main

കാവേരിയിലെ കുട്ടവഞ്ചികൾ - ഭാഗം 2

| 2 minutes Read

- ജ്യോതി മദൻ -

ദക്ഷിണേന്ത്യയിലെ അതിപ്രശസ്തമായ കുട്ടവഞ്ചി സവാരി എവിടെയാണ് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ - തമിഴ്നാട്ടിലെ Hoggenekkal .

9117-1685066585-fb-img-1685066237780-2

കർണാടകയിലെ കൂർഗിലുള്ള തലക്കാവേരിയിൽ നിന്നുത്ഭവിയ്ക്കുന്ന കാവേരി നദി തമിഴ്നാട്ടിലേയ്ക്ക് പ്രവേശിയ്ക്കുന്നിടത്താണ് ഇന്ത്യയിലെ നയാഗ്ര വെള്ളച്ചാട്ടം എന്നറിയപ്പെടുന്ന Hoggenekkal falls.

സേലം ജില്ലയോട് ചേർന്ന് കിടക്കുന്ന, കർണാടകയുമായി അതിർത്തി പങ്കിടുന്ന ധർമ്മപുരി ജില്ലയിലാണ് ഈ വെള്ളച്ചാട്ടം. (1965 ൽ സേലം ജില്ല വിഭജിച്ചാണ് ധർമ്മപുരി ജില്ല രൂപീകൃതമായത് ) .

വാളയാർ ചുരം കഴിയുന്നതോടെ തമിഴകക്കാഴ്ചകൾ തുടങ്ങുകയായി.

കോയമ്പത്തൂർ, ഈറോട്, സേലം തുടങ്ങിയ തമിഴ് നാടിന്റെ വ്യവസായ ജീവനാഡികളായ നഗരങ്ങളെ തൊട്ടുതീണ്ടാതെ നെടുനീളത്തിൽ കിടക്കുന്ന കൊച്ചി - സേലം ഹൈവേയിലൂടെയുള്ള കാർ യാത്ര, ഓട്ടപ്പന്തയത്തിലെ കുതിരയുടെതിന് സമാനമാണ്.

9117-1685066622-fb-img-1685066241706

സേലവും കഴിയുന്നതോടെ തമിഴ് ഗ്രാമവഴികളിലൂടെയായി യാത്ര. കൃഷിയും പച്ചപ്പും കാളവണ്ടിയും കൃഷിക്കാരേയും നാട്ടുവഴിയ്ക്ക് കാവൽ നില്ക്കുന്ന കരിമ്പനകളേയും മുട്ടിന് മുട്ടിനുള്ള ദൈവ പ്രതിഷ്ഠകളേയും കണ്ടുകൊണ്ടും വഴിയരികിലെ ഉന്തുവണ്ടിയിൽ നിന്ന് 10 രൂപയ്ക്ക് കിട്ടുന്ന കമ്പക്കൂൾ* കഴിച്ച് വിശപ്പും ദാഹവും മാറ്റിയും യാത്ര തുടർന്നു.

കോണകം മാത്രം ധരിച്ച് വടിയും കുത്തിപ്പിടിച്ച് ആടുകളെ മേച്ച് നടന്ന 90-95 വയസ് പ്രായം തോന്നുന്ന അപ്പൂപ്പൻ ഞങ്ങൾ ഇതുവരെ നടത്തിയ തമിഴ് നാട് യാത്രകളിലെ ആദ്യ കാഴ്ചയായിരുന്നു.


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ഹെയർപിൻ പോലുള്ള റോഡുകളിലൂടെ മലകൾ കയറി മറിഞ്ഞ് ഹൊഗനക്കൽ എത്തുന്നതോടെ കാഴ്ചകൾ ആകെ മാറുകയായി.

തമിഴ് നാടിനെയും കർണാടകയെയും വേർതിരിച്ചുകൊണ്ട് വെള്ളിയരഞ്ഞാണം പോലെ നീണ്ട് കിടക്കുന്ന കാവേരിയ്ക്ക് വെള്ളച്ചാട്ടത്തിനടുത്തെത്തുമ്പോൾ ഈ കൊടുംവേനലിലും എന്തൊര് ഉശിരാണ്!

മഴക്കാലത്താകട്ടെ മഹാകാളിയെ പോലെ രൗദ്രഭാവത്തിലാകുമത്രെ ഇവിടെ കാവേരി. വെള്ളച്ചാട്ടത്തിലേക്ക് പ്രവേശനം അനുവദിയ്ക്കില്ല ആ മാസങ്ങളിൽ .

കിലോമീറ്ററുകൾക്കപ്പുറത്ത് ഹൊഗനക്കലിലേയ്ക്ക് പാസെടുക്കേണ്ട ടോൾ ഗേറ്റ് തന്നെ അടയ്ക്കും അപ്പോൾ. (100 രൂപയാണ് കാറിന് എൻട്രിഫീസ് ഈടാക്കിയത്. പാർക്കിങ് ഫീസും ഇതിൽ ഉൾപ്പെടുന്നുണ്ടെന്നാണ് പറഞ്ഞത്.

9117-1685066619-fb-img-1685066248463

എന്നാൽ താമസിയ്ക്കുന്ന ഹോട്ടലിൽ തന്നെ ( ഹോട്ടൽ എന്നൊക്കെ പറയാമോ ആവോ - 4star ഹോട്ടൽ റേറ്റിൽ ഒരു തനി നാടൻ AC ലോഡ്ജ് മുറി😔😔) കാർ പാർക്ക് ചെയ്ത് വെള്ളച്ചാട്ടത്തിലേയ്ക്ക് നടന്ന് പോവുകയാണ് ഞങ്ങൾ ചെയ്തത് എന്നതിനാൽ "Parking fee included " എന്നതിൽ എത്രമാത്രം സത്യമുണ്ടെന്ന് അറിയില്ല.)

കാര്യം കാവേരിയും കുട്ടവഞ്ചിയാത്രയുമൊക്കെ സുന്ദരികളാണെങ്കിലും ഹൊഗ്ഗനക്കൽ വെള്ളച്ചാട്ടത്തിന്റെ പരിസരമാകെ വല്ലാതെ വൃത്തിഹീനമാണ്. "കണ്ടാൽ തന്നെ അറയ്ക്കും " എന്ന് ഒറ്റവാക്കിൽ പറയാം.

മസാജിങ്ങും കുളിയും നനയും തീറ്റയുമൊക്കെയായി കാവേരിയെ തമിഴർ ആഘോഷമാക്കുന്നതിന്റെ ബാക്കിപത്രമാണ്. വെള്ളം കാണുമ്പോൾ തമിഴർക്കുള്ള ഭ്രാന്ത് കഴിഞ്ഞ വേനലിലെ തെങ്കാശി യാത്രയുടെ ഭാഗമായി കുറ്റാലത്ത് പോയപ്പോഴും കണ്ടതാണ്.

മത്സ്യസമ്പത്തിനാൽ അനുഗ്രഹീതമാണ് കാവേരിയുടെ ഈ ഭാഗങ്ങൾ . അതിനാൽ തന്നെ നിരവധി അനവധിയാളുകളാണ് കാവേരിയിലെ മീനുകളെ ലൈവായി പിടിച്ച് കഴുകി മുറിച്ച് പൊരിച്ച് സഞ്ചാരികൾക്ക് വില്ക്കുന്ന തൊഴിലിൽ ഏർപ്പെട്ടിരിയ്ക്കുന്നത്.


Also Read » കാവേരിയിലെ കുട്ടവഞ്ചികൾ - 3 (അവസാന ഭാഗം )


Also Read » കാവേരിയിലെ കുട്ടവഞ്ചികൾ


RELATED

English Summary : Basketboats Of Cauvery in Travel

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0092 seconds.