main

കാപ്രിയുടെ കിരീടമായ മൊണ്ടേ സൊളാരൊയിലേക്കൊരു കേബിൾ ചെയർ യാത്ര


കാപ്രി ദ്വീപിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് മൊണ്ടെ സൊളാരൊ. അവിടത്തെ അതിമനോഹരമായ കാഴ്ചകൾക്കും അവിസ്മരണീയമായ അനുഭവങ്ങൾക്കുമായി സന്ദർശകരെ കൊടുമുടിയിലേക്ക് കൊണ്ടുപോകുന്ന കേബിൾ ചെയറാണ് സെഗ്ഗിയോവിയ.

10553-1691056362-img-20230803-wa0001


ഈ കേബിൾ കാർ സൗകര്യപ്രദമായ ഒരു ഗതാഗത മാർഗ്ഗം എന്നതിൽ ഉപരി കാപ്രിയുടെ പ്രകൃതിദത്തമായ സൗന്ദര്യം അപ്പാടെ ആസ്വദിക്കുവാനുള്ള ആവേശകരമായ ഒരു മാർഗം കൂടിയാണ്.

10553-1691056582-img-20230803-wa0009

അതിശയകരമായ കാഴ്ചകൾ പ്രദാനം ചെയ്ത് ഒരോരുത്തരേയും വഹിച്ചു കൊണ്ട് തുടർച്ചയായി ആരോഹണ അവരോഹണ ക്രമത്തിൽ കറങ്ങികൊണ്ടിരിക്കുന്ന കേബിൾ ചെയറിൽ ശ്രദ്ധിച്ചു കയറുകയും ഇറങ്ങുകയും വേണം.

10553-1691056424-img-20230803-wa0000

കൂടുതൽ ഉയരത്തിലേക്ക് കയറും തോറും പച്ചപ്പിനൊപ്പം വിടർന്ന മഞ്ഞപ്പൂക്കൾ നിറഞ്ഞ മലഞ്ചെരുവും, ആകർഷകമായ പട്ടണ കാഴ്ചകളും, മെഡിറ്ററേനിയൻ കടലിലെ തിളങ്ങുന്ന നീല വെള്ളവും നമ്മുടെ കൺമുന്നിൽ ചിത്രങ്ങൾ പോലെ തെളിയുന്നു.

ടവറുകൾക്കിടയിലൂടെ കേബിൾ ചെയർ കടന്നു പോകുമ്പോഴുണ്ടാകുന്ന മൃദുലമായ ചാഞ്ചാട്ടം യാത്രസുഖത്തിന് ചെറിയ ഭംഗം വരുത്തുന്നു. ഓരോ നിമിഷവും നമ്മുടെ കാത്തിരിപ്പിന്റെ ആക്കം കൂട്ടുന്നു.

10553-1691056428-img-20230803-wa0003

കാപ്രിയുടെ ലാൻഡ്‌സ്‌കേപ്പിന്റെ സവിശേഷമായ ഒരു വീക്ഷണം സെഗ്ഗിയോവിയ നമുക്ക് നൽകുന്നു. ദ്വീപിന്റെ പ്രകൃതി ഭംഗി അവിശ്വസനീയമാണ്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ല അത്രയ്ക്ക് പ്രകൃതിരമണീയം. മൊണ്ടെ സൊളാരൊയുടെ കൊടുമുടിയിൽ അതായത് 1,900 അധികം അടി ഉയരത്തിൽ, നമ്മെ സ്വാഗതം ചെയ്യുന്ന വിശാലമായ കാഴ്ച ആരേയും വിസ്മയിപ്പിക്കുന്നതാണ്. ഇവിടെ ഒരിക്കലെങ്കിലും വന്നില്ലെങ്കിൽ ഒരു നഷ്ടം തന്നെയാണ്.

10553-1691056585-img-20230803-wa0008

ഇവിടെത്തെ വ്യൂപോയിന്റിൽ നിന്ന് നമുക്ക് ആകർഷകമായ തീരപ്രദേശങ്ങളും, ഗംഭീരമായ പാറക്കെട്ടുകളും കാണാൻ കഴിയും.

മൊണ്ടെ സൊളാരോയെ കാപ്രിയുടെ കിരീടം എന്ന് വിളിക്കുന്നതിൽ അതിശയമല്ല. ഹൈക്കിംഗിലൂടെ കൊടുമുടിയിലെ കൂടുതൽ കാഴ്ചകളിലേക്ക് പോകുന്നതിന് അവസരമുണ്ട്.

10553-1691056431-img-20230803-wa0004

ഇവിടുത്തെ പ്രകൃതി സൗന്ദര്യം യഥാർത്ഥത്തിൽ സമാനതകളില്ലാത്ത ഒന്നാണ്.

സെഗ്ഗിയോവിയയിൽ മൊണ്ടെ സൊളാരൊയിലേക്കുള്ള യാത്ര അവിസ്മരണീയവും സാഹസികത നിറഞ്ഞയുമാണ്.

കേബിൾ കാർ യാത്രയുടെ ആവേശം മുതൽ കൊടുമുടിയിലെ മനംമയക്കുന്ന കാഴ്ചകളും മനസ്സിൽ മായാത്ത മുദ്ര പതിപ്പിച്ചു.

Swiss Sanchari

Also Read » മസ്‌കറ്റിൽനിന്നും നാട്ടിലേക്കുള്ള യാത്ര മധ്യേ മലയാളി വിമാനത്തിൽ വെച്ച് മരണപെട്ടു


RELATED

English Summary : A Cable Chair Trip To Capri S Crown Monte Sollaro in Travel


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.78 MB / ⏱️ 0.0009 seconds.