main

ബഹ്‌റൈൻ പ്രതിഭ മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി


ബഹ്‌റൈൻ പ്രതിഭ റിഫ മേഖലയിലെ ബുക്ക് വാറ യൂണിറ്റും റിഫ മേഖല കായിക വേദിയും ചേർന്ന് മെൻസ് ഡബിൾസ് ബാഡ്മിന്റൺ ടൂർണമെന്റ് നടത്തി.

16810-1714322495-inshot-20240428-220833528


സനദ് പെഡൽ അരീന ക്ലബ്ബിൽ വെച്ച് നടന്ന മത്സരങ്ങളിൽ മേഖലയിലെ 7 യൂണിറ്റുകളിൽ നിന്നും 16 ടീമുകൾ പങ്കെടുത്തു.

ഉദ്ഘാടനം പ്രതിഭ പ്രസിഡണ്ട്‌ ബിനു മണ്ണിൽ നിർവഹിച്ചു. ബുക്ക് വാറ യൂണിറ്റ് സെക്രട്ടറി സ:ഷൈജു പിഎം സ്വാഗതം പറയുകയും യൂണിറ്റ് പ്രസിഡണ്ടും കായിക വേദി കൺവീനറുമായ സ:ശ്രീരാജ് കാന്താലോട്ട് അധ്യക്ഷത വഹിക്കുകയും ചെയ്തു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


പ്രതിഭ ജോ: സെക്രട്ടറി സ:മഹേഷ് , കേന്ദ്ര വനിത വേദി സെക്രട്ടറി സ:റീഗ പ്രദീപ്‌, കേന്ദ്ര കായിക വേദി ഇൻചാർജ് സ:ഗിരീഷ് മോഹനൻ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു.

വിജയികൾ :
ചാമ്പ്യൻമാർ - സ:നാസർ & സ:അഭിലാഷ് (ബുക്ക് വാറ യൂണിറ്റ് )
റണ്ണേഴ്‌സ് അപ്പ് - സ:ജിഹാം & സ:ഹരി( സനദ് യൂണിറ്റ് )
മൂന്നാം സ്ഥാനം - സ:മഞ്ജുനാഥ് & സ:സനൂപ് (ബുക്ക് വാറ യൂണിറ്റ് )

വിജയികൾക്കുള്ള സമ്മാനങ്ങളും റഫറിമാർക്കുള്ള ഉപഹാരങ്ങളും പ്രതിഭ വനിത വേദി പ്രസിഡണ്ട്‌ ഷമിതാ സുരേന്ദ്രൻ, മേഖല സെക്രട്ടറിയുടെ ചുമതലയുള്ള സ:രഞ്ജു ഹരീഷ് , കേന്ദ്ര കമ്മിറ്റി അംഗം സ:പ്രദീപ്‌ പതേരി, റിഫാ മേഖല കായിക വേദി ഇൻചാർജ് സ:ബിനീഷ് ബാബു , സ:ഷിബു ചെറുതുരുത്തി, റിഫ കായിക വേദി കായിക കൺവീനർ സ:ശ്രീരാജ് കാന്താലോട്ട്, ജോയിന്റ് കൺവീനർ സ:ഷിബിൽ,യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം സ:വിനീഷ് വി കെ എന്നിവർ ചേർന്ന് നിർവഹിച്ചു.

യൂണിറ്റ് മെമ്പർഷിപ് സെക്രട്ടറി സ:നജ്മുദ്ധീൻ നന്ദി പറഞ്ഞു.


Also Read » ബഹ്‌റൈൻ പ്രതിഭ പ്രസംഗവേദി ' പ്രസംഗ മത്സരം സംഘടിപ്പിച്ചു


Also Read » വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന സെവന്‍ എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ജൂലൈ 20 ന്



RELATED

English Summary : Bahrain Pratibha Men S Doubles Badminton Tournament Held in Gulf


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0008 seconds.