| 1 minute Read
വെസ്റ്റ് പാം ബീച്ച്: പത്തുദിവസം നീണ്ടു നില്ക്കുന്ന പൈതോണ് ഹണ്ടിംഗിന് അമേരിക്കയിലെ സൗത്ത് ഫ്ളോറിഡയിൽ തുടക്കമായി. ഏറ്റവും നീളം കൂടിയ പൈതോണെ പിടികൂടുന്നവര്‍ക്ക് 2500 ഡോളര്‍ വരെ ലഭിക്കുമെന്നതാണ് പൈതോണ് ഹണ്ടിംഗിൻ്റെ പ്രത്യാകത .
ആഗസ്റ്റ് 15 വരെ പത്തുദിവസം നീണ്ടു നില്ക്കുന്ന പൈതോണ് ഹണ്ടിംഗിന് നൂറുകണക്കിന് പാമ്പുപിടുത്തക്കാരാണ് ഫ്ളോറിഡായുടെ വിവിധ ഭാഗങ്ങളില്‍ നിന്നും സൗത്ത് ഫ്ളോറിഡായില്‍ എത്തിചേര്‍ന്നിരിക്കുന്നത്.
നാലടിയിലധികം വരുന്ന ആദ്യം പിടികൂടുന്ന നാല് പെരുമ്പാമ്പുകള്‍ക്ക് ഒന്നിന് 50 ഡോളര്‍ വീതവും, തുടര്‍ന്ന് കൂടുതല്‍ വലിപ്പമുള്ള പെരുമ്പാമ്പുകള്‍ക്ക് ഓരോ അടിക്കും 25 ഡോളറും നല്‍കും.
ഇതില്‍ പങ്കെടുക്കുന്നതിന് 25 ഡോളര്‍ രജിസ്ട്രേഷന് ഫീസുണ്ട്.ഫ്ളോറിഡാ വൈല്‍ഡ് ലൈഫ് അധികൃതര്‍ സംഘടിപ്പിക്കുന്ന ഈ ഹണ്ടിംഗ് സീസണില്‍ പങ്കെടുക്കുന്നതിനും കൂടുതല്‍ വിവരങ്ങള്‍ക്കും പൈതോണ് റിമൂവല്‍ കോംപറ്റീഷന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
Also Read » ഇപ്രാവശ്യത്തെ സൗജന്യ ഓണക്കിറ്റില്‍ 13 ഇനങ്ങൾ ; 90 ലക്ഷത്തോളം റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് കിറ്റ് ലഭിക്കും
English Summary : Python Hunting Season Begins in World