main

നിർണായ ചർച്ചകൾക്കായി പുടിൻ ചൈനയിലെത്തി



മോസ്‌കോ/ബീജിംഗ് : ചൈനയുമായുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തമാക്കുന്നതിൻ്റെ ഭാഗമായി റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിംഗുമായുള്ള ചർച്ചകൾക്കായി വ്യാഴാഴ്ച പുലർച്ചെ ബെയ്ജിംഗിലെത്തി.

17057-1715836046-untitled-3


രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലിയ കരയുദ്ധത്തിന് തുടക്കമിട്ട ഉക്രൈൻ ആക്രമണം തുടങ്ങുന്നതിന് തൊട്ട് മുൻപും പുടിൻ ചൈനീസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു

2022 ഫെബ്രുവരിയിൽ നടന്ന റഷ്യൻ പ്രസിഡൻ്റിൻ്റെ സന്ദർശനവേളയിൽ ഇരു രാജ്യങ്ങളും തമ്മിൽ "പരിധികളില്ലാത്ത" പങ്കാളിത്തം പ്രഖ്യാപിച്ചിരുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


വീണ്ടും പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷമുള്ള തൻ്റെ ആദ്യ വിദേശ പര്യടനത്തിന് ചൈനയെ തിരഞ്ഞെടുത്ത പുടിൻ്റെ തീരുമാനത്തിലും രാഷ്ട്രീയ വിദഗ്ധർ വലിയ പ്രാധാന്യമാണ് നൽകുന്നത്.

ചൈനയുടെ സിൻഹുവ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ, ദേശീയ താൽപ്പര്യങ്ങളും ആഴത്തിലുള്ള പരസ്പര വിശ്വാസവും അടിസ്ഥാനമാക്കി റഷ്യയുമായി ഒരു "തന്ത്രപരമായ പങ്കാളിത്തം" കെട്ടിപ്പടുക്കാൻ സഹായിച്ചതിന് പുടിൻ ഷിയെ പ്രശംസിച്ചു.

വ്യവസായം, ഉയർന്ന സാങ്കേതികവിദ്യ, ബഹിരാകാശ, സമാധാനപരമായ ആണവോർജം, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, പുനരുപയോഗ ഊർജ സ്രോതസ്സുകൾ, മറ്റ് നൂതന മേഖലകൾ തുടങ്ങിയ മേഖലകളിൽ അടുത്ത സഹകരണം സ്ഥാപിക്കാൻ ശ്രമിക്കുമെന്നും പുടിൻ വ്യക്തമാക്കി.


Also Read » ചൈനയ്ക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്ന് സംശയിക്കുന്ന മൂന്ന് പേരെ അറസ്റ്റ് ചെയ്തു


Also Read » ഫോക്ക് മലയാളം മിഷൻ മാതൃഭാഷ പഠിതാക്കൾക്കായി വിനോദയാത്ര നടത്തി



RELATED

English Summary : Putin Arrived In China For Decisive Talks in World


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.81 MB / ⏱️ 0.0097 seconds.