » എയർകണ്ടീഷൻ റൂമിൽ ഐഫോണിൽ കുത്തിക്കൊണ്ടിരിക്കുമ്പോൾ ഇങ്ങനെ ചില പ്രകൃതി സ്നേഹം തോന്നുന്നത് ഒരു തെറ്റല്ല..... റോബിൻ കെ മാത്യു എഴുതുന്നു


RELATED

English Summary : Written By Jimmy Mathew in Story

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.79 MB / This page was generated in 0.0530 seconds.