| 1 minute Read
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഇപ്പോഴെത്തുന്ന അഭയാര്‍ത്ഥികള്‍ക്കെതിരെ സമരം ചെയ്യുന്നവർക്കെതിരെ രൂക്ഷവിമർശനവുമായി ഗ്രീന്‍ പാര്‍ട്ടി. ജീവോപനോപാധി തേടി അന്യരാജ്യങ്ങളിലേയ്ക്ക് കുടിയേറി പോയ ഐറിഷുകാരെ മറന്നുപോകരുതെന്ന് ഗ്രീന്‍ പാര്‍ട്ടി ടി ഡി മാര്‍ സമരക്കാരെ ഓർമ്മിപ്പിച്ചു,
അമേരിക്കയിലും,ഓസ്ട്രേലിയയിലുമടക്കം മികച്ച നിലയില്‍ ജീവിതം മെച്ചപ്പെടുത്താന്‍ ഐറിഷുകാര്‍ക്കായിയെന്ന് അവർ ചൂണ്ടിക്കാണിച്ചു.
അവരുടെ പലായനം അയര്‌ലണ്ടിനേയും വളര്‍ത്തിയെന്ന് ഓര്‍ക്കണമെന്ന് ഗ്രീന്‍ പാര്‍ട്ടിയുടെ നേതാക്കളും ,ഇന്റഗ്രേഷന്‍ മന്ത്രിയുമായ റോഡ്രിക്ക് ഓ ഗോര്‍മാനും,സഹമന്ത്രി ജോ ഒബ്രിയാനും സമരക്കാരെ ഓര്‍മ്മപ്പെടുത്തി.
കുടിയേറ്റക്കാര്‍ക്കെതിരെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച തീവ്ര വലതുപക്ഷ പാര്‍ട്ടിക്കാരുടെ നടപടികളെ മന്ത്രിമാര്‍ അപലപിച്ചു.കുടിയേറ്റക്കാരെ ചില പ്രദേശങ്ങളില്‍ പ്രവേശിക്കുന്നത് അവര്‍ തടയാന്‍ ശ്രമിച്ചത് എതിര്‍ക്കപ്പെടേണ്ട കാര്യമാണ്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ റഷ്യന്‍ അധിനിവേശം ഉണ്ടായതിന് ശേഷം ഒരു ലക്ഷത്തിലധകം ഉക്രേനിയക്കാര്‍ അയര്‍ലണ്ടിലെത്തയിട്ടുണ്ട്. രാജ്യത്തെത്തിയവരില്‍ 85,000-ലധികം ആളുകള്‍ക്കും ഇപ്പോള്‍ താമസസൗകര്യം ലഭിച്ചിട്ടുണ്ട്, കടുത്ത ഭവന പ്രതിസന്ധിക്കിടയിലും സര്‍ക്കാരിന് മികച്ച സേവനം ചെയ്യാനായി.
ആളില്ലാതെ കിടക്കുന്ന കെട്ടിടങ്ങള്‍ പുതുക്കിപ്പണിയാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്, ഉക്രേനിയന്‍ അഭയാര്‍ത്ഥികള്‍ക്ക് ഒരു നിശ്ചിത സമയത്തേക്ക് ഒരു വീട് നല്‍കാന്‍ കഴിയുന്ന ആളുകളെ പ്രോത്സാഹിപ്പിക്കുന്നു, കൂടാതെ അയര്‍ലണ്ടില്‍ എത്തുന്ന കുടിയേറ്റക്കാരെ പാര്‍പ്പിക്കുമെന്ന പ്രതീക്ഷയില്‍ അതിവേഗം നിര്‍മ്മിക്കുന്ന താമസ യൂണിറ്റുകള്‍ക്ക് ധനസഹായവും നല്‍കുന്നുണ്ട് .നമ്മള്‍ നമ്മുടെ ഐറിഷ്നസ് ലോകത്തിന് കാട്ടികൊടുക്കുന്നുണ്ട്. അതാണ് നമ്മുടെ സംസ്‌കാരമെന്ന് മന്ത്രിമാര്‍ പറഞ്ഞു.
Also Read » ദുബായ് വിമാനത്താവളത്തിൽ ടെർമിനൽ ഒന്നിലൂടെ യാത്ര ചെയ്യുന്നവർക്കും സൗജന്യ ആരോഗ്യ പരിശോധന
English Summary : Green Party Slams Those Protesting Against Refugees In Ireland in World