main

നോർവേയിലേക്കൊരു കപ്പൽ യാത്ര 4

| 3 minutes Read

2186-1658160177-img-20220718-wa0002

ടോം കുളങ്ങര

ഞങ്ങളുടെ കപ്പൽ കോപ്പൻഹേഗൻ തുറമുഖത്ത് നിന്ന് വൈകിട്ട് 7 മണിയോടെ വടക്കോട്ടേയ്ക്ക് യാതതിരിച്ചു. കാറ്റെഗാട്ട് കടൽ തിരകളെ കീറിമുറിച്ച്, സ്കാഗെറാക്ക് കടലിടുക്കും കടന്ന്, ബാൾട്ടിക് കടലിലൂടെ നോർവേയിലെ അലെസുണ്ട് തുറമുഖം ലക്ഷ്യമാക്കി കപ്പൽ നീങ്ങിക്കൊണ്ടിരിക്കുകയാണ്.

അതിശയകരമായ ഈ യാത്ര അതിന്റെ ലക്ഷ്യം കൈവരിക്കമെങ്കിൽ 36.5 മണിക്കൂർ കൂടി കഴിയണം. പകൽസമയം മുഴുവൻ നോർവീജിയൻ കടലിലൂടെയും തീരപ്രദേശങ്ങളുടെ സമീപത്തൂടേയുമാണ് ക്രൂയിസ് കടന്നു പോകുന്നത്.

2186-1658160081-img-20220718-wa0006

ഹിമാനികൾ മുറിച്ച താഴ്‌വരകൾ, ഇടുങ്ങിയതും കുത്തനെയുള്ളതുമായ ഫിയോഡുകൾ, ഉയരം കുറഞ്ഞ പർവ്വതനിരകൾ, കൗതുകാത്മകവും മനോഹരമായ ഭൂപ്രകൃതിയുമായി, സന്ദർശകരെ വരവേൽക്കുന്ന ഒരു മനോഹര രാജ്യം. ഈ യാത്രയിൽ ഉടനീളം ഫിയോഡുകളുടെ അതിഗംഭീരമായ കാഴ്ചകൾ അനുഭവിക്കാം.

ചൊവ്വാഴ്ച രാവിലെ 9 മണിക്ക് ഞങ്ങളുടെ കപ്പൽ അലെസുണ്ട് തുറമുഖത്ത് നങ്കൂരമിട്ടു. ഫിയോഡു തുറമുഖങ്ങൾ കണ്ണഞ്ചിപ്പിക്കുന്ന സൗന്ദര്യത്താൽ സന്ദർശകരെ വിസ്മയിപ്പിക്കുന്നവയാണ്.

ഫിയോഡ് (Fjord) എന്നത് ഒരു നോർവീജിയൻ പദമാണ്‌. തീരപ്രദേശത്ത് കടലിലേക്ക് നീണ്ടു കിടക്കുന്ന വീതി കുറഞ്ഞ കുത്തനെയുള്ള, ആഴം കുറഞ്ഞ താഴ്‌വരകളിൽ കാണപ്പെടുന്ന താഴ്‌വാര ഹിമാനികളെയാണ്, ഫിയോഡ് ഹിമാനികൾ എന്നു പറയുന്നത്.

ഇത്തരം ഹിമാനികൾ പിൻവാങ്ങുമ്പോൾ ആ താഴ്‌വരകളിൽ, കടൽ വെള്ളം കടന്നു കയറും. അങ്ങനെയാണ് ഫിയോഡുകൾ ഉണ്ടാകുന്നത്.

Qഅഗാധമായ ആഴമുള്ള ഇത്തരം തീരദേശ ഫിയോഡ് താഴ്‌വരകൾ, കപ്പലുകൾക്ക് കരയുടെ ഉൾഭാഗങ്ങളിലേക്ക് അനായാസേന പ്രവേശിക്കുവാൻ വഴിയൊരുക്കുന്നു. നോർവേയ്ക്ക് പുറമെ അലാസ്ക, സ്കോട്ട്ലാൻഡ് എന്നിവിടങ്ങളിലും നമുക്ക് ഫിയോഡുകൾ കാണാം.

2186-1658160077-img-20220718-wa0003

പ്രകൃതി സൗന്ദര്യത്തെയും പ്രകൃതി സൗഹാർദ്ദത്തെയും അടിസ്ഥാനമാക്കി
ആർട്ട് നോവ്വോ ശൈലിയിലുള്ള അലെസുണ്ട് നഗരത്തിന്റെ വാസ്തുവിദ്യ സഞ്ചാരികളെ ആശ്ചര്യപ്പെടുത്തും. നോർവേയിലെ ഏറ്റവും പ്രധാനപ്പെട്ട മത്സ്യബന്ധന തുറമുഖത്തിന്റെ ആസ്ഥാനം കൂടിയാണ് അലെസുണ്ട്.

1904- ൽ ഉണ്ടായ തീപിടിത്തം നഗരത്തെ മൊത്തം വിഴുങ്ങി. അതിനുശേഷം പുനർനിർമ്മിച്ചതാണ് ഇപ്പോൾ കാണുന്ന ഈ നഗരം.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

താഴ്‌വാരത്ത് നിന്ന് 400 പടികൾ കയറിയാൽ അക്‌സ്‌ല കുന്നിൽ മുകളിലെത്താം. നഗരത്തിന്റേയും, ചുറ്റുമുള്ള ദ്വീപുകളുടേയും നയനസുഭഗമായ കാഴ്ചകൾ അവിടെ നിന്നാൽ കാണാം.

ഞങ്ങൾ മുൻകൂട്ടി തീരുമാനിച്ച പ്രകാരം ബസ്സിലാണ് അക്സ്‌ല കുന്നു കയറിത്. ചുറ്റുപാടുമുള്ള പനോരാമ കാഴ്ചകളുടെ ഫോട്ടോകൾ എടുക്കാൻ പറ്റിയ നല്ല വ്യൂപോയിന്റാണ് ഈ കുന്നിൻപുറം.

2186-1658160073-img-20220718-wa0005

ലോകത്തിലെ അതിസമ്പന്ന രാജ്യങ്ങളിലൊന്നായ നോർവേയാണ് ഐക്യരാഷ്ട്രസഭയുടെ അവികസിത രാജ്യങ്ങൾക്കുള്ള സഹായനിധിയിൽ ഏറ്റവും അധികം സംഭാവന നൽകുന്ന രാജ്യങ്ങളിലൊന്ന്.

സ്വാതന്ത്ര്യ സംരക്ഷണത്തിനും ലോകസമാധാനത്തിനും വേണ്ടി നോർവേ നടത്തുന്ന ശ്രമങ്ങൾ ലോകപ്രസിദ്ധമാണ്.

ഡൈനാമിറ്റ് കണ്ടു പിടിച്ച സ്വീഡൻകാരനായ ആൽഫ്രഡ് നോബൽ എന്തുകൊണ്ടാണ് സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന്റെ, നടത്തിപ്പ് ചുമതല നോർവീജിയൻസിനെ ഏൽപ്പിച്ചത്? അതിനുള്ള ഉത്തരം അത്ര കണ്ട് സമാധാന പ്രിയരാണ് നോർവീജിയൻ ജനത എന്നതാണ്.

സമാധാനത്തിനൊഴികെയുള്ള മറ്റല്ലാ പുരസ്കാരങ്ങളും സ്വീഡനിലെ സ്റ്റൊക്ക്‌ഹോമിൽ വച്ചു നൽകുമ്പോൾ, സമാധാനത്തിനുള്ള നോബൽ സമ്മാനം മാത്രം, നോർവയുടെ തലസ്ഥാനമായ ഓസ്ലോയിൽ വെച്ച്‌ നോർവീജിയൻ നോബൽ സമ്മാന കമ്മിറ്റി പ്രസിഡന്റിൽ നിന്നും നോർവേ‌ രാജാവിന്റെ സാന്നിദ്ധ്യത്തിൽ ജേതാക്കൾ പുരസ്കാരം ഏറ്റുവാങ്ങുന്നു‌.

2186-1658160081-img-20220718-wa0006

നോര്‍വീജിയന്‍ നോബല്‍ കമ്മിറ്റി പ്രസിഡന്റ് തോര്‍ബ്‌ജോണ്‍ ജഗ്‌ലന്‍ഡ് 2014 ൽ സമാധനത്തിനുള്ള നോബൽ പുരസ്‌കാരം കൈലാഷ് സത്യാര്‍ത്ഥിക്കും, മലാലയ്ക്കും നൽകിക്കൊണ്ട് മാധ്യമങ്ങളോട് വ്യക്തമാക്കിയത്, ഒരു ഭാരതീയനും, ഒരു പാക്കിസ്ഥാനിക്കും സമാധാനത്തിനുള്ള നോബല്‍ പുരസ്‌കാരം സമ്മാനിക്കുക വഴി ഞങ്ങള്‍ക്കെന്താണ് പറയാനുള്ളത് അത് ചെയ്തിരിക്കുകയാണ് എന്നാണ്.

എല്ലാവരും പോകാനും കാണാനും സ്ഥിരതാമസമാക്കാനും കൊതിക്കുന്ന ഈ കൊച്ചു സുന്ദര രാജ്യത്തിന്റെ കൊച്ചു കൊച്ചു കൗതുക വിശേഷങ്ങൾക്കൊപ്പം, ഞങ്ങളുടെ ക്രൂയിസിന്റെ കൂടുതൽ വിശേഷങ്ങളുമായി വീണ്ടും വരാം.

A cruise to Norway 4


Also Read » നോർവേയിലേക്കൊരു കപ്പൽ യാത്ര 5


Also Read » ഔർലാൻഡ്‌സ്‌ ഫിയോഡിന്റെ തീരത്ത് ഫോട്ടോജെനിക്കായി ഇരിക്കുന്ന ഈ പ്രദേശം ചെറുതെങ്കിലും കാഴ്ചയ്ക്ക് അതിഗംഭീരമാണ്. ഏതോ സ്വർഗത്തിൽ നിന്ന് എടുത്ത ഒരു പോസ്റ്റ്കാർഡ് പോലെ മനോഹരം. ; യാത്ര വിവരണം : ടോം കുളങ്ങര


RELATED

English Summary : A Cruise To Norway 4 in Travel

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / This page was generated in 0.0341 seconds.