main

ഔർലാൻഡ്‌സ്‌ ഫിയോഡിന്റെ തീരത്ത് ഫോട്ടോജെനിക്കായി ഇരിക്കുന്ന ഈ പ്രദേശം ചെറുതെങ്കിലും കാഴ്ചയ്ക്ക് അതിഗംഭീരമാണ്. ഏതോ സ്വർഗത്തിൽ നിന്ന് എടുത്ത ഒരു പോസ്റ്റ്കാർഡ് പോലെ മനോഹരം. ; യാത്ര വിവരണം : ടോം കുളങ്ങര

| 3 minutes Read

2448-1659451315-img-20220802-wa0015

ടോം കുളങ്ങര

തെക്കുപടിഞ്ഞാറൻ നോർവേയിൽ ഫിയോഡുകൾക്ക് പേരുകേട്ട ഒരു പ്രദേശമാണ് ഫ്ലാം.

ഈ ഗ്രാമത്തിൽ 500 ൽ താഴെ നിവാസികളേ വസിക്കുന്നുള്ളൂ. 204 കിലോമീറ്റർ നീളവും 1308 മീറ്ററോളം ആഴവുമുള്ള സോഗ്‌നെ ഫിയോഡിന്റെ ഒരു ഭുജമായ ഔർലാൻഡ്‌സ്‌ ഫിയോഡിലാണ് ഫ്ലാം സ്ഥിതി ചെയ്യുന്നത്.

സമതലവും പരന്നതുമായ ഭൂമി എന്നർഥമുള്ള ഫ്ലാ എന്ന പഴയ നോർസ് പദത്തിന്റെ ബഹുവചന രൂപത്തിൽ നിന്നാണ് ഈ പേര് ഉരുത്തിരിഞ്ഞതെന്ന് പറയപ്പെടുന്നു.

2448-1659451358-img-20220802-wa0010

നോർവേയിൽ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന പ്രദേശങ്ങളിലൊന്നാണ് ഫ്ലാം. ഉയരമുള്ളതും കുത്തനെയുള്ളതുമായ പർവതങ്ങൾക്കിടയിൽ സ്ഥിതി ചെയ്യുന്നതും ഔർലാൻഡ്‌സ്‌ ഫിയോഡിന്റെ തീരത്ത് ഫോട്ടോജെനിക്കായി ഇരിക്കുന്ന ഈ പ്രദേശം ചെറുതെങ്കിലും കാഴ്ചയ്ക്ക് അതിഗംഭീരമാണ്. ഏതോ സ്വർഗത്തിൽ നിന്ന് എടുത്ത ഒരു പോസ്റ്റ്കാർഡ് പോലെ മനോഹരം.

അവിശ്വസനീയമായ ഫോട്ടോകൾ എടുക്കാം എന്നതിനേക്കാൾ കൂടുതൽ സാഹസികതയ്ക്കും വിനോദത്തിനും ധാരാളം അവസരങ്ങൾ ഫ്ലാമിൽ ഉണ്ട്.

2448-1659451360-img-20220802-wa0009

ലോകത്തിലെ ഏറ്റവും കുത്തനെയുള്ള റെയിൽവേ ട്രാക്കുകളിലൊന്നായ പ്രകൃതി രമണീയമായ ഫ്ലാം റെയിൽപാത യുനെസ്കോയുടെ പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

19-ാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ഫ്ലാം ഗ്രാമം ഒരു വിനോദസഞ്ചാര കേന്ദ്രമാണ്. നിലവിൽ പ്രതിവർഷം നാലരലക്ഷം സന്ദർശകർ ഇവിടം സന്ദർശിക്കുന്നുണ്ട്.

വർഷംതോറും 160 ഓളം ക്രൂയിസ് കപ്പലുകൾ ഫ്ലാം തുറമുഖത്ത് എത്തുന്നു. ഈ മനോഹര തീരം ആസ്വദിക്കുവാനും ഇവിടത്തെ അവിശ്വസനീയമായ കാഴ്ചകൾ അനുഭവിക്കുവാനും ഒരു പകലൊന്നും പോരാ, കുറച്ച് ദിവസങ്ങൾ തന്നെ വേണം. ദൗർഭാഗ്യമെന്ന് പറയട്ടെ സന്ധ്യയായതോടെ ഞങ്ങളുടെ കപ്പൽ ഫ്ലാം തുറമുഖം വിട്ടു.

2448-1659451364-img-20220802-wa0017

ധാരാളം പ്രത്യേകതകൾ ഉള്ള ഒരു രാജ്യമാണ് നോർവേ. അമ്പത്തിനാലുലക്ഷം ആളുകൾ മാത്രമുള്ള നോർവേയിലാണ് ഏറ്റവും കൂടുതൽ ഇലക്ട്രിക്ക് കാറുകൾ ഓടുന്നത്.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അഞ്ചുലക്ഷം ഇലക്ട്രിക്ക് കാറുകളാണ് നോർവേ നിരത്തുകളിലൂടെ തലങ്ങും വിലങ്ങും ഓടുന്നത്. ഇലക്ട്രിക്ക് കാർ വാങ്ങുന്നവർക്ക് സർക്കാർ നികുതി ഇളവ് കൊടുത്ത് പ്രോത്സാഹിപ്പിക്കുന്നു.

2030 ആകുന്നതോടെ കാർബൺ ന്യൂട്രൽ രാജ്യമാകാനുള്ള ശ്രമത്തിലാണ് നോർവേ. മറ്റൊരു പ്രത്യേകത കടലിൽ കാറ്റാടിപ്പാടങ്ങൾ സ്ഥാപിച്ച ആദ്യരാജ്യമെന്നതാണ്.

2448-1659451362-img-20220802-wa0018

നോർവേക്കാരുടെ ആയുർദൈർഘ്യം ശരാശരി 83 വയസ്സാണ്. അറുപത്തി ഏഴാം വയസ്സിലാണ് വിരമിക്കൽ പ്രായം. പെൻഷൻ പ്രായം എഴുപതിലേയ്ക്ക് ഉയർത്തിനുള്ള ശ്രമത്തിലാണ് ഇപ്പോൾ സർക്കാർ.

ആഴ്ചയിൽ 37.5 മണിക്കൂറാണ് ജോലി സമയം. പ്രസവ അവധി 42 ആഴ്ച വരെയാണ്. അത് വേണമെങ്കിൽ 700 ദിവസങ്ങൾ വരെ മാതാപിതാക്കൾക്ക് നീട്ടാം.

നവജാത ശിശുവിന് 7000 ക്രോൺ സർക്കാർ നൽകുന്നു. നോർവേയുടെ കറൻസിയുടെ പേരാണ് ക്രോൺ. ഒരു ക്രോണിന് ഇപ്പോൾ ഏകദേശം പത്ത് ഇന്ത്യൻ രൂപ കിട്ടും.

2448-1659451652-img-20220802-wa0011

ഉയർന്ന ആരോഗ്യവും, വിദ്യാഭ്യസ നിലവാരവും ഈ രാജ്യത്തെ മറ്റൊരു പ്രത്യേകതയാണ്. ഏഴു വയസ്സു മുതലാണ് കുട്ടികൾ‌ സ്കൂളിൽ പോകാൻ തുടങ്ങുന്നത്.

സ്കൂൾ കോളജ് വിദ്യാഭ്യാസം സമ്പൂർണ സൗജന്യമാണ്. ഉന്നത വിദ്യാഭ്യാസത്തിന് തെരെഞ്ഞെടുക്കുവാൻ പറ്റിയ രാജ്യമാണ് നോർവേ. യാതൊരു ശല്യങ്ങളുമില്ലാതെ മികച്ച നിലവാരമുള്ള പഠനം, പബ്ലിക് യൂണിവേഴ്സിറ്റികളിൽ തീർത്തും സൗജ്യനമാണ്.

2448-1659451654-img-20220802-wa0020

ഏതു രാജ്യക്കാർക്കുവേണമെങ്കിലും ഇവിടെ ഉന്നത പഠനത്തിന് അപേക്ഷിക്കാം. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് ഇവിടെ അഡ്മിഷനുകൾ നടക്കുന്നത്. വിദ്യാഭ്യാസം മാത്രമേ സൗജന്യമായിട്ടുള്ളൂ കേട്ടോ. താമസത്തിനും ഭക്ഷണത്തിനുമുള്ള ചെലവ് സ്വന്തമായി കരുതണം.

കുറ്റകൃത്യങ്ങളും അഴിമതികളും നന്നേ കുറവ്. ഹാപ്പിനസ് ഇൻഡെക്സിൽ ദീർഘകാലം ഒന്നാം സ്ഥാനം അലങ്കരിച്ച രാജ്യം. ആളോഹരി വരുമാനത്തിൽ ലോകത്തിൽ നാലാം സ്ഥാനം.

സമ്പന്നതയുടെ കാര്യത്തിൽ ലോകത്തിലെ രണ്ടാമത്തെ രാജ്യം, എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതകളുള്ള രാജ്യമെന്ന നിലയ്ക്ക് എല്ലാ അർത്ഥത്തിലും നോർവേ മറ്റു രാജ്യങ്ങൾക്ക് ഒരു മാതൃകയാണ്.


Also Read » സൂര്യാസ്തമയം ഒരു മിഥ്യയോ?...പാതിരായ്ക്കും സൂര്യൻ അസ്തമിക്കാത്ത ചില നാടുകൾ ഈ ഭൂമിയിൽ ഉണ്ട്. ആ നാട്ടിലെ ആളുകൾ മാന്യമാരാണെന്നു മാത്രല്ല, സന്തോഷത്തോടും സമാധാത്തോടും ജീവിക്കുന്നവരുമാണ്....ടോം കുളങ്ങര എഴുതുന്നു..


Also Read » നോർവേയിലേക്കൊരു കപ്പൽ യാത്ര 4


RELATED

English Summary : A Cruise To Norway 6 Travel Description Tom Kulangara in Travel

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.83 MB / This page was generated in 0.2325 seconds.