| 2 minutes Read
ടോം കുളങ്ങര
ആകാശി കൈക്യോ ബ്രിഡ്ജ് ജപ്പാനിലെ എഞ്ചിനീയറിംഗ് കലയുടെ മകുടോദാഹരണമാണ്.
ഏകദേശം നാല് കിലോമീറ്റർ നീളമുള്ള ലോകത്തിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ തൂക്കുപാലമാണിത്.
1988 ൽ പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചു.
10 വർഷത്തെ നിർമ്മാണ കാലയളവിനു ശേഷം 1998 പാലം പണി പൂർത്തിയാക്കി.
ഈ പാലം ആകാശി കടലിടുക്ക് കടന്ന് ഹോൺഷു ദ്വീപിലെ കോബെ നഗരത്തെയും അവാജി ദ്വീപിലെ അവാജി നഗരത്തെയും ബന്ധിപ്പിക്കുന്നു.
ഹോൺഷുവിനെയും ഷിക്കോക്കുവിനെയും ബന്ധിപ്പിക്കുന്ന മൂന്ന് ഹൈവേകളിൽ ഒന്നിന്റെ ഭാഗം കൂടിയാണ് ഈ ബ്രിഡ്ജ്.
300 മീറ്റർ ഉയരത്തിൽ പാലത്തിന്റെ ടവറിന്റെ മുകളിലൂടെ നടന്ന് കാഴ്ചകൾ കാണാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ഈ പാലത്തിൽ ഏകദേശം 1,700 ലധികം ലൈറ്റുകൾ ഘടിപ്പിച്ചിട്ടുണ്ട്, അത് ഉൾക്കടലിലുടനീളം മനോഹരമായ ലൈറ്റ് ഷോ പരത്തുന്നതുകൊണ്ട് ആകാശി കൈക്യോ ബ്രിഡ്ജിന്, പേൾ ബ്രിഡ്ജ് എന്നൊരു പേരു കൂടിയുണ്ട്.
180 മൈൽ വേഗതയിൽ വീശുന്ന ശക്തമായ ചുഴലിക്കാറ്റിനെയും റിക്ടർ സ്കെയിലിൽ 8.5 വരെ തീവ്രതയുള്ള ഭൂകമ്പങ്ങളേയും പ്രതിരോധിക്കുന്ന രീതിയിലാണ് പാലം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
ഒരോ ദിശയിലും മൂന്ന് വീതം ആറ് വരി പാതകളുണ്ട്. 4.3 ബില്യൺ ഡോളറാണ് ചെലവിട്ടാണ് പാലം പണി പൂർത്തീകരിച്ചത്.
ഈ കടലിടുക്കിന് ചുറ്റുമുള്ള പ്രദേശം അറിയപ്പെടുന്ന മത്സ്യബന്ധന മേഖലയും, കൂടാതെ, ജപ്പാനിലെ മാരിടൈം ട്രാഫിക് സേഫ്റ്റി ആക്റ്റ് പ്രകാരം ഈ കടലിടുക്ക് ഒരു അന്താരാഷ്ട്ര കപ്പൽ ചാനലുമാണ്.
പ്രതിദിനം ധാരാളം കപ്പലുകൾ ഇതുവഴി കടന്നുപോകുന്നു. ഈ കടലിടുക്ക് പ്രധാന കപ്പൽ ഗതാഗത പോയിന്റുകളിൽ ഒന്നാണ്
Also Read » അപകടം ഒളിഞ്ഞിരിക്കുന്ന ഇരുമ്പോത്തിങ്ങൽ പാലം
Also Read » വലിയ തെറ്റ് ചെയ്തവർ മറഞ്ഞു നിൽക്കുന്നു ; 'ആന്റണി പെപ്പെയ്ക്കെതിരെ തുറന്നടിച്ച് സംവിധായകൻ ജൂഡ് ആന്റണി!
English Summary : Akashi Kaikyo Bridge Who Has Hidden The Wonders in Travel