main

കുവൈത്തിൽ ഈ വർഷം ആദ്യ ആറുമാസത്തിനിടെ എണ്ണായിരം വിദേശികളുടെയും അമ്പത് സ്വദേശികളുടെയും ലൈസൻസുകൾ അസാധുവാക്കി

| 1 minute Read

2520-1659744988-driving-jpg-my

കുവെെത്ത് സിറ്റി : കുവൈത്തിൽ 2022 ജനുവരി മുതൽ ജൂൺ വരെയുള്ള കണക്ക് പ്രകാരം 8000 വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസ് പിൻവലിച്ചതായി ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്.

ലൈസൻസ് വ്യവസ്ഥകൾ പാലിക്കാത്തതിനാലാണ് വിദേശികളുടെ ലൈസൻസ് പിൻവലിച്ചത്. ഈ വർഷം ആദ്യ ആറുമാസത്തിനിടെ എണ്ണായിരം വിദേശികളുടെയും അമ്പത് സ്വദേശികളുടെയും ലൈസൻസുകൾ ആണ് പിൻവലിച്ചത്.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

ആഭ്യന്തര മന്ത്രാലയം വിവിധ വകുപ്പുകളുമായി ഉണ്ടാക്കിയ ഏകോപനത്തിലൂടെയാണ് വ്യവസ്ഥകൾ ലംഘിക്കുന്നവരുടെഡ്രൈവിംഗ് ലൈസൻസ് സ്വമേധയാ അസാധുവാകുന്ന സംവിധാനം നടപ്പിൽ വരുത്തിയത്. കാഴ്ചക്കുറവ്, മാനസിക പ്രശ്‍നങ്ങൾ എന്നിവ കാരണം 50 കുവൈത്ത് പൗരന്മാരുടെ ലൈസൻസുകളും റദ്ദാക്കിയിട്ടുണ്ട്.

ജനറൽ ട്രാഫിക് ഡയറക്ടറേറ്റ്, മാൻ പവർ അതോറിറ്റി, റെസിഡൻസി അഫയേഴ്‌സ് ഡിപ്പാർട്ടമെന്റ്, ഡിസെബിലിറ്റി അഫയേഴ്‌സ് ഡിപ്പാർട്ടമെന്റ് എന്നീ വകുപ്പുകൾ ഇക്കാര്യത്തിൽ വലിയ പങ്കു വഹിക്കുന്നതായി അധികൃതർ അറിയിച്ചു.


Also Read » അശ്രദ്ധമായ ഡ്രൈവിംഗ് : സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് പത്തു ദിവസത്തേക്ക് റദ്ദാക്കി.


Also Read » കുവൈത്തിൽ നിന്നും 60 വയസ് കഴിഞ്ഞ പ്രവാസികളുടെ കൊഴിഞ്ഞു പോക്ക് തുടരുന്നതായി റിപ്പോർട്ട്‌


RELATED

English Summary : 8000 Foreigners Driving Licenses Revoked In Kuwait in World

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.74 MB / This page was generated in 0.0016 seconds.