main

സന - ജീവൻ സംവിധാനം ചെയ്യുന്ന ചിത്രം.ഓഡിയോ ലോഞ്ച് നടന്നു


സന എന്ന മികച്ച സന്ദേശ ചിത്രവുമായി എത്തുകയാണ് സംവിധായകൻ ജീവൻ എം.വി. ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്, ടീസർ റിലീസ്, പോസ്റ്റർ റിലീസ് എന്നീ ചടങ്ങുകൾ തൃശൂർ എലൈറ്റ് ഹോട്ടലിൽ നടന്നു.

16616-1713434302-inshot-20240418-152353912


ടി.ജി.രവി, കൈലേഷ്, ചെമ്പിൽ അശോകൻ, ബിജുവട്ടപ്പാറ,ജിബി മാള എന്നിവരാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്.ഇതോടൊപ്പം ജീവൻ സംവിധാനം ചെയ്യുന്ന പുതിയ പ്രൊജക്റ്റായ ശ്രീവടക്കുംനാഥൻ എന്ന ചിത്രത്തിൻ്റെ ഓഡിയോ ലോഞ്ച്, പ്രമുഖ സാഹിത്യകാരൻ എ.പി.നാരായണൻകുട്ടി നിർവ്വഹിച്ചു. പ്രമുഖ സിനിമാ പ്രവർത്തകർ ചടങ്ങിൽ പങ്കെടുത്തു.

16616-1713434339-img-20240418-wa0009

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


സമൂഹത്തിൽ അവഗണനയും, പരിഹാസവും നേരിടുന്ന കുട്ടികളെ, അകറ്റി നിർത്താതെ, നെഞ്ചോട് ചേർത്ത് നിർത്തണമെന്നും, അവരും മനുഷ്യ ജന്മങ്ങളാണെന്നും, മറ്റുള്ളവരെപ്പോലെ ഈ ഭൂമിയുടെ അവകാശികളാണെന്നും ഉള്ള ശക്തമായ മെസേജ് നൽകുകയാണ് സന എന്ന ചിത്രത്തിലൂടെ സംവിധായകൻ ജീവൻ എം.വി.ചിത്രീകരണം പൂർത്തിയായ സന ഉടൻ തീയേറ്ററിലെത്തും.

16616-1713434345-img-20240418-wa0011

കെ.വി.പി എൻ്റെർടൈൻമെൻസ്, ജിൻസ് ജീവ മൂവീസിനും വേണ്ടി കെ.വി.പി അരുൺകുമാർ നിർമ്മിക്കുന്ന സന ജീവൻ എം.വി, രചന, സംവിധാനം നിർവ്വഹിക്കുന്നു. ഡി.ഒ.പി - വി.കെ.പ്രദീപ്, എഡിറ്റർ - അരുൺ പ്രകാശ്, ഗാനങ്ങൾ - ജിവൻ എം.വി, സംഗീതം -രമേശ് ക്രിസ്റ്റി, ആലാപനം - കെ.എസ്.ചിത്ര ,പ്രൊഡക്ഷൻ ഡിസൈനർ - പ്രമോദ് മൊണാലിസ, പ്രൊഡക്ഷൻ കൺട്രോളർ-രാജൻ ഫിലിപ്പ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ജയകൃഷ്ണൻ ടി, അസോസിയേറ്റ് ഡയറക്ടർ - മിഥുൻ കൃഷ്ണ ,കൃഷ്ണകുമാർ കെ, മേക്കപ്പ് -രസി മലബാറി, ഡിസൈൻ -ശ്യാം ചാത്തനാട്, സ്റ്റിൽ - തുഷാദ് കൊല്ലം, പി.ആർ.ഒ- അയ്മനം സാജൻ

16616-1713434343-img-20240418-wa0012

കൈലേഷ്,സുധീർ കരമന,ടി.ജി.രവി, മേജർ രവി, ചെമ്പിൽ അശോകൻ, നന്ദകിഷോർ, ബേബി സന അനിൽ ,സുരേഷ് കുമാർ, സരയു ,ദിവ്യ എം.നായർ, സുമി സെൻ, ദേവീ നന്ദന, രഞ്ജിൻ, വിനോദ് പട്ടിക്കാട്, കെ.വി.പി. അരുൺകുമാർ, സുധീഷ് അഞ്ചേരി എന്നിവർ അഭിനയിക്കുന്നു.


Also Read » രാമുവിൻ്റെ മനൈവികൾ : ഓഡിയോ ലോഞ്ചു് നടന്നു.


Also Read » ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്സ് ഓഫ് ഇൻ സുകുമാരക്കുറുപ്പ് എന്ന സിനിമയുടെ ഫസ്റ്റ് പോസ്റ്റർ പുറത്തിറങ്ങി



RELATED

English Summary : Audio Launch Of Sana Directed By Jeevan in Cinema


Latest








Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0008 seconds.