Travel desk | | 1 minute Read
വിനോദസഞ്ചാരികളെ ആകർഷിക്കത്തക്ക മനോഹരമായ പൈതൃക കെട്ടിടങ്ങളിലൊന്നാണ് അഗോഡയിലെ കോട്ട. പതിനേഴാം നൂറ്റാണ്ടില്‍ പോര്‍ട്ടുഗീസുകാരാണ് ഈ കോട്ട പണിതത്.
ഡച്ചുകാരില്‍ നിന്നും മറാത്തരില്‍ നിന്നും ആക്രമണം പ്രതിരോധിക്കാനായിരുന്നു ഈ കോട്ട പണിതത്. ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ഇന്ന് ഈ കോട്ടയില്‍ ആകൃഷ്ടരായി ഇവിടെയെത്തുന്നത്.
പഞ്ചനക്ഷത്ര ഹോട്ടലായ താജ് വിവാന്തയാണ് കോട്ടയ്ക്കരികിലെ പ്രധാന കാഴ്ച. അഗോഡയിലെ കോട്ടയും അതിനടുത്തുള്ള ലൈറ്റ് ഹൗസും കാഴചക്കാര്‍ക്ക് അവിസ്മരണീയമായ വിരുന്നൊരുക്കുന്നു.
കണ്ടോലീം ബീച്ചില്‍ നിന്നും ഒരു കല്ലെടുത്തെറിഞ്ഞാല്‍ എത്താവുന്ന അകലം മാത്രമേ അഗോഡയിലെ കോട്ടയിലേക്കും ബീച്ചിലേക്കുമുള്ളൂ.
എത്‌നിക് വസ്ത്രങ്ങളും മറ്റും ലഭിക്കുന്ന തിരക്കേറിയ ഫ്‌ളീ മാര്‍ക്കറ്റും കൂടിയാണ് അഗോഡ വൈകുന്നേരങ്ങളില്‍. ഗോവയില്‍ നിന്നും അഗോഡയിലെ കോട്ടയിലും ബീച്ചിലുമെത്താന്‍ വളരെ എളുപ്പമാണ്.
റെയില്‍വേ സ്റ്റേഷനില്‍നിന്നോ വിമാനത്താവളത്തില്‍ നിന്നോ അഗോഡയിലെ കോട്ടയിലെത്താന്‍ ടാക്‌സികള്‍ ലഭിക്കും. സ്വന്തമായി ഡ്രൈവ് ചെയ്തുവരുന്നവര്‍ക്കായി വഴിയിലുടനീളം സൗകര്യപ്രദമായ സൈന്‍ബോര്‍ഡുകളും സിഗ്നലുകളും സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
English Summary : Aguada in Travel