main

വനിതാ ഡോക്ടർമാർ ചികിത്സിച്ചാൽ മരണനിരക്ക് കുറയുമെന്ന് പഠനം


വനിതാ ഡോക്ടർമാരുടെ പരിചരണം കിട്ടുന്ന രോ​ഗികളിൽ പുരുഷ ഡോക്ടർമാർ ചികിത്സിക്കുന്ന രോ​ഗികളേക്കാൾ മരണ നിരക്ക് കുറവാണെന്നും വനിതാ ഡോക്ടർമാരുടെ പരിചരണം കിട്ടുന്ന രോഗികൾ നിരന്തരം ആശുപത്രിയിൽ ചികിത്സ തേടാനുള്ള സാധ്യതയും കുറവാണെന്നും പഠനം.

‘അനൽസ് ഓഫ് ഇന്റേണൽ മെഡിസിൻ’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്.

16760-1714052464-untitled-1


2016-2019 കാലത്തിനിടെ അമേരിക്കയിലെ ആശുപത്രികളിൽ ചികിത്സ തേടിയ 4,58,100 സ്ത്രീകളും 3,18,800 പുരുഷന്മാരുമുൾപ്പെടെ 7,76,000 രോഗികളിലാണ് പഠനം നടത്തിയത്.

വനിതാ ഡോക്ടർമാർ ചികിത്സിച്ച സ്ത്രീരോഗികളിലെ മരണനിരക്ക് 8.15 ശതമാനവും പുരുഷ രോഗികളിലേത് 10.15 ശതമാനവുമായിരുന്നു. അതേസമയം, പുരുഷ ഡോക്ടർമാർ ചികിത്സിച്ച സ്ത്രീ രോഗികളിലെ മരണനിരക്ക് 8.38 ശതമാനവും പുരുഷന്മാരിലേത് 10.23 ശതമാനവുമായിരുന്നു.

SCROLL DOWN TO CONTINUE READING
🔔 ഫ്‌ളാഷ് ന്യുസ് ഓൺലൈൻ വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.
YouTube
       
Join WhatsApp
   
Join Telegram

Read FlashNewsOnline on Google News


നേരത്തെ മറ്റൊരു പഠനത്തിൽ വനിതാ ഡോക്ടർമാർ ശരാശരി 23 മിനിറ്റ് ഒരു രോഗിക്കുവേണ്ടി മാറ്റിവെക്കുമ്പോൾ പുരുഷ ഡോക്ടർമാർ 21 മിനിറ്റാണ് ചെലവിടുന്നതെന്ന് കണ്ടെത്തിയിരുന്നു.

65 വയസും അതിൽ കൂടുതലുമുള്ള ആളുകളിൽ നടത്തിയ പഠനത്തിൽ, സ്ത്രീ ഡോക്ടർമാർ ചികിത്സിച്ച 8.15% സ്ത്രീകളാണ് 30 ദിവസത്തിനുള്ളിൽ മരിച്ചത്. പുരുഷ ഡോക്ടർമാരാൽ ചികിത്സിച്ച 8.38% സ്ത്രീകളും മരിച്ചു.

സാങ്കേതികമായ ചികിത്സക്കപ്പുറം വനിതാ ഡോക്ടർമാർ നൽകുന്ന പരിചരണവും പരി​ഗണനയുമാണ് ഇതിന് കാരണമെന്ന് പഠനത്തിന്റെ ഭാഗമായിരുന്ന യുസുകി സുഗാവ പത്രക്കുറിപ്പിൽ പറഞ്ഞു.

വനിതാ ഡോക്ടർമാർ രോഗികളോടു സംസാരിക്കാനും പരിചരിക്കാനും കൂടുതൽ സമയം പങ്കിടുന്നുയ പുരുഷന്മാരെ അപേക്ഷിച്ച് രോ​ഗികളുമായി ആശയവിനിമയ നൈപുണ്യം സ്ത്രീ ഡോക്ടർമാർക്ക് കൂടുതലാണ്.

സ്ത്രീകളായ രോഗികൾക്ക് കൂടുതൽ ആശ്രയിക്കാൻ കഴിയുന്ന വനിതാ ഡോക്ടർമാരെയാണ്. ഈ കാരണങ്ങളെല്ലാം മരണനിരക്കു കുറയാൻ കാരണമാണെന്ന് ഗവേഷകർ പറഞ്ഞു.


Also Read » മതിയായ യോഗ്യതയില്ലാതെ പ്രാക്ടീസ് ചെയ്ത വനിതാ ഡോക്ടറെ അറസ്റ്റ് ചെയ്തു


Also Read » പെട്രോളിന് വില കൂടും, ഡീസല്‍ വിലയിൽ നേരിയ കുറവ് ; പുതിയ ഇന്ധനവില ഇന്ന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍



RELATED

English Summary : Study Shows That Death Rate Will Decrease If Treated By Female Doctors in World


Latest


Trending

Do NOT follow this link or you wont able to see the site!

US / 🙂 / Total Memory Used : 0.77 MB / ⏱️ 0.0010 seconds.