main

''മന്ദാ​കിനി''ട്രെയിലർ റിലീസായി


അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ''മന്ദാ​കിനി" എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി.

16799-1714292374-untitled-1


സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
ഷിജു എം ബാസ്കർ നിർവ്വഹിക്കുന്നു. ഷിജു എം ബാസ്കർ, ശാലു എന്നിവരുടെതാണ് കഥ.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ബിബിൻ അശോക് സംഗീതം ഒരുക്കുന്ന ഈ ചിത്രം കോമഡി എന്റർടെയ്നറാണ്. സംവിധായകൻ അൽത്താഫ് സലിം നോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.

ആരോമൽ എന്ന കഥാപാത്രമായ് അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. ​ഗണപതി,ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ,അശ്വതി ശ്രീകാന്ത്,കുട്ടി അഖിൽ,അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്,രശ്മി അനിൽ,ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.




എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രൻ,മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല,പ്രൊജക്ട് ഡിസൈനർ-സൗമ്യത വർമ്മ,സൗണ്ട് ഡിസൈൻ-രംഗനാഥ് രവി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-ആന്റണി തോമസ്, മനോജ്‌ സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര,പോസ്റ്റർ ഡിസൈൻ-ഓൾഡ് മങ്ക്സ്,മീഡിയ കോഡിനേറ്റർ-ശബരി, പി ആർ ഒ-എ എസ് ദിനേശ്.


Also Read » പൃഥ്വിരാജ് സുകുമാരൻ, ബേസിൽ ജോസഫ് ഒന്നിക്കുന്ന '‘ഗുരുവായൂരമ്പലനടയിൽ’' ഒഫീഷ്യൽ ട്രെയിലർ റിലീസായി


Also Read » മായമ്മയുടെ പോസ്റ്റർ, സോംഗ്സ്, ട്രെയിലർ റിലീസായി........



RELATED

English Summary : Mandakini Trailer Released in Cinema


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0016 seconds.