main

സ്നാന ഘട്ടുകളുടെ പടവുകളിൽ തട്ടി ഒഴുകുന്ന ഗംഗ. അതിൽ വന്നുപോകുന്ന ജീവിതങ്ങൾ!! രാജ്യത്തിന്റെ നാനാത്വം!....

| 2 minutes Read

2328-1658748022-20220725-164320

ശ്രീജിത്ത്‌ മുല്ലശേരി

വരുണ നദിയും അസി നദിയും ചേർന്നതാണ് വരണാസി. അവിടുത്തെ കാഴ്ചകൾ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു. സ്നാന ഘട്ടുകളുടെ പടവുകളിൽ തട്ടി ഒഴുകുന്ന ഗംഗ. അതിൽ വന്നുപോകുന്ന ജീവിതങ്ങൾ!! രാജ്യത്തിന്റെ നാനാത്വം!

2328-1658747814-fb-img-1658747008161

വിവിധ സംസ്കാരങ്ങൾ! നട തള്ളിയ ജീവിതങ്ങൾ! പിടിച്ചു പറിച്ചു ജീവിക്കുന്നവർ, കച്ചവടക്കാർ, ബനാറസ് പട്ടുകളുടെ വർണ കാഴ്ചകൾ, മണികർണിക ഘട്ടിലെ മൃതസംസ്കാരം, തിരിച്ചറിവുകൾ എല്ലാം കൊണ്ടും വാരാണസി മോഹിപ്പിക്കും!! വീണ്ടും വീണ്ടും വരാൻ!!

2328-1658747983-fb-img-1658747011809

ഗംഗാ ആരതി :-

വാരാണസിയുടെ സന്ധ്യകൾ ഇവിടെയാണ്‌. ദശാശ്വമേധ് ഘട്ടിൽ!! ഓരോ സായാഹ്നങ്ങളും ഗംഗക്കുള്ള, അഗ്നിയുടെ ആരതികളാണ്!!

2328-1658747881-fb-img-1658747129635


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

പഞ്ചഭൂതങ്ങളുടെയും തർപ്പണം . വാരാണസി മുഴുവൻ ഇവിടെ ഒത്തു കൂടി ഭക്തിയിൽ നിറഞ്ഞു പ്രാർത്ഥിച്ചു.ഗംഗയെ സ്നേഹിച്ചു.!

ഞാൻ പോലും ഈ ഗംഗയെ പ്രണയിച്ചു പോയി!

ഗംഗ തീരത്ത്,ഞാൻ കണ്ട ജീവിതങ്ങൾ!!പലർക്കും ശരീരം എന്നത്‌ ആത്മാവിനെ വഹിക്കാനുള്ള വ്യൂഹം മാത്രമാണ്.

2328-1658747921-fb-img-1658747153953

അഘോര സന്യാസിമാരുടെ നിഗൂഢ ജീവിതം, കഞ്ചാവ് ചേർന്ന പുകയിലയുടെ മദിപ്പിക്കുന്ന ഗന്ധം, ശരീരവും ആഗ്രഹങ്ങളും വിരക്തിയുടെ ഗംഗയിലാണ്. പല കണ്ണുകളിലും ശൂന്യത മാത്രം. അവർ അകലങ്ങളിലേക്ക് നോക്കി നമസ്കരിച്ചു..

2328-1658747917-fb-img-1658747157469

ഗംഗയുടെ നിറമെന്തെന്ന് ചോദിച്ചാൽ ആസക്തികളിൽ ചുവന്നും ശാന്തതയിൽ ഇരുണ്ടും കൊണ്ടുമാണ്..അത് ഒഴുകി കൊണ്ടേ ഇരിക്കും...

ഗംഗയുടെ പടവുകളിൽ, അതിന്റെ ഓളങ്ങളിൽ ജീവിതം സമർപ്പിക്കാൻ വേണ്ടി ഒരുപറ്റം ആത്മാക്കൾ!

2328-1658747844-fb-img-1658747015797


Also Read » ജീവിതാവസാനം നാം ഒറ്റയാണെന്ന് വാരാണസി വീണ്ടും വീണ്ടും കാണിച്ചു തന്നുകൊണ്ടിരുന്നു . വരാണസിയുടെ ദീപാരാധനകളിൽ ഇന്നും ഉസ്താദിന്റെ വിടവുണ്ട് ..അത് ഈ ബനാറസിന്റെ സങ്കടം തന്നെയാണ്!!ശ്രീജിത്ത്‌ മുല്ലശേരി എഴുതുന്നു


Also Read » കോട്ടയത്ത് സഹപാഠിയുടെ അശ്ലീല ഫോട്ടോ പ്രസിദ്ധപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടി ; പോലീസ് അന്വേഷണം ആരംഭിച്ചു


RELATED

English Summary : Varanasi Diaries 1 in Travel

Latest

Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.8 MB / This page was generated in 0.0425 seconds.