main

മസനഗുഡി വഴി ഊട്ടിയിലേക്ക് പോകാൻ തിക്കും തിരക്കും കൂട്ടുന്നവർ ശ്രദ്ധിക്കുക ; ഊട്ടി, കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തി മദ്രാസ് ഹൈക്കോടതി


ചെന്നൈ: വേനലവധിക്കാലത്ത് മസനഗുഡി വഴി ഊട്ടിയിലേക്കും ഗുണ കേവ് ട്രെൻ്റിൽ കൊടൈക്കനാലിലേക്കും ട്രിപ്പ് പ്ലാൻ ചെയ്തവർക്ക് നിരാശ.

അവധിക്കാലത്തെ വിനോദസഞ്ചാരികളുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഊട്ടി, കൊടൈക്കനാല്‍ യാത്രകള്‍ക്ക് മദ്രാസ് ഹൈക്കോടതി നിയന്ത്രണമേര്‍പ്പെടുത്തി.

16819-1714402844-untitled-1


ഊട്ടിയിലും കൊടൈക്കനാലിലും പ്രവേശിക്കുന്നതിന് ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്താന്‍ മദ്രാസ് ഹൈക്കോടതി നിർദേശിച്ചു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെ ഇ പാസ് മുഖേന മാത്രമാണ് ഇരുസ്ഥലങ്ങളിലേക്കും സഞ്ചാരികള്‍ക്ക് പ്രവേശനം അനുവദിക്കുക. ഇക്കാര്യത്തില്‍ രാജ്യവ്യാപകമായി വിശദമായ പരസ്യം നല്‍കണമെന്നും നീലഗിരി, ദിണ്ടിഗല്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.

ഒരു ദിവസം എത്ര പേര്‍ക്ക് പ്രവേശനം നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടില്ല. ഏതുതരം വാഹനം, യാത്ര ചെയ്യുന്നവരുടെ എണ്ണം, പകല്‍ മാത്രമാണോ യാത്ര അതോ രാത്രി തങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനും കോടതി കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ചുള്ള ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതി നിര്‍ദേശം. ഒരു ദിവസം രണ്ട് സ്ഥലങ്ങളിലേക്കും വരുന്ന വാഹനങ്ങളുടെ കണക്കുകള്‍ ഭയാനകമാണെന്ന് കോടതി പറഞ്ഞു.

ആറോളം ചെക്കുപോസ്റ്റുകളിലൂടെ ദിനംപ്രതി 20,000 വാഹനങ്ങളാണ് ഊട്ടിയിലും കൊടൈക്കനാലിലും എത്തുന്നത്. ഇത് ജനജീവിതത്തെയും പരിസ്ഥിതി-വന്യജീവി എന്നിവയെ പ്രതികൂലമായി ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.

അതേസമയം, പ്രദേശവാസികള്‍ക്ക് ഇ പാസ് നിയന്ത്രണം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ എന്‍.സതീഷ് കുമാര്‍, ഡി.ഭരത ചക്രവര്‍ത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്.


Also Read » കെഎംഎംഎലും സിഎംആര്‍എലും തമ്മിലുള്ള ബന്ധമെന്ത് ? പിണറായി വിജയനും മകള്‍ വീണ വിജയനുമെതിരെയുള്ള ഹർജിയിൽ ഹൈക്കോടതി


Also Read » സ്വകാര്യ വാഹനങ്ങളിൽ അനധികൃത സ്റ്റിക്കർ പതിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി ചെന്നൈ ട്രാഫിക് പോലീസ്



RELATED

English Summary : Madras High Court Restricts Travel From Ooty To Kodaikanal in Travel


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.84 MB / ⏱️ 0.0607 seconds.