main

352 ദിവസങ്ങൾ , 16 രാജ്യങ്ങൾ, 16,000 കിലോമീറ്റർ.. ചാരിറ്റി ഫണ്ട് ശേഖരണത്തിനായി റസ് കുക്ക് ഓടി നേടിയത് 870,000 ഡോളർ


ബ്രിട്ടീഷ് ചാരിറ്റി ഫണ്ട് ശേഖരണത്തിനായി 352 ദിവസങ്ങൾ കൊണ്ട് 16 രാജ്യങ്ങളിലൂടെ 16,000 കിലോമീറ്റർ ദൂരം താണ്ടിയ മാരത്തൺ ഓട്ടം വിജയകരമായി അവസാനിപ്പിച്ച് റസ് കുക്ക്

വടക്കൻ ടുണീഷ്യയിലെ മെഡിറ്ററേനിയൻ തീരത്ത് തൻ്റെ ഉദ്യമം വിജയകരമായി പൂർത്തിയാക്കിയ കുക്കിനെ പിന്തുണയുമായി നിരവധി ആളുകളാണ് ഒത്തു കൂടിയത് .

16426-1712538360-untitled-1-1


തെക്കൻ ഇംഗ്ലണ്ടിലെ വർത്തിംഗിൽ നിന്നുള്ള 27-കാരന് കാടും മരുഭൂമിയും ,സംഘർഷ മേഖലകളുമെല്ലാം സമ്മാനിച്ചത് വ്യത്യസ്ഥ അനുഭവങ്ങൾ.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ഹാർഡസ്റ്റ് ഗീസർ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന കുക്ക് - 2023 ഏപ്രിൽ 22 നാണ് ഭൂഖണ്ഡത്തിൻ്റെ തെക്കേ അറ്റത്തുള്ള ദക്ഷിണാഫ്രിക്കയിലെ കേപ് അഗുൽഹാസിൽ നിന്ന് യാത്ര പുറപ്പെട്ടത്.

240 ദിവസം കൊണ്ട് യാത്ര പൂർത്തിയാക്കാനാണ് ആദ്യം ലക്ഷ്യമിട്ടതെങ്കിലും അംഗോളയിൽ അക്രമികൾ നടത്തിയ കവർച്ചയിൽ പണവും പാസ്‌പോർട്ടും ഉപകരണങ്ങളും മോഷ്ടിക്കപ്പെട്ടതോടെ യാത്ര ഇടയ്ക്ക് തടസ്സപ്പെട്ടു.

നൈജീരിയയിലെത്തിയപ്പോൽ കലശലായ നടുവേദന പിന്നെയും പ്രതിസന്ധി സൃഷ്ടിച്ചു. പിന്നീട് അൾജീരിയയിലേക്ക് പ്രവേശിക്കാനുള്ള വിസയുടെ അഭാവം പ്രശ്നമായി. യുകെയിലെ അൾജീരിയൻ എംബസിയിൽ നിന്നുള്ള നയതന്ത്ര ഇടപെടലിലൂടെ അതും മറികടന്ന് മുന്നോട്ട്

മുമ്പ് ഇസ്താംബൂളിൽ നിന്ന് വർത്തിംഗിലേക്ക് 68 ദിവസം കൊണ്ട് ഏകദേശം 3,000 കിലോമീറ്റർ ഓടി ചരിത്രം സൃഷ്ടിച്ചിട്ടുണ്ട് കുക്ക് .

ഭവനരഹിതരായവർക്കായി പ്രവൃത്തിക്കുന്ന റണ്ണിംഗ് ചാരിറ്റിക്കും പടിഞ്ഞാറൻ സഹാറയിൽ നിന്ന് കുടിയൊഴിപ്പിക്കപ്പെട്ട ആളുകൾക്കുള്ള ചാരിറ്റിയായ സാൻഡ്ബ്ലാസ്റ്റിനുമായി കുക്ക് ഓടി സമാഹരിച്ചത് 870,000 ഡോളറാണ് .


Also Read » റിച്ചാർഡ്സൻ മെമ്മോറിയൽ ചാരിറ്റി പുരസ്‌കാരം സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന് സമർപ്പിച്ചു


Also Read » സ്റ്റുഡന്റ് വിസ വ്യവസ്ഥയില്‍ മാറ്റം വരുത്തി ഓസ്ട്രേലിയ; വിദേശ വിദ്യാര്‍ഥികള്‍ കാണിക്കേണ്ട സേവിങ്‌സ് നിക്ഷേപത്തിന്റെ തോത് ഉയര്‍ത്തി



RELATED

English Summary : 352 Days 16 Countries 16 000km Russ Cook S Run For Charity Raised 870 000 in Europe


Latest








Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.78 MB / ⏱️ 0.0013 seconds.