main

ഇനി ഷെയർ ചെയ്യാൻ ലിങ്ക് ഓപ്പൺ ആക്കേണ്ടതില്ല ; പുതിയ അപ്ഡേഷനുമായി ഗൂഗിള്‍


ആന്‍ഡ്രോയിഡ് ആപ്പില്‍ പുതിയ ഷെയര്‍ ബട്ടണ്‍ അവതരിപ്പിച്ച് ഗൂഗിള്‍. സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ തുറക്കാതെ തന്നെ ഷെയര്‍ ചെയ്യാനുള്ള സംവിധാനമാണ് കമ്പനി തയ്യാറാക്കിയിരിക്കുന്നത്.

17033-1715672187-inshot-20240514-130033319


സാധാരണ സെര്‍ച്ച് റിസള്‍ട്ടില്‍ വരുന്ന ലിങ്കുകള്‍ ഓപ്പണ്‍ ചെയ്ത് വെബ്‌സൈറ്റിലെ ഷെയര്‍ ബട്ടണ്‍ വഴിയാണ് ലിങ്കുകള്‍ ഷെയര്‍ ചെയ്യുന്നത്.

പുതിയ അപ്‌ഡേഷന്‍ വരുന്നതോടെ ഷെയറിംഗ് എളുപ്പമാകുമെന്നാണ് ഗൂഗിള്‍ വിലയിരുത്തല്‍.

ഏതെങ്കിലും ലിങ്കിന് മേല്‍ ലോങ് പ്രസ് ചെയ്താല്‍ ഷെയര്‍ ഓപ്ഷന്‍ ലഭിക്കും. ഇവിടെ നിന്ന് ലിങ്കുകള്‍ കോപ്പി ചെയ്യുകയോ ഷെയര്‍ ചെയ്യുകയോ ചെയ്യാം.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


'ആന്‍ഡ്രോയിഡ് പൊലീസ്' സ്ഥാപകനായ ആര്‍ട്ടെം റുസാകോവ്സ്‌കിയാണ് ഈ വിവരം എക്സില്‍ പങ്കുവച്ചത്.

ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകളും റുസാകോവ്സ്‌കി എക്‌സില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്.

എന്നാൽ എല്ലാ ലിങ്കുകളും ഇതുപോലെ കോപ്പി ചെയ്യാനാകില്ല. ഏതെങ്കിലും ആപ്പിലേക്ക് റീ ഡയറക്ട് ചെയ്യുന്ന ലിങ്കുകള്‍ ഇങ്ങനെ കോപ്പി ചെയ്യാനാകില്ല.

വെബ് ഉപഭോക്താക്കള്‍ക്ക് സെര്‍ച്ച് റിസല്‍ട്ടിനൊപ്പമുള്ള ത്രീ ഡോട്ട് മെനുവില്‍ നിന്ന് നേരിട്ട് ലിങ്കുകള്‍ കോപ്പി ചെയ്യാനാകും.

ലിങ്കുകള്‍ക്ക് മേല്‍ റൈറ്റ് ക്ലിക്ക് ചെയ്താലും ലിങ്ക് അഡ്രസ് കോപ്പി ചെയ്യാനാവുമെന്ന പ്രത്യേകതയുമുണ്ട്.


Also Read » ഏഷ്യൻ ഓപ്പൺ പിക്കിൾബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യ മൂന്ന് സ്വർണവും രണ്ട് വെങ്കലവും നേടി


Also Read » വില്ലൻ ഇനി നായകൻ ; വീണ്ടും തകർപ്പൻ ആക്ഷനുമായി ഉണ്ണി മുകുന്ദൻ- "മാർകോ" വരുന്നു



RELATED

English Summary : You Don T Need To Open The Link To Share Anymore Google Comes Up With A New Update in World


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.0585 seconds.