main

ഒന്നാം ഘട്ട വോട്ടെടുപ്പ് ; ചെന്നൈയിൽ നിന്ന് പ്രത്യേക ബസുകൾ സർവീസ് നടത്തും



ചെന്നൈ : തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യുന്നതിനായി സ്വന്തം നാട്ടിലേക്ക് പോകുന്ന വോട്ടർമാർക്ക് സൗകര്യമൊരുക്കുന്നതിനായി പ്രത്യേക ബസുകൾ ഇന്നലെ മുതൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. ഇന്ന്, 30,000 പേരാണ് വിവിധയിടങ്ങളിലേക്കുള്ള ബസുകളിൽ റിസർവേഷൻ ചെയ്തിട്ടുള്ളത് .

16610-1713422456-1-1


ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രത്യേക ബസുകൾ ഉൾപ്പെടെ 10,214 ബസുകൾ തമിഴ്‌നാട്ടിലുടനീളം സർവീസ് നടത്തുന്നതായി ഗതാഗത വകുപ്പ് അധികൃതർ അറിയിച്ചു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


ചെന്നൈയിൽ നിന്ന് മാത്രം 684 ബസുകൾ ഉൾപ്പടെ സംസ്ഥാനമൊട്ടാകെ 2,621 പ്രത്യേക ബസുകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട് .

ഉത്സവ സീസണുകൾക്ക് സമാനമായി, ചെന്നൈയിലെ താൽക്കാലിക ബസ് സ്റ്റാൻഡുകൾ ഉൾപ്പെടെ അഞ്ച് സ്ഥലങ്ങളിൽ നിന്ന് ബസുകൾ സർവീസ് നടത്തുന്നുണ്ട് .

ഏപ്രിൽ 21-നകം നഗരത്തിലേക്കു മടങ്ങി വരാൻ ആഗ്രഹിക്കുന്നവർക്കുള്ള ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് .ഞായറാഴ്ച മാത്രം 24,000-ത്തിലധികം ആളുകൾ ഇത് വരെ ബുക്കിംഗ് നടത്തിയതായി ഗതാഗത വകുപ്പ് അറിയിച്ചു.

ബുക്കിംഗിനായി, TNSTC ആപ്പും www.tnstc.in എന്ന വെബ്‌സൈറ്റും ഉപയോഗിക്കുക. ബസ് സർവീസുകളെ കുറിച്ചുള്ള അന്വേഷണങ്ങൾക്കും പരാതികൾക്കും 94450 14450, 94450 14436 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.


Also Read » 102 മണ്ഡലങ്ങളിൽ ഇന്ന് നിശബ്ധ പ്രചാരണം ; തമിഴ്‌നാട്ടിലെ 39 മണ്ഡലങ്ങളിലും വോട്ടെടുപ്പ് നാളെ


Also Read » 102 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് ; 1625 സ്ഥാനാര്‍ത്ഥികൾ ഇന്ന് ജനവിധി തേടും



RELATED

English Summary : First Phase Polling Special Buses Will Operate From Chennai in Metro News


Latest








Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0014 seconds.