main

കാടും മലയും ട്രെക്കിങ്ങും ഫോട്ടോഗ്രഫിയുമൊക്കെ ഇഷ്ടപ്പെടുന്നവർക്ക് കെമ്മൻഗുണ്ടി ഹിൽ സ്റ്റേഷൻ! | കമറുദ്ദീൻ കെ പി


4522-1669961023-20221202-112626


കാടും മലയും ട്രെക്കിങ്ങും ഫോട്ടോഗ്രഫിയുമൊക്കെ ഇഷ്ടപ്പെടുന്നവർക്ക് യാത്രപോകാൻ പറ്റിയ കർണ്ണാടകയിലെ ഹിൽ സ്റ്റേഷനുകളിലൊന്നാണ് കെമ്മൻഗുണ്ടി ഹിൽസ്റ്റേഷൻ.ചുറ്റും കാടും, മലനിരകളും, വെള്ളച്ചാട്ടവുമൊക്കെ നിറഞ്ഞ മനോഹരമായ സ്ഥലം!

കെമ്മൻഗുണ്ടി എന്നാൽ ചുവന്ന മണ്ണ് എന്നാണർത്ഥം.കർണ്ണാടകയിലെ ചിക്കമഗളുരു ജില്ലയിൽ സ്ഥിതി ചെയ്യുന്ന കെമ്മന്‍ഗുണ്ടി പണ്ടത്തെ മൈസൂർ രാജാവായ കൃഷ്ണരാജ വോഡയാർ നാലാമന്റെ വേനൽകാല വിശ്രമ കേന്ദ്രമായിരുന്നു. പിന്നീട് അദ്ദേഹം ഗവണ്മെന്റിന് കൈമാറിയതാണീ പ്രദേശം.

4522-1669961082-fb-img-1669960387973

ഇവിടെ വന്നാൽ താമസിക്കാൻ നല്ലത് 'കെമ്മൻഗുണ്ടി ഹിൽറിസോർട്ട്' ആണ് ഇത്‌ സർക്കാർ തന്നെ നടത്തുന്ന റിസോർട്ടാണ്.
ഇവിടുത്തെ പ്രധാന ആകർഷണമാണ് 'ഹെബ്ബെഫാൾസ്' (HEBBE FALLS) എന്ന വെള്ളച്ചാട്ടം, റിസോർട്ടിൽ നിന്നും 8 കിലോമീറ്റർ ഫോർവീൽ ജീപ്പിൽ യാത്ര ചെയ്തലാണ് ഈ വെള്ളച്ചാട്ടത്തിലേക്ക് എത്താൻ കഴിയുക.

കടുവകളും മറ്റ് വന്യ ജീവികളുമുള്ള റിസർവ് ഫോറെസ്റ്റ് ആയത്കൊണ്ട് പ്രൈവറ്റ് വാഹനങ്ങൾക്ക് അങ്ങോട്ട് പ്രവേശനമില്ല.

ട്രെക്കിങ് ജീപ്പിൽ കുത്തിക്കുലുങ്ങി കുറച്ചു സാഹസികമായി അവിടെ എത്തി ഒന്ന് രണ്ട് പാലങ്ങളൊക്കെ കടന്ന് ഒരു കിലോമീറ്റർ നടന്നാൽ വെള്ളച്ചാട്ടം കാണാം.

4522-1669961078-fb-img-1669960402153

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


കർണാടകയിലെ ഏറ്റവും ഭംഗിയുള്ള വെള്ളച്ചാട്ടങ്ങളിലൊന്നാണ് 'ഹെബ്ബേ ഫാൾസ്', അവിടെ കാഴ്ചകൾ ആസ്വദിക്കാനും പർവതങ്ങളിൽ നിന്നുള്ള ആ വെള്ളത്തിൽ കുളിക്കാനും സൗകര്യമുണ്ട്.

ഹെബ്ബേ ഫാൾ കണ്ടു കഴിഞ്ഞ് തിരിച്ചെത്തിയാൽ ഹിൽ റിസോർട്ടിനടുത്ത് 'ഇസഡ് പോയന്‍റ്' എന്ന മനോഹരമായ ഒരു വ്യൂ പോയിന്റുണ്ട്, അവിടെ നിന്ന് സൂര്യാസ്തമയം കാണാം.

തൊട്ടടുത്തു തന്നെയുള്ള കർണാടക ഹോർട്ടികൾച്ചർ ഡിപ്പാർട്മെന്റിനു കീഴിലെ രാജ്ഭവനും, റോക്ക് ഗാർഡനും, വ്യൂ പോയിന്റുകളും മനോഹരമാണ്.

രാവിലെ 5.30 ഓടെ എണീറ്റ് റെഡിയായാൽ സർക്കാർ ഗൈഡിന്റെ സഹായത്തോടെ കാട്ടിലൂടെ 45 മിനിറ്റ് സമയം നടന്നാൽ ഇസഡ് പോയിന്റിൽ ഇരുന്നു കണ്ട ഭംഗിയുള്ള മലമുകളിലെത്തി സൂര്യോദയം കാണാം, പോകുന്ന വഴിയിൽ അട്ടകളുണ്ടെങ്കിലും 'ശാന്തി ഫാൾസ്' പോലുള്ള ചെറിയ ചെറിയ വെള്ളച്ചാട്ടങ്ങളും, കാട്ടരുവിയും, കാട്ട് വഴികളും താണ്ടിയുള്ള കാൽനടയാത്ര രസകരമായിരിക്കും തീർച്ച.

ഇങ്ങോട്ട് വരാൻ ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ തരിക്കരെ റെയിൽവേ സ്റ്റേഷനാണ്.റോഡ് മാർഗം: ബാംഗ്ലൂരിൽ നിന്ന് 300 കിലോമീറ്ററുണ്ട്.

മഴക്കാലത്തും മഞ്ഞുകാലത്തും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്നതാണീ പ്രദേശം.

✍️Khamarudheen KP


Also Read » കാലിഫോർണിയയിലെ പോലീസ് സ്റ്റേഷനിൽ കൗമാരക്കാരി സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്തു


Also Read » തിരുപ്പതി റെയിൽവേ സ്റ്റേഷനിൽ അറ്റകുറ്റപ്പണി ; വില്ലുപുരം- തിരുപ്പതി എക്സ്പ്രസ് ട്രെയിൻ സർവീസ് ഭാഗികമായി റദ്ദാക്കി



RELATED

English Summary : For Those Who Love Forest Mountain Trekking And Photography Kemangundi Hill Station Kamaruddin K P in Travel


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0515 seconds.