| 1 minute Read
റിയാദ് : ഉംറ വിസയിലെത്തുന്നവര്‍ക്ക് സൗദി അറേബ്യയിലെ ഏത് ആഭ്യന്തര, അന്താരാഷ്ട്ര വിമാനത്താവളവും യാത്രക്കായി ഉപയോഗിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം വ്യക്തമാക്കി.
നേരത്തെ ജിദ്ദ, മദീന വിമാനത്താവളങ്ങളായിരുന്നു ഉംറക്കെത്തുന്നവര്‍ ഉപയോഗിച്ചിരുന്നത്.അതേസമയം സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിദേശത്ത് നിന്ന് ബന്ധുക്കളെ ഉംറക്കായി കൊണ്ടുവരുന്നതിന് നേരത്തെ നടപ്പാക്കാന്‍ തീരുമാനിച്ചിരുന്ന ആതിഥേയ ഉംറ പദ്ധതി (ഉംറതു മുദീഫ്) നടപ്പാക്കില്ല. ആ തീരുമാനം റദ്ദാക്കിയതായി നേരത്തെ അറിയിച്ചിരുന്നു.
അത്തരം വിസ സൗദിയില്‍ ഇല്ലെന്നും വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ സ്വീകരിക്കാവൂവെന്നും മന്ത്രാലയം അറിയിച്ചു.
Also Read » സൗദിയില്‍ ഫാമിലി വിസിറ്റ് വിസയിലെത്തിയവര്‍ക്ക് ഉംറ നിര്‍വഹിക്കാനാവില്ലെന്ന് അഭ്യൂഹം പരക്കുന്നു
Also Read » സൗദിയിൽ പുതിയ വിമാന കമ്പനിക്ക് അനുമതി ; ഹജ്, ഉംറ സീസണുകളിൽ അടക്കം കമ്പനി യാത്രാ സർവീസുകൾ നടത്തും
English Summary : Those Arriving On An Umrah Visa Can Use Any Airport In Saudi Arabia For Travel in World