main

83,000 രൂപയ്ക്ക് വാങ്ങിയ നീല്‍ ആംസ്ട്രോങ്ങിന്‍റെ ബാഗ് യുവതി ലേലത്തിൽ വിറ്റത് 15 കോടിയ്ക്ക്


നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനിൽ പോയപ്പോൾ കൊണ്ട് പോയ ബാഗ് ലേലത്തിൽ വിറ്റത് 15 കോടിയ്ക്ക് .

16989-1715494581-images


നാസ സ്പെയ്സ് സെന്‍ററിലെ ഒരു ക്ലാര്‍ക്കിന് സംഭവിച്ച പിഴവാണ് നീല്‍ ആംസ്ട്രോങ്ങിന്‍റെ 'മൂൺ റോക്ക് ബാഗ്' പുറത്ത് പോകാനും പിന്നീട് വിറ്റഴിയാനും ഇടയാക്കിയത്. ഈ ബാഗ് വാങ്ങിയതാകട്ടെ നാന്‍സി ലീ കാള്‍സണും.

എന്നാല്‍, താന്‍ 995 ഡോളര്‍ (83,000 രൂപ) കൊടുത്ത് വാങ്ങിയ ബാഗിന്‍റെ ആധികാരികത പരിശോധിക്കാന്‍ നാന്‍സി ബാഗ് നാസയിലേക്ക് അയച്ച് കൊടുത്തു.

ബാഗ് പരിശോധിച്ച നാസ അത് നീല്‍ ആംസ്ട്രോങ്ങ് ചന്ദ്രനില്‍ കാല് കുത്തിയപ്പോള്‍ ഉപയോഗിച്ചിരുന്ന 'മൂൺ റോക്ക് ബാഗ്' ആണെന്ന് സ്ഥിരീകരിച്ചു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ചന്ദ്രന്‍റെ ഉപരിതലത്തില്‍ നിന്നും എക്സോജിയോളജിക്കൽ സാമ്പിളുകൾ ശേഖരിക്കാൻ നീല്‍ ആംസ്ട്രോങ്ങ് ഉപയോഗിച്ച ബാഗായിരുന്നു അത്. പക്ഷേ, ആ ബാഗ് വിട്ട് കൊടുക്കാന്‍ നാസയ്ക്ക് മനസ് വന്നില്ല. അവര്‍ അത് പിടിച്ച് വച്ചു.

പക്ഷേ. ബാഗിന്‍റെ പ്രാധാന്യം തിരിച്ചറിഞ്ഞ നാന്‍സി പിന്നാലെ നാസയുമായി ദീര്‍ഘകാലം കത്തിടപാടുകള്‍ നടത്തുകയും ഒടുവില്‍ ബാഗ് തിരികെ വാങ്ങുകയും ചെയ്തു.

പിന്നീട് 2017 ല്‍ നാന്‍സി ഈ ബാഗ് ലേലത്തില്‍ വയ്ക്കാന്‍ തീരുമാനിച്ചു. ലോകചരിത്രത്തിന്‍റെ തന്നെ ഭാഗമായി ബാഗിന് വിദഗ്ദര്‍ രണ്ട് മില്യൺ ഡോളര്‍ അതായത് 16 കോടി രൂപ ലഭിക്കുമെന്ന് കണക്ക് കൂട്ടി.

അപ്പോളോ 11 ബഹിരാകാശ ദൗത്യത്തിന്‍റെ 48-ാം വാർഷിക ദിനത്തില്‍ ന്യൂയോർക്ക് സിറ്റിയിലെ ബഹിരാകാശ പര്യവേക്ഷണ കേന്ദ്രത്തില്‍ നടന്ന ലേലത്തിൽ 12-8.5 സെന്‍റീമീറ്റർ മാത്രം നീളമുള്ള ആ ബാഗിന് 1.8 മില്യണ്‍ ഡോളറായിരുന്നു (15 കോടി രൂപ) ലഭിച്ചത്.

"മനുഷ്യരാശിയുടെ ഏറ്റവും വലിയ നേട്ടത്തിന്‍റെ അസാധാരണവും അപൂർവ്വമായ ഒരു കലാസൃഷ്ടി" എന്നാണ് ലേല സ്ഥാപനം ഈ ബാഗിനെ വിശേഷിപ്പിച്ചത്. അതേസമയം ബാഗ് വാങ്ങിയ ആള്‍ അജ്ഞാതനായി തുടരുകയാണ്.


Also Read » മമ്മൂട്ടി നായകനായെത്തുന്ന 'ടർബോ'യുടെ ബുക്കിങ്ങിന് യൂറോപ്പിൽ വൻ വരവേൽപ്പ് ; നിമിഷനേരം കൊണ്ട് 1 കോടി രൂപയുടെ ടിക്കറ്റുകൾ വിറ്റഴിഞ്ഞു


Also Read » ചെന്നൈയിൽ വീടിൻ്റെ വരാന്തയിൽ കിടന്നുറങ്ങുകയായിരുന്നവരുടെ മേലെ മദ്യപിച്ച യുവതി ഓടിച്ച വാഹനം ഇടിച്ച് കയറി അഞ്ച് പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരംRELATED

English Summary : Neil Armstrong S Bag Bought For Rs 83 000 Sold At Auction For Rs 15 Crore in World


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0633 seconds.