| 1 minute Read
സൗത്ത് കരോലിനയിൽ അമ്മ മക്കളെ കൊല്ലാൻ ശ്രമിച്ചതായി റിപ്പോർട്ട്. അമ്മ തന്റെ പെൺമക്കളിൽ ഒരാളെ മുക്കിക്കൊല്ലുകയും മറ്റൊരു കുട്ടിയെ കൊല്ലാൻ ശ്രമിക്കുകയും ചെയ്തതായി ആണ് റിപ്പോർട്ട്.
എന്നാൽ മൂത്ത മകൾ സഹോദരിയുടെ നിലവിളി കേട്ട് ഉണർന്നത് കാരണം ഒരു കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞുവെന്ന് അധികൃതർ പറഞ്ഞു.വെള്ളിയാഴ്ച പുലർച്ചെ സെന്റ് ഹെലീന ദ്വീപിലെ വീട്ടിൽ ആണ് ആക്രമണം നടന്നത്.
അമ്മ ജാമി ബ്രാഡ്‌ലി ബ്രൂണിനെതിരെ (37) കൊലപാതകത്തിനും കൊലപാതകശ്രമത്തിനും കേസെടുത്തതായി ബ്യൂഫോർട്ട് കൗണ്ടി ഷെരീഫ് പി.ജെ. ടാനർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ടാനർ ഇതിനെ ഭയാനകമായ കുറ്റകൃത്യമാണെന്നാണ് വിശേഷിപ്പിച്ചത്. എന്നാൽ ബ്രൺ തന്റെ കുട്ടികളെ കൊല്ലാൻ ആഗ്രഹിച്ചത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വെള്ളിയാഴ്ച പുലർച്ചെ 1.30 ഓടെ ആണ് കുറ്റകൃത്യം നടന്നത്. ബ്രൂണിന്റെ 16 വയസ്സുള്ള മകൾ ഉറങ്ങുകയായിരുന്നു, 8 വയസ്സുള്ള സഹോദരിയുടെ നിലവിളി കേട്ടാണ് അവൾ ഉണരുന്നത്.
കുളിമുറിയിൽ നിന്നും കരച്ചിൽ കേട്ടെത്തിയ കുട്ടി സഹോദരിയെ അമ്മയിൽ നിന്ന് അകറ്റുകയും 911 എന്ന നമ്പറിൽ വിളിക്കാൻ അടുത്തുള്ള ഒരു കുടുംബാംഗത്തിന്റെ വീട്ടിലെത്തി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
Also Read » സൗത്ത് കരോലിന തീരത്ത് 12 അടി വലുപ്പമുള്ള കൂറ്റൻ വെള്ള സ്രാവിനെ കണ്ടെത്തി
English Summary : Mother Drowns Her Children To Death In South Carolina in World