| 1 minute Read
വാഷിംഗ്ടണ്‍: പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനെ പരിഹസിച്ച് മുന്‍ പ്രസിഡന്റും റിപ്പബ്ലിക്കന്‍ പ്രൈമറിയിലെ എതിരാളിയുമായ ഡൊണാള്‍ഡ് ട്രംപ്.
ഡിസാന്റിസിന്റെ ക്യാംപെയ്ന്‍ ലോഞ്ച് മഹാ ദാരുണവും ദുരന്തവുമായിപ്പോയെന്ന് ട്രംപ് പ്രതികരിച്ചു. ട്വിറ്ററിലൂടെ വേറിട്ട രീതിയില്‍ നടത്തിയ സ്ഥാനാര്‍ത്ഥി പ്രഖ്യാപന ചടങ്ങ് സാങ്കേതിക പ്രശ്‌നങ്ങള്‍ മൂലം പലവട്ടം തയസപ്പെട്ടത് ചൂണ്ടിക്കാട്ടിയാണ് പരിഹാസം.
ട്വിറ്ററിന്റെ ഓഡിയോ പ്ലാറ്റ്‌ഫോമായ ട്വിറ്റര്‍ സ്‌പേസസിലൂടെയാണ് ഡിസാന്റിസ് സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം നടത്തിയിരുന്നത്.
ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്‌കും ഒപ്പമുണ്ടായിരുന്നു. സാങ്കേതിക പ്രശ്‌നങ്ങളാല്‍ ലൈവ് പരിപാടി പലതവണ തടസപ്പെട്ടു. പലപ്പോഴും ശ്രോതാക്കള്‍ക്ക് ഓഡിയോ ലഭ്യമായില്ല.
Also Read » ആദിപുരുഷ് ഒഫീഷ്യൽ ട്രെയിലർ ലോഞ്ച് മെയ് 9 ന്
English Summary : Donald Trump A Former President And Republican Primary Opponent Has Mocked Florida Governor Ron Desantis For Announcing His Candidacy For The Presidential Election in World