main

കുവൈറ്റിൽ പ്രവാസി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനായി സ്മാർട്ട് സംവിധാനം വരുന്നു


രാജ്യത്തേക്ക് വിദേശ തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതിനായി "സ്മാർട്ട് സംവിധാനം" സ്ഥാപിക്കാനായി നിയമനിർമ്മാണം പരിഗണനയിലാണെന്ന് സുപ്രീം പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. ഖാലിദ് മഹ്ദി പറഞ്ഞു.

9279-1685589094-screen-short


2023 ലെ ഇന്റർനാഷണൽ ഡെവലപ്‌മെന്റ് ബാങ്കിന്റെ റിപ്പോർട്ട് പ്രകാശനം ചെയ്യുന്നതിനിടെയാണ് മഹ്ദി ഇക്കാര്യം സൂചിപ്പിക്കുന്നത്. രാജ്യത്തേക്ക് അനുവദിക്കുന്ന തൊഴിലാളികളുടെ പ്രൊഫഷണൽ കഴിവുകൾ പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ സ്ഥാപിക്കുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


സ്വകാര്യമേഖലയിൽ ജോലി ചെയ്യേണ്ട കുവൈത്തികളായ യുവാക്കൾക്ക് മികച്ച തൊഴിൽ അന്തരീക്ഷം കെട്ടിപ്പടുക്കുന്നതിന് മുൻഗണന നൽകിക്കൊണ്ട് തന്നെ തൊഴിലാളികൾ ഏറെ ആവശ്യമുള്ള മേഖലകൾ കണ്ടെത്തുന്നതിനാണ് പദ്ധതി നടപ്പിലാക്കുന്നത് .

ആസൂത്രിതമായ ഒരു ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെ വിദേശത്ത് നിന്നു യോഗ്യരായ തൊഴിലാളികളെ തിരഞ്ഞെടുക്കാൻ സഹായിക്കും .വിദേശികളായ പ്രവാസികളെ സ്വകാര്യമേഖലയിൽ നിയമിക്കുന്നതിന് ഏജൻസി രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, പൗരന്മാരുടെയും പ്രവാസികളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ ഡിപ്പാർട്ട്‌മെന്റ് വാദിക്കുന്നതായി ദേശീയ മനുഷ്യാവകാശ ദിവാൻ അംഗം ഡോ. അബ്ദുൾറെധ അസിരി പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു.


Also Read » പ്രവാസി മലയാളികളുടെ മകൻ ബെൻ ഡാനിയൽ ഷാജി(7) കുവൈറ്റിൽ അന്തരിച്ചു


Also Read » യന്ത്രസഹായമില്ലാതെ അഴുക്ക് ചാലുകൾ വൃത്തിയാക്കുന്നതിൽ നിന്ന് ശുചീകരണ തൊഴിലാളികളെ വിലക്കി ചെന്നൈ മെട്രോ വാട്ടർ അതോറിറ്റി



RELATED

English Summary : A Smart System Is Coming Up To Recruit Expatriate Workers In Kuwait in America


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0762 seconds.