main

മജീഷ്യൻ്റെ വേഷത്തിൽ ഷൈൻ ടോം ചാക്കോ : ‘പാരഡൈസ് സർക്കസ്സ്’ ഡബ്ബിംഗ് പൂർത്തിയായി


2022 ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്കാരം നേടിയ, നിരവധി അന്തർദേശീയ മേളകളിൽ പ്രദർശിപ്പിച്ച ‘അടിത്തട്ട്’ ൻറെ അണിയറക്കാർ വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘പാരഡൈസ് സർക്കസ്സ്’.

11903-1696430838-untitled-1


ചിത്രത്തിൻറെ ഡബ്ബിംഗ് പൂർത്തിയാക്കിയ വിവരം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നതിനൊപ്പമാണ് ഡബ്ബിംഗ് സ്റ്റുഡിയോയിൽ മജീഷ്യൻറെ വേഷത്തിലുള്ള കഥാപാത്രത്തിന് ശബ്ദം നൽകുന്ന തൻറെ ചിത്രം ഷൈൻ ടോം ചാക്കോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘അടിത്തട്ട്’ ൻറെ സംവിധായകൻ ജിജോ ആൻറണിയാണ് ‘പാരഡൈസ് സർക്കസ്സ്’ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്. ‘അടിത്തട്ട്’ ൻറെ തിരക്കഥാകൃത്തായ ഖൈസ് മിലെൻ ആണ് ‘പാരഡൈസ് സർക്കസ്സ്’ രചന നിർവ്വഹിച്ച് സംവിധാനം ചെയ്യുന്നത്.

പാപ്പിനു തന്നെയാണ് ഛായാഗ്രഹണം. എഡിറ്റിംഗ് : ശരത് ഗീതാലാൽ. സംഗീതം : ശ്രീഹരി. ശബ്ദസംവിധാനം : രാമഭദ്രൻ, ശബ്ദമിശ്രണം : സിനോയ് ജോസഫ്. കളറിസ്റ്റ് : ജോയ്നർ തോമസ്.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


11903-1696430869-1000-f-372446410-14mhyp9rn5vdy115apxygh0ledwj9ks1

‘ആകാശവാണി’ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായ ഖൈസ് മിലൻറെ മൂന്നാമത്തെ സംവിധാന സംരംഭമാണ് ‘പാരഡൈസ് സർക്കസ്സ്’. ഇതേ സമയം , മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്രപുരസ്കാരം നേടിയ, കുട്ടികൾ കേന്ദ്രകഥാപാത്രങ്ങളായ ‘തല’ എന്ന ഖൈസിൻറെ രണ്ടാമത്തെ ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്.

മിഡിൽ മാർച്ച് സ്റ്റുഡിയോസും മാനിയ മൂവീ മാജിക്സും ചേർന്ന് അവതരിപ്പിക്കുന്ന ‘പാരഡൈസ് സർക്കസ്സ്’ ൻറെ നിർമ്മാണം സിൻ ട്രീസ, സോജി ഖൈസ് എന്നിവരാണ്. ജോജോൺ ചാക്കോയാണ് സഹനിർമ്മാണം.

സർക്കസ്സ് കൂടാരത്തിലെ ജീവിതം പ്രതിപാദിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയെ കൂടാതെ ജാഫർ സാദ്ദിഖ് , ഇഷിത സിംഗ് , അഭിറാം , ബിന്നി ബെഞ്ചമിൻ , കെസി ബ്രദേഴ്സ് എന്നിവർക്കൊപ്പം നേപ്പാൾ , ബംഗ്ളാദേശ്, നൈജീരിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ള നൂറോളം സർക്കസ്സ് കലാകാരൻമാരും അഭിനയിക്കുന്നു.

സ്റ്റിൽസ് : റിച്ചാർഡ് ആൻറണി , പരസ്യകല: ആനന്ദ് രാജേന്ദ്രൻ പി.ആർ: ഹുവൈസ് മജീദ്.


Also Read » ഷൈം ടോം ചാക്കോയുടെ അനുജൻ നായകനാകുന്ന "തിളപ്പ്" പൂജ കഴിഞ്ഞു


Also Read » തമിഴ് താരം കതിർ, ഷൈൻ ടോം ചാക്കോ ഒന്നിക്കുന്ന ‘' മീശ"



RELATED

English Summary : Paradise Circus Malayalam Movie in Cinema


Latest


Trending

Do NOT follow this link or you wont able to see the site!

US / ☹️ / Total Memory Used : 0.82 MB / ⏱️ 0.1113 seconds.