main

ജീവിതത്തിൽ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സ്ഥലം ; സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി തെന്‍മല


സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് കൊല്ലം ജില്ലയിലെ തെന്‍മല. ഇപ്പോള്‍ ഇക്കോ ടൂറിസം പദ്ധതി വന്നതില്‍പ്പിന്നെ ടൂറിസം ഭൂപടത്തില്‍ തെന്‍മലയ്ക്ക് പ്രമുഖ സ്ഥമാനമാണ് ലഭിയ്ക്കുന്നത്.

പ്രകൃതിസൗന്ദര്യവും സാഹസികതയുമാണ് തെന്‍മലയിലെ പ്രധാന ആകര്‍ഷണങ്ങള്‍. തേന്‍മലയെന്ന പേര് ലോപിച്ചാണത്രേ തെന്‍മലയെന്ന പേരുണ്ടായിരിക്കുന്നത്. കാട്ടുതേന്‍ ഏറെ ലഭിച്ചുകൊണ്ടിരുന്ന സ്ഥലമായതിനാലാണത്രേ ഇതിന് തേന്‍മലയെന്ന പേരുവീണത്.

15086-1708316853-untitled


തിരുവനന്തപുരത്തുനിന്നും 70 കിലോമീറ്റര്‍ അകലെയാണ് തെന്‍മല സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഇക്കോ ടൂറിസം പദ്ധതിയാണ് തെന്‍മലയിലേത്. ഈ പദ്ധതിയുടെ ഭാഗമായി തെന്‍മലയെ 5 മേഖലകളായി തിരിച്ചിട്ടുണ്ട്.

കള്‍ച്ചുറല്‍ സോണ്‍, അഡ്വഞ്ചറസ് സോണ്‍, ലിഷര്‍ സോണ്‍, ഡീര്‍ റീഹാബിലിറ്റേഷന്‍ സോണ്‍, ബോട്ടിങ് സോണ്‍ എന്നിവയാണ് അഞ്ച് മേഖലകള്‍.

15086-1708316891-download-1

ഏക്കറുകണക്കിന് നിത്യഹരിത വനങ്ങളുള്ള തെന്‍മലയില്‍ വര്‍ഷാവര്‍ഷം ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഒട്ടേറെ തരത്തില്‍പ്പെട്ട ചെടികളും പക്ഷിമൃഗാധികളും ഇവിടെ സംരക്ഷിക്കപ്പെടുന്നു. ട്രക്കിങ്, മലകയറ്റം, ബൈക്കിങ് പോലുള്ള സാഹസിക വിനോദങ്ങളില്‍ താല്‍പര്യമുള്ളവര്‍ക്ക് മികച്ച സാധ്യതകളാണ് ഇവിടെ ലഭിയ്ക്കുന്നത്.

കല്ലട നദിയ്ക്കു കുറുകെ പണിത അണക്കെട്ടാണ് തെന്‍മലയിലെ പ്രധാന ആകര്‍ഷണ കേന്ദ്രങ്ങളിലൊന്ന്. ഹണിമൂണിനെത്തുന്നവരുടെയും പിക്‌നിക്കിനെത്തുന്നവരുടെയും ഇഷ്ടകേന്ദ്രമാണ് പാലരുവി വെള്ളച്ചാട്ടം. ഡീര്‍ പാര്‍ക്കാണ് മറ്റൊരു ആകര്‍ഷണം.

15086-1708316906-download

പലതരത്തില്‍പ്പെട്ട മാനുകളെ ഇവിടെ കാണാം. പാര്‍ക്കിനുള്ളില്‍ പണിതിരിക്കുന്ന ഏറ്റുമാടങ്ങള്‍ മനോഹരമാണ്, താല്‍പര്യമുള്ളവര്‍ക്ക് ഏറ്റുമാടങ്ങളിലും സമയം ചെലവിടാം.

നക്ഷത്രവനം, ആര്യങ്കാവ് ശാസ്താ ക്ഷേത്രം, കുളത്തുപ്പുഴ ശാസ്താ ക്ഷേത്രം, സസ്‌പെന്‍ഷന്‍ ബ്രിഡ്ജ് എന്നിവയാണ് തെന്‍മലയിലെ മറ്റ് പ്രധാന കേന്ദ്രങ്ങള്‍.

15086-1708316917-images

തിരുവനന്തപുരത്തുനിന്നും കൊല്ലം ജില്ലയിലെ പുനലൂരില്‍ നിന്നും സുഖകരമായി യാത്രചെയ്ത് തെന്‍മലയിലെത്താം. മനോഹരമായ കാലാവസ്ഥയാണ് ഇവിടെ അനുഭവപ്പെടുന്നത്. വെറുമൊരു വിനോദയാത്രയാഗ്രഹിയ്ക്കുന്നവര്‍ക്കും സാഹസികതയെ പ്രണയിയ്ക്കുന്നവര്‍ക്കും പൂര്‍ണ്ണ സംതൃപ്തി നല്‍കുന്ന പ്രദേശമാണിതെന്നതില്‍ സംശയം വേണ്ട.


Also Read » വിനോദസഞ്ചാരികൾക്ക് നിയന്ത്രണം വേണം ; കാനറി ദ്വീപുകളിൽ ജനകീയ പ്രതിഷേധം


Also Read » ചിത്രകലാകാരന്മാര്‍ ജയിന്‍ യൂണിവേഴ്‌സിറ്റിയില്‍ ഒത്തുകൂടിയപ്പോള്‍ ക്യാന്‍വാസില്‍ പിറന്നത് മനോഹര ചിത്രങ്ങള്‍RELATED

English Summary : Thenmala Becomes A Favourite Destination For Tourists in Travel


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.78 MB / ⏱️ 0.0008 seconds.