main

മരത്തിൽ കയറുന്ന ആടുകൾ ; അത്ഭുതക്കാഴ്ച കാണണമെങ്കിൽ ഈ രാജ്യത്ത് പോകണം

| 2 minutes Read

യാത്രകളെ ഇഷ്ടപ്പെടുന്നവരെ അത്ഭുതപ്പെടുത്തുന്ന കാഴ്ചയാണ് മരത്തിൽ കയറുന്ന ആടുകൾ. മൊറോക്കോയിലാണ് ഈ കൌതുകക്കാഴ്ച നമുക്ക് കാണാൻ കഴിയുക.

മൊറോക്കൻ കാഴ്ചകളിലെ ഏറ്റവും രസകരമായ ഒന്നാണ് മരത്തിൽ കയറിനിൽക്കുന്ന ആടുകൾ. അര്‍ഗാനിയ അഥവാ അര്‍ഗാൻ മരങ്ങളുടെ ശാഖകളിൽ കയറിനിന്ന് അതിലെ കായ് തിന്നുകൊണ്ട് കൂസലില്ലാതെ നിൽക്കുന്ന ആടുകൾ ആർക്കും കൗതുകം തന്നെയാണ്.

9051-1684853695-screen-short

മുള്ളുകൾ നിറഞ്ഞ പരുക്കനായ മരത്തിൽ അതും, മറ്റു മൃഗങ്ങൾ തിരിഞ്ഞു പോലും നോക്കാത്ത ഈ മരത്തിൽ ഇവ കയറുന്നതെന്തിനാണ് എന്നല്ലേ? ഇതിലെ കായ് താഴെ നിന്നും കഴിച്ച് അതിന്റെ രുചി ഇഷ്ടപ്പെട്ട് കൂടുതൽ കഴിക്കുവാനാണ് ആടുകൾ ഇതിലേക്ക് കയറുന്നത്.

അർഗനിയാ സ്പിനോസ എന്ന ഈ അര്‍ഗാനിയ മരം 30 അടി വരെ ഉയരത്തിൽ വളരുന്നവയാണ്. ഇവിടുത്തെ ആടുകളുടെ കാലിലെ പിളർന്ന കുളമ്പുകളാണ് അവയെ ഈ മരത്തിൽ കയറുവാൻ സഹായിക്കുന്നത്.

ഇതിലെ കായ മാത്രമല്ല, തങ്ങൾക്കാവുന്ന വിധത്തിൽ ഇലകളും ചെറിയ നാമ്പുകളുമെല്ലാം കഴിച്ചേ ഇവ ഇറങ്ങാറുള്ളൂ.മൊറോക്കോയിലെ നാണ്യവിളകളിലൊന്നായ അർഗൻ ഓയിൽ ഉത്ദിപ്പിക്കുന്ന ഈ ഫലങ്ങൾ ആടുകൾ തിന്നുന്നതിൽ ആർക്കും ഒരെതിർപ്പുമില്ല


🔔 Follow Us
YouTube
   
Read FlashNewsOnline on Google News


ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

സൗന്ദര്യ വര്‍ധക വസ്തുക്കളിലും പാചകത്തിനുള്ള എണ്ണയ്ക്കായും അർഗൻ ഓയിൽ ലോകവ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

ഇവിടുത്തെ ആടുകളുടെ ദഹനവ്യവസ്ഥയ്ക്ക് അർഗൻ മരത്തിന്‍റെ കായയുടെ തൊലിയെയും മാംസളമായ ഭാഗത്തെയും മാത്രമേ ദഹിപ്പിക്കുവാൻ കഴിയൂ.

ആടുകളുടെ ദഹനവ്യവസ്ഥയിലൂടെ കടന്നു പോകുന്ന കുരു, ആ പ്രക്രിയ വഴി കുറച്ചുകൂടി മയത്തിവുകയം തുടർന്ന് ഗഹിക്കാതെ അതേപടി ആടുകൾ വിസർജിക്കുകയും ചെയ്യും. ഈ വിസര്‍ജ്യത്തിൽ നിന്നും കുരുക്കൾ വേർതിരിച്ച്, കഴുകി ഉണക്കിയെത്ത് അർഗൻ എണ്ണ ഉത്പാദിപ്പിക്കുന്ന നിരവധി കർഷകർ മൊറോക്കോയിലുണ്ട്.

നേരത്തെ, ആടുകളെ മരത്തിൽ കയറുവാൻ വിട്ട്, ആ സമയത്ത് കുരു ശേഖരിച്ച് വൃത്തിയാക്കി ഉണക്കുന്ന ഒരു പതിവായിരുന്നു ഇവിടെ ഉണ്ടായിരുന്നത്.

മൊറോക്കോയുടെ തെക്ക് ഭാഗത്തെ ‌സോസ്-മസ്സാ-ദ്രാ മേഖലയിലാണ് ഈ കാഴ്ച കൂടുതലും കാണുവാൻ കഴിയുന്നത്. ഈ പ്രദേശത്തെ പർവതങ്ങളിൽ ധാരാളമായി അർഗാനിയ മരങ്ങൾ വളരുന്നുണ്ട്. ഇവിടുത്തെ, അഗാദിർ, എസ്സൗയ്‌റ, കോട്ടയുള്ള മാർക്കറ്റ് സിറ്റിയായ തരൂഡന്റ് തുടങ്ങിയ സ്ഥലങ്ങളിൽ നിങ്ങൾക്ക് മരം കയറുന്ന ഈ ആടുകളെ കാണാം.

ജൂൺ മാസമാകുന്നതോടെ അർഗൻ പഴങ്ങൾ പാകമാകും. അതിനാൽ ഇതാണ് ആടുകൾ മരങ്ങളിൽ കയറുന്നത് കാണാൻ ഏറ്റവും അനുയോജ്യമായ സമയം. മറ്റു സമയത്ത് വന്നാലും മരത്തില്‍ കയറുന്ന ആടുകളെ കാണാമെങ്കിലും പക്ഷേ, അതിന് ഉറപ്പു പറയുവാൻ സാധിക്കില്ല.


Also Read » മൗണ്ട് ഫുജി: ജപ്പാനിലെ ഏറ്റവും പ്രശസ്തവും ഉയരവും കൂടിയ ഒരു പുണ്യമല.


Also Read » സന്ദർശകർക്ക് വിസ്മയക്കാഴ്ചകളൊരുക്കി സീ വേൾ‍ഡ് അബുദാബി


RELATED

English Summary : One Of The Most Interesting Of The Moroccan Sights Is The Sheep Climbing On The Tree in Travel

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0160 seconds.