main

ഇന്ധന ക്ഷാമം : അയര്‍ലണ്ടില്‍ വാഹനത്തില്‍ നിറയ്ക്കാവുന്ന ഇന്ധനത്തിന് പരിധി വരുന്നു

| 1 minute Read

2534-1659785528-images-7-19

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ വാഹനത്തില്‍ നിറയ്ക്കാവുന്ന ഇന്ധനത്തിന് പരിധി നിശ്ചയിച്ചേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു . എന്നാൽ കഴിഞ്ഞ ദിവസം സർക്കാർ കേന്ദ്രങ്ങൾ ഇക്കാര്യം നിഷേധിച്ചു രംഗത്ത് വന്നു.

ഇന്നത്തെ രീതിയിൽ മുന്നോട്ട് പോയാൽ ഇന്ധന ക്ഷാമം രൂക്ഷമാകുമെന്നാണ് റിപ്പോർട്ട്.

ഫില്ലിംഗ് സ്റ്റേഷനുകളില്‍ നിന്നും ലഭിക്കുന്ന ഇന്ധനത്തിന്റെ അളവ് 15 മുതല്‍ 20 ലിറ്റര്‍ വരെ പരിമിതപ്പെടുത്തിയേക്കാമെന്നാണ് ഫ്യൂവല്‍സ് ഫോര്‍ അയര്‍ലണ്ട് സിഇഒ കെവിന്‍ മക്പാര്‍ട്ട്‌ലാന്‍ഡ് ഡ്രൈവര്‍മാര്‍ക്ക് നല്‍കുന്ന മുന്നറിയിപ്പ്.


🔔 Follow Us
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News

ARTICLE CONTINUES AFTER AD
..: ❥ Sponsor :..

അവശ്യ വ്യവസായങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനും ആരോഗ്യ സംരക്ഷണ ക്രമീകരണങ്ങളില്‍ ഹീറ്റിംഗ് മുടങ്ങാതിരിക്കാനുമാണ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതെന്നും ഇദ്ദേഹം വിശദീകരിക്കുന്നു.ഇന്ധന പ്രതിസന്ധി രൂക്ഷമായാല്‍ നേരിടുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തയ്യാറാക്കുകയാണെന്നും ഇദ്ദേഹം പറയുന്നു.

ആരോഗ്യ പ്രവർത്തകർ ഔദ്യോഗിക വാഹനങ്ങള്‍, വൈദ്യുതി ശൃംഖല കൈകാര്യം ചെയ്യുന്നവര്‍, അഗ്നിശമന വാഹനങ്ങള്‍, ഗാര്‍ഡ വാഹനങ്ങള്‍, ആംബുലന്‍സുകള്‍ എന്നിവയ്ക്കെല്ലാം ഇന്ധനം ഉറപ്പാക്കേണ്ടതുണ്ട്.

അയര്‍ലണ്ടിലെ നാഷണല്‍ ഓയില്‍ റിസര്‍വിന് 85 ദിവസത്തേയ്ക്കുള്ള ഓയില്‍ സ്റ്റോക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


Also Read » വന്‍ കയറ്റുമതി സാധ്യതകള്‍ തുറന്ന് ഇന്ത്യ അയര്‍ലണ്ട് ബിസിനസ് സെമിനാര്‍


Also Read » രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അയര്‍ലണ്ടിലെ ബ്രേ എയര്‍ ഷോ മടങ്ങിയെത്തുന്നു


RELATED

English Summary : In Ireland There Is A Limit On The Amount Of Fuel That Can Be Filled In A Vehicle in World

Latest

Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.74 MB / This page was generated in 0.0016 seconds.