വെബ് ഡെസ്ക്ക് | | 1 minute Read
ഇടുക്കി അണക്കെട്ടിനു സമീപത്തായി നിര്‍മാണം പൂര്‍ത്തീകരിച്ച ടൂറിസം വകുപ്പ് ഇക്കോ ലോഡ്ജുകളുടെ ഉദ്ഘാടനം ബഹു.ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഓണ്‍ലൈനായി നിര്‍വഹിച്ചു. ബഹു.ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു.
ഇടുക്കി ഡാമിന്റെയും ഇരുഭാഗങ്ങളിലുമുള്ള കുറവന്‍- കുറത്തി മലകളുടെയും താഴെ കേരളീയവാസ്തു ശില്പസൗന്ദര്യത്തോടെ ചേര്‍ന്നുനില്‍ക്കുന്നതാണ് ഇടുക്കി ഇക്കോ ലോഡ്ജ്.
ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച് ഡാമിന് കീഴില്‍ പ്രകൃതിയുടെ എല്ലാ മനോഹാരിതയും ആസ്വദിക്കുക എന്നതാണ് ഈ താമസസൗകര്യത്തിലൂടെ ലക്ഷ്യമിടുന്നത്. 25 ഏക്കറോളം വരുന്ന പ്രദേശത്ത് ആകെ 12 കോട്ടേജുകളാണ് ഇടുക്കി ഇക്കോ ലോഡ്ജില്‍ ഒരുക്കിയിട്ടുള്ളത്.
ഇവിടെ നിന്നും പത്തു കിലോമീറ്റര്‍ ചുറ്റളവിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ചെറുതോണി ഇടുക്കി ഡാം, ഹില്‍വ്യൂ പാര്‍ക്ക്, ഇടുക്കി ഡിടിപിസി പാര്‍ക്ക്, കുടിയേറ്റസ്മാരകടൂറിസം വില്ലേജ്, കാല്‍വരിമൗണ്ട് തുടങ്ങിയ ടൂറിസം കേന്ദ്രങ്ങളും സന്ദര്‍ശിക്കാനാകും.
പ്രതിദിനം നികുതിയുള്‍പ്പെടെ 4130 രൂപയാണ് ഈടാക്കുന്നത്. വിനോദസഞ്ചാരവകുപ്പിന്റെ വെബ് സൈറ്റായ www.keralatourism.org വഴി ഇക്കോ ലോഡ്ജ് ഓണ്‍ലൈനായി ബുക്ക് ചെയ്യാവുന്നതാണ്.
Also Read » ഇടുക്കി അണക്കെട്ടിനു സമീപത്തുള്ള ഇക്കോ ലോഡ്ജുകള്‍ നാളെ (09) പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കും
English Summary : Idukki Eco Lodge in Travel