| 2 minutes Read
നിസാർ മുഹമ്മദ്
ദക്ഷിണ കന്നഡ-ചരിത്രാന്വേഷികള്‍ക്കും
ട്രെക്കിംഗ് പ്രിയര്‍ക്കും മണ്‍സൂണ്‍ യാത്രകളില്‍ താല്‍പ്പര്യം ഉള്ളവര്‍ക്കും മികച്ച യാത്രാനുഭവങ്ങള്‍
സമ്മാനിക്കുന്ന ഒരിടമാണ്.
കര്‍ണ്ണാടക സംസ്ഥാനത്തിലെ പ്രകൃതിഭംഗി കൊണ്ട് സമ്പന്നമായ ജില്ലയാണ് ദക്ഷിണ കന്നഡ.
ദക്ഷിണ കര്‍ണ്ണാടകത്തിലൂടെ ചാര്‍മാഡി
ചുരവും താണ്ടി നടത്തിയ ഒരു മഴ യാത്ര
ആണിത്.
ബല്ലാല രായണ ദുര്‍ഗ്ഗ കോട്ട ട്രെക്കിംഗ് കഴിഞ്ഞാണ് ഡിഡുപ്പെ
എന്ന ഗ്രാമം ലക്ഷ്യമാക്കി പോയത്.
യാത്ര ചാര്‍മാഡി ഘാട്ട് റോഡിലൂടെയാണ്.കര്‍ണ്ണാടക
സംസ്ഥാനത്തെ ഏറ്റവും മനോഹരമായ
അതിലുപരി അപകടം നിറഞ്ഞതുമായ മലമ്പാതയാണ് ചാര്‍മാഡി.
ദക്ഷിണ കന്നഡയെ ചിക്മംഗ്ലലൂരുമായി ബന്ധിപ്പിക്കുന്ന റോഡാണിത്.
കോട്ടിഗെഹാര മുതല്‍ ചാര്‍മാദി വില്ലേജ് വരെയുള്ള 25 കിലോമീറ്റര്‍ യാത്ര മികച്ചൊരു ചുരം യാത്രാ അനുഭവം നല്‍കുന്ന റൂട്ടാണ്.
കുഞ്ഞു വെള്ളച്ചാട്ടങ്ങള്‍, അരുവികള്‍,
കോടമഞ്ഞ് നിറഞ്ഞ വഴികള്‍,പച്ചപ്പ് നിറഞ്ഞ പ്രകൃതിഭംഗി എല്ലാം മനസ്സിനും
ശരീരത്തിനും കുളിര്‍മ്മയേകും.
എന്നാല്‍ അതീവ ജാഗ്രതയോടെ ഡ്രൈവ് ചെയ്യേണ്ട ഘാട്ട് റോഡാണിത്,പ്രത്യേകിച്ച്
മഴക്കാലങ്ങളില്‍.
ഏത് സമയവും മണ്ണ് ഇടിച്ചിലും മറ്റു അപകടങ്ങളും ചാര്‍മാഡി
ഘാട്ട് റോഡില്‍ പതിവാണ്.
ഉജിരെ എന്നൊരു ജംഗ്ഷന്‍ എത്തുന്നതിനു മുമ്പായി ഡിഡുപ്പെ റോഡിലേക്ക് കയറി.
തനി ഗ്രാമീണ കാഴ്ചകളും കണ്ട്, നൂല്‍പ്പരുവത്തില്‍ പെയ്യുന്ന മഴയും ആസ്വദിച്ച് ഡിഡുപ്പെ ഗ്രാമത്തിലെത്തി.വഴി കാട്ടിയായി ഒരാളെ കിട്ടി.
റിവര്‍ ക്രോസിംഗ് പോലുള്ള വഴികള്‍ കടന്ന്, പഴയ കമുകിന്‍ തടികള്‍ കൊണ്ട് ഉണ്ടാക്കിയ പാലത്തിലൂടെ ഡിഡുപ്പെ വെള്ളച്ചാട്ടത്തിലെത്തി.
ഏകദേശം 70-80 ഉയരത്തില്‍ നിന്നും അതിശക്തമായി,ഹുങ്കാര ശബ്ദത്തോടെ വെള്ളം താഴേക്ക് പതിക്കുന്നു.
വെള്ളം വീണ് താഴെ ഭാഗം ഒരു സ്വിമ്മിംഗ് പോണ്ട് ആയിട്ടുണ്ട്.
Anadka Falls എന്നൊരു പേരു കൂടിയുണ്ട്
ഈ വെള്ളച്ചാട്ടത്തിന്.എന്നാല്‍ തദ്ദേശീ-
യര്‍ക്കിടയില്‍ കദമഗുണ്ടി വെള്ളച്ചാട്ടം
എന്നാണ് Didupe Falls അറിയപ്പെടുന്നത്.
ഒരിക്കല്‍ പോയാല്‍ വീണ്ടും മാടി വിളിക്കുന്ന പ്രകൃതിഭംഗിയാണ് ദക്ഷിണ
കന്നഡക്കും പരിസര പ്രദേശങ്ങള്‍ക്കും.
എര്‍മയി ഫാള്‍സ് ട്രെക്കിംഗ്,ബന്ധജെ ട്രെക്കിംഗ്,ബല്ലാലരായണ ദുര്‍ഗ ട്രെക്കിംഗ്, ജമലാബാദ് ഫോര്‍ട്ട് എന്നിവ ഇതിനു തൊട്ടടുത്താണ്
English Summary : Charmadi Pass In Didupe in Travel