| 1 minute Read
യു.എ.ഇയിലെ കിൻഡർ ഗാർട്ടൻ കുട്ടികളുടെ യൂനിഫോമുകളിൽ മാറ്റം വരുത്തി. യൂനിഫോമുമായി ബന്ധപ്പെട്ട് രക്ഷിതാക്കളുടെ നിർദേശം മാനിച്ചാണ് പരിഷികരണം നടപ്പാക്കുന്നത്.
എമിറേറ്റ്സ് സ്കൂൾ എസ്റ്റാബ്ലിഷ്മെന്റ്സാണ് പരിഷ്കരിച്ച യൂനിഫോം പുറത്തിറക്കിയത്. സർക്കാർ കിൻഡർ ഗാർട്ടൻ കുട്ടികളുടെ യൂനിഫോമിലാണ് മാറ്റം വരുത്തിയത്. കുട്ടികൾക്ക് കൂടുതൽ സുഖപ്രദമാകുന്നതാണ് പുതിയ യൂനിഫോം എന്ന് അധികൃതർ അറിയിച്ചു.
പുതിയ നിർദേശം പ്രകാരം ആൺകുട്ടികൾക്ക് ടൈ നിർബന്ധമില്ല. പെൺകുട്ടികൾക്ക് സ്കേർട്ടും വെള്ള ടീ ഷർട്ടുമായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, പുതിയ നിർദേശം അനുസിച്ച് പാന്റും വെള്ള ഷർട്ടുമാണ് വേഷം. ഷർട്ടിൽ ലോഗോയുമുണ്ടാകും.
ഷർട്ടിന് 29 ദിർഹമും പാന്റിന് 32 ദിർഹമുമാണ് വില. ടീ ഷർട്ട് ഉൾപെട്ട സ്പോർട്സ് യൂനിഫോമും ഉണ്ടാകും. ടി ഷർട്ടിന് 29 ദിർഹമും സ്പോർട്സ് ട്രൗസറിന് 43 ദിർഹമുമാണ് നിരക്ക്.
English Summary : Kindergarten In The Uae Has Changed Children S Uniforms in World