| 1 minute Read
മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ബലാത്സംഗ കേസിൽ കൂടുതൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എഴുത്തുകാരി ജീൻ കരോൾ കോടതിയിൽ.
ബലാത്സംഗ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ജൂറി നേരത്തെ 50 ലക്ഷം ഡോളർ (41.42 കോടി) നഷ്ടപരിഹാരം വിധിച്ചിരുന്നു. 10 മില്യൺ ഡോളർ അധിക നഷ്ടപരിഹാരം നൽകണമെന്നാണ് ജീൻ കരോളിന്റെ ഇപ്പോഴത്തെ ആവശ്യം.
ട്രംപ് കുറ്റക്കാരനാണെന്ന കോടതി വിധി വന്നതിന് പിറ്റേദിവസം ടെലിവിഷന്‍ പരിപാടിക്കിടെ എഴുത്തുകാരിക്കെതിരെ വീണ്ടും അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് ജീന്‍ കരോളിന്റെ അഭിഭാഷകന്‍ കേസ് ഫയല്‍ ചെയ്തത്.
1990ല്‍ ബെര്‍ഗ്‌ഡോര്‍ഫ് ഗുഡ്മാന്‍ ഡ്രസ്സിങ് റൂമില്‍വച്ച് ട്രംപ് തന്നെ ബലാത്സംഗം ചെയ്തതെന്നായിരുന്നു ജീന്‍ കരോളിന്റെ ആരോപണം. ഇക്കാര്യം കോടതിയിലാണ് ജീന്‍ കരോള്‍ വെളിപ്പെടുത്തിയത്.
ലൈംഗിക ബന്ധം നടന്നതിന് തെളിവുണ്ടെന്ന് കോടതി കണ്ടെത്തിയിരുന്നു. കരോളിനെ അപകീര്‍ത്തിപ്പെടുത്തിയതിന് ട്രംപ് കുറ്റക്കാരനെന്ന് ജൂറി കണ്ടെത്തിയെങ്കിലും ബലാത്സംഗ കുറ്റം തെളിയിക്കപ്പെട്ടില്ല.
Also Read » പ്രായിക്കര പാപ്പാന് ശേഷം വീണ്ടും ആനക്കഥ കുങ്കിപ്പടയുമായി ടി.എസ്.സുരേഷ് ബാബു.
Also Read » എം.ടി മതേതരമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച എഴുത്തുകാരനെന്ന് മുഖ്യമന്ത്രി
English Summary : Trump Rape Case Writer Back In Court in World