ഗൾഫ് ഡെസ്ക് | | 2 minutes Read
ടോം കുളങ്ങര
ഭൂമിയിലെ ഊർജ്ജത്തിന്റെ പ്രാഥമിക സ്രോതസ്സായ സൂര്യൻ കറങ്ങാതെ ഒരിടത്ത് തന്നെ നിൽക്കുകയല്ലേ?
അപ്പോൾ പിന്നെ എങ്ങനെയാണ് ആ സൂര്യൻ മറയുന്നതും വീണ്ടും തെളിയുന്നതും? ശരിക്കും ഉദയാ അസ്തമയങ്ങൾ ഉണ്ടോ?
നട്ടപ്പാതിരായ്ക്ക് സൂര്യനുദിച്ചാൽ പല പകൽമാന്യമാരുടേയും യഥാർത്ഥ മുഖം കാണാം എന്ന് നമ്മുടെ നാട്ടിൽ ഒരു പ്രയോഗം തന്നെയുണ്ട്.
എന്നാൽ പാതിരായ്ക്കും സൂര്യൻ അസ്തമിക്കാത്ത ചില നാടുകൾ ഈ ഭൂമിയിൽ ഉണ്ട്. ആ നാട്ടിലെ ആളുകൾ മാന്യമാരാണെന്നു മാത്രല്ല, സന്തോഷത്തോടും സമാധാത്തോടും ജീവിക്കുന്നവരുമാണ്.
പാതിരാ സൂര്യന്റെ നാട് എന്ന പേരിൽ അറിയപ്പെടുന്ന രാജ്യമാണ് നോർവേ.
സൂര്യാസ്തമയം സൂര്യോദയവുമായി ഇവിടെ ലയിക്കുന്നു. കടലും തിരയും അസ്തമയവും ഒരുമിച്ച് ഒരിടത്ത് കാണാവുന്ന വിസ്മയം.
അസ്തമയം കാണാൻ കടലോളം മനോഹരമായ മറ്റിടങ്ങൾ വേറെയുണ്ടോ എന്നത് സംശയമാണ്. അസ്തമയ കാഴ്ചകൾ കാണുന്നതിന് വേണ്ടി ധാരാളം വിനോദസഞ്ചാരികൾ നോർവേയിൽ എത്താറുണ്ട്.
പാതിരാ സൂര്യന്റെ നാട്ടിൽ വേനൽക്കാലത്ത് 20 മണിക്കൂറിൽ അധികവും പകൽ ആയിരിക്കും. വാച്ചില്‍ നോക്കിയില്ലെങ്കില്‍ രാത്രിയേതാ പകലേതാ എന്ന് തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥ.
ഇനി സൂര്യൻ അസ്തമിച്ചാലോ ഒന്ന് മുങ്ങാംകുഴിയിട്ട് ഉടനെ പൊന്തിവരും. മുങ്ങാകുഴി ഇടുന്ന സമയത്തും ഭൂമിയുടെ ചരിവ് കാരണം ചെറിയ പ്രകാശം ഉണ്ടാകും. ഏതു കാലാവസ്ഥയിലും, സാഹചര്യത്തിലും ജീവിക്കാനുള്ള നോർവേക്കാരുടെ മനക്കരുത്ത് വളരെ പ്രശസ്തമാണ്.
എന്തു കൊണ്ടാണ് യൂറോപ്പിൽ വേനൽ സമയത്തു കൂടുതൽ സമയം പകൽ ഉണ്ടാകുന്നത്? ലളിതമായി പറഞ്ഞാൽ, 23 ഡിഗ്രി ചരിഞ്ഞ ഭൂമി അതിന്റെ സാങ്കൽപ്പിക അച്ചുതണ്ടിൽ സ്വയം കറങ്ങിക്കൊണ്ടിരിക്കുന്നു.
ജൂൺ മാസത്തിൽ യൂറോപ്പിൽ സമ്മർ ആരംഭിക്കുന്ന സമയത്ത് സൂര്യന്റെ സ്ഥാനം സൗത്ത് പോളിൽ നിന്നും വളരെ അകലെയും, നോർത്ത് പോളിന് വളരെ അടുത്തും ആയിരിക്കും.
അതായത് മാർച്ച് 21 നു സൂര്യന്റെ സ്ഥാനം ഭൂമധ്യ രേഖയോട് അടുത്തായിരിക്കും. ഓരോ ദിവസം കഴിയും തോറും സൂര്യന്റെ സ്ഥാനം ഭൂമിയുടെ വടക്ക് അക്ഷാംശത്തോട് (north latitude) അടുക്കുന്നു. അതുകൊണ്ടാണ് നോർത്ത് പോളിൽ ഉള്ള രാജ്യങ്ങളിൽ സമ്മറിൽ സൂര്യൻ കൂടുതൽ സമയം ഉണ്ടാകുന്നത്.
വിന്റർ സമയങ്ങളിൽ പകലിന്റെ ദൈർഘ്യം കുറയുകയും ചെയ്യും. അതുപോലെ നോർത്ത് പോളിൽ ശരത്ക്കാലത്ത് കുറച്ചു ദിവസങ്ങളിൽ സൂര്യൻ ഉദിക്കുകയേ ഇല്ല.
Also Read » രാകേഷ് ഓംപ്രകാശിന്റെ മഹാഭാരതത്തിലെ കർണ്ണനായി സൂര്യ
Also Read » ജി20 ഉച്ചകോടിയില്‍ ഇന്ത്യയ്ക്ക് പകരം ഭാരത്
English Summary : Article Written By Tom Kulangara in Travel